കോണ്‍ഗ്രസ് വന്നാല്‍ പഞ്ചാബിലെ മയക്കുമരുന്ന് മാഫികളെ തുരത്തുമെന്ന് രാഹുല്‍ ഗാന്ധി
ജലന്ദര്‍: പഞ്ചാബില്‍ നീതിയും നിയമങ്ങളും ലംഘിക്കപ്പെടുകയാണെന്നും കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ മാസത്തിനകം തന്നെ മയക്ക് മരുന്ന് മാഫിയകളെ നീക്കം ചെയ്യുമെന്ന് രാഹുല്‍ ഗാന്ധി. സംസ്ഥാന കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മയക്കുമരുന്ന് സംബന്ധിച്ച് നിയമനടപടികള്‍ സ്വീകരിതക്കാത്ത സര്‍ക്കാരാണ് മാഫിയയ്ക്ക് ഒത്താശ ചെയ്യുന്നത്. മയക്കുമരുന്ന് ഉപഭോഗം യുവാക്കളിലും മറ്റും വര്‍ധിച്ചതിനുള്ള ഉത്തരവാദിത്തം സര്‍്കാറിനാണെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. പഞ്ചാബിലെ പ്രധാന വെല്ലുവിളിയാണ് മയക്കു മരുന്ന് മാഫിയ.

എന്നാല്‍ പഞ്ചാബിലെ മയക്കുമരുന്ന് പ്രശ്‌നത്തില്‍ പ്രതിഷേധിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് യാതൊരു അവകാശവുമില്ലെന്ന് ആംആദ്മി നേതാവ് ഭഗവത് മന്‍ പറഞ്ഞു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ കാലത്തും മയക്കുമരുന്ന് ഉപഭോഗത്തിനെതