കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധി പാര്‍ലമെന്റ് കക്ഷി നേതാവാകും, കോണ്‍ഗ്രസില്‍ സമവായ നീക്കം, അധ്യക്ഷ സ്ഥാനത്തേക്കില്ല!

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസില്‍ തോല്‍വിയോടെ ഉണ്ടായ പ്രതിസന്ധി മറികടക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. രാഹുല്‍ ഗാന്ധിയെ ഇതുവരെ അനുനയിപ്പിക്കാന്‍ സാധിച്ചിട്ടില്ല. അതാണ് കോണ്‍ഗ്രസിന് വലിയ ആശങ്കയുണ്ടാക്കുന്നത്. ഗാന്ധി കുടുംബത്തില്‍ നിന്നല്ലാത്ത ഒരാള്‍ കോണ്‍ഗ്രസില്‍ അധ്യക്ഷ പദവിയില്‍ എത്തിയിട്ടുണ്ടെങ്കിലും ഇതുവരെ വിജയിച്ചിട്ടില്ല. അതാണ് കോണ്‍ഗ്രസിന്റെ ആശങ്കപ്പെടുത്തുന്നത്.

അതേസമയം കോണ്‍ഗ്രസ് നേതാക്കള്‍ പുതിയൊരു ഫോര്‍മുല രാഹുലിന് മുന്നില്‍ അവതരിപ്പിച്ചിട്ടുണ്ട്. രാഹുലിനെ പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്ത് എത്തിക്കാനുള്ള നീക്കമാണ് നടക്കുന്നത്. കെപിസിസി അടക്കമുള്ള കോണ്‍ഗ്രസ് സമിതികള്‍ രാഹുല്‍ തുടരണമെന്നാണ് വാദമാണ് ഉയര്‍ത്തുന്നത്. എന്നാല്‍ പുതിയ ഫോര്‍മുല രാഹുല്‍ സ്വീകരിക്കുമെന്നാണ് അറിയുന്നത്.

രാഹുല്‍ കക്ഷി നേതാവാകും

രാഹുല്‍ കക്ഷി നേതാവാകും

കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്ത് ഒരു കാരണവശാലും തുടരില്ലെന്നാണ് രാഹുല്‍ സൂചിപ്പിക്കുന്നത്. ബിജെപി ഉയര്‍ത്തുന്ന കുടുംബാധിപത്യം കോണ്‍ഗ്രസിന്റെ വലിയ തകര്‍ച്ചയിലേക്ക് തള്ളിയിട്ടു എന്നാണ് രാഹുല്‍ ഉന്നയിക്കുന്നത്. അതേസമയം പാര്‍ലമെന്റില്‍ പ്രതിപക്ഷ കക്ഷി നേതാവായി രാഹുല്‍ തുടരും. ഇതാണ് മുതിര്‍ന്ന നേതാക്കള്‍ രാഹുലിന് മുന്നില്‍ വെച്ച ഓപ്ഷന്‍. ഇതോടെ അധ്യക്ഷ സ്ഥാനം അദ്ദേഹം ഒഴിയുമെന്ന് ഉറപ്പായിരിക്കുകയാണ്.

എന്തുകൊണ്ട് മാറ്റം

എന്തുകൊണ്ട് മാറ്റം

രാഹുല്‍ ഉദ്ദേശിക്കുന്നത് പാര്‍ട്ടിയെ നയിക്കുന്നതിന് പകരം, പാര്‍ലമെന്റില്‍ കക്ഷി ഭേദമേന്യേ ഉള്ള നേതാവാകുക എന്നതാണ്. ഇതിലൂടെ ജനങ്ങള്‍ക്കുടെ ശബ്ദമായി മാറാനും കോണ്‍ഗ്രസിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിക്കാനും സാധിക്കും. അതേസമയം ദക്ഷിണേന്ത്യയില്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ രാഹുല്‍ പ്രത്യേക ശ്രദ്ധ നല്‍കും. ഹിന്ദി ഹൃദയഭൂമിയില്‍ യുവ നേതാക്കള്‍ക്ക് ചുമതല നല്‍കാനാണ് സാധ്യത. തനിക്ക് പിന്തുണ ലഭിക്കുന്നിടത്ത് കൂടുതല്‍ ശ്രദ്ധ രാഹുല്‍ കേന്ദ്രീകരിക്കും.

ശശി തരൂരിന് തിരിച്ചടി

ശശി തരൂരിന് തിരിച്ചടി

ശശി തരൂര്‍ പ്രതിപക്ഷ കക്ഷി നേതാവാകാനുള്ള സാധ്യത വളരെ കൂടുതലായിരുന്നു. എന്നാല്‍ സമവായ ശ്രമങ്ങളെ ഇതിനെ ഇല്ലാതാക്കിയിരിക്കുകയാണ്. കഴിഞ്ഞ തവണ രാഹുല്‍ പ്രതിപക്ഷ കക്ഷി നേതാവിന്റെ പദവി മല്ലികാര്‍ജുന്‍ ഗാര്‍ഗെയ്ക്ക് നല്‍കിയതിലും പാര്‍ട്ടിയില്‍ എതിര്‍പ്പുണ്ടായിരുന്നു. ഇത്തവണ കോണ്‍ഗ്രസിന്റെ ശബ്ദം രാഹുല്‍ ഗാന്ധിയാണെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണ്. അതേസമയം സുനന്ദാ പുഷ്‌കറിന്റെ നിര്‍ണായക കേസില്‍ തരൂരിന്റെ സംശയാസ്പദമായ നിലപാടും ഹൈക്കമാന്‍ഡില്‍ വലിയ പിന്തുണ നേടാന്‍ സാധിക്കാത്തതും അദ്ദേഹത്തിന് തിരിച്ചടിയായെന്നാണ് സൂചന.

അധ്യക്ഷ സ്ഥാനം

അധ്യക്ഷ സ്ഥാനം

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ജോതിരാദിത്യ സിന്ധ്യ, സച്ചിന്‍ പൈലറ്റ്, പൃഥ്വിരാജ് ചവാന്‍ എന്നിവരാണ് മുന്‍നിരയിലുള്ളത്. ഇതില്‍ സിന്ധ്യ പരാജയപ്പെട്ടത് സ്വന്തം തോല്‍വിയായിട്ടാണ് രാഹുല്‍ കാണുന്നത്. അതുകൊണ്ട് പ്രത്യേക പദവി രാഹുല്‍ സിന്ധ്യക്ക് വാഗ്ദാനം ചെയ്യും. അതേസമയം ഏതെങ്കിലും സംസ്ഥാനത്തിന്റെ ജനറല്‍ സെക്രട്ടറി പദവി തരൂരിന് ലഭിച്ചേക്കും. സച്ചിന്‍ പൈലറ്റിനെ പ്രിയങ്ക ഗാന്ധി പിന്തുണയ്ക്കുന്നുണ്ട്. ഇവര്‍ക്ക് താല്‍പര്യമില്ലെങ്കിലാണ് ചവാന്റെ പേര് പരിഗണിക്കുക.

രാഹുലിന്റെ ലക്ഷ്യം ഇങ്ങനെ

രാഹുലിന്റെ ലക്ഷ്യം ഇങ്ങനെ

രാഹുല്‍ ആന്ധ്രയില്‍ വൈഎസ് രാജശേഖര റെഡ്ഡിയും ഇപ്പോള്‍ ജഗന്‍ മോഹന്‍ റെഡ്ഡിയും നടത്തിയ നീക്കങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്. രാജ്യമാകെ പാദയാത്ര നടത്താനാണ് രാഹുല്‍ ലക്ഷ്യമിടുന്നത്. ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ അവസാനിച്ചാല്‍ അത് തുടങ്ങും. ഇതിലൂടെ പ്രവര്‍ത്തകരെ കൂടുതല്‍ ശക്തിപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. മോദി തരംഗത്തെ പൊളിക്കാനുള്ള ആദ്യ നീക്കമാണിത്. അതുകൊണ്ട് തന്നെ ഉത്തരവാദിത്തങ്ങളില്‍ നിന്ന് രാഹുല്‍ ഒളിച്ചോടില്ലെന്നാണ് വ്യക്തമാകുന്നത്.

സോണിയയുടെ വഴി

സോണിയയുടെ വഴി

സോണിയ ഗാന്ധി 1998ല്‍ ചെയ്തത് പോലുള്ള അടിയന്തര നീക്കമാണ് രാഹുലിന്റെ മുന്നിലുള്ളത്. അന്ന് കോണ്‍ഗ്രസിനുള്ളില്‍ പ്രതിസന്ധി ശക്തമായപ്പോള്‍ സീതാറാം കേസരിയായിരുന്നു അധ്യക്ഷ പദവിയില്‍ ഉണ്ടായിരുന്നത്. ഇതോടെ കോണ്‍ഗ്രസിനുള്ളില്‍ ഗാന്ധി കുടുംബമല്ലാതെ മറ്റൊരാള്‍ക്കും പാര്‍ട്ടിയെ നയിക്കാനാവില്ലെന്ന ബോധ്യവും ശക്തമായി. ഇത് സോണിയയെ വീണ്ടും അധ്യക്ഷ സ്ഥാനത്തെത്തിക്കുകയും ചെയ്തു. പിന്നീട് 2004ല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുകയും ചെയ്തു. ഇത് പക്ഷേ കൂടുതല്‍ ആധുനികമായ മാര്‍ഗത്തിലൂടെയാണ് രാഹുല്‍ നടപ്പാക്കുന്നത്.

ഗാന്ധി കുടുംബത്തിന് പ്രാധാന്യമില്ല

ഗാന്ധി കുടുംബത്തിന് പ്രാധാന്യമില്ല

ഗാന്ധി കുടുംബത്തിന് പ്രാധാന്യമില്ലാത്ത പാര്‍ട്ടിയെ രൂപീകരിക്കാനാണ് തന്നെ കണ്ട നേതാക്കളോട് രാഹുല്‍ ആവശ്യപ്പെട്ടത്. ഇതിന്റെ ആദ്യ ഭാഗമായി മധ്യപ്രദേശില്‍ അഴിച്ചുപണി തുടങ്ങിയിട്ടുണ്ട്. മന്ത്രിസഭ പുനസംഘടനയും തുടങ്ങിയിട്ടുണ്ട്. ബിഎസ്പി അടക്കമുള്ളവര്‍ മന്ത്രിസഭയിലെത്തും. കമല്‍നാഥുമായി പ്രശ്‌നമുള്ളവരും മന്ത്രിസഭയില്‍ ഇടംപിടിക്കും. സ്വതന്ത്രരും സമാജ് വാദി പാര്‍ട്ടിയുടെ അംഗങ്ങളും മന്ത്രിസഭയിലേക്ക് എത്തും. ഇത്തരം മാറ്റങ്ങള്‍ എല്ലാ സംസ്ഥാനങ്ങളിലും ഉണ്ടാകുമെന്ന് രാഹുല്‍ സൂചിപ്പിക്കുന്നു.

10 നേതാക്കളെ രാഹുല്‍ ഗാന്ധി മാറ്റും, ജിതിന്‍ പ്രസാദ് മുതല്‍ പൈലറ്റ് വരെയുള്ളവര്‍ ചുമതലയിലേക്ക്10 നേതാക്കളെ രാഹുല്‍ ഗാന്ധി മാറ്റും, ജിതിന്‍ പ്രസാദ് മുതല്‍ പൈലറ്റ് വരെയുള്ളവര്‍ ചുമതലയിലേക്ക്

English summary
rahul gandhi to lead congress in lok sabha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X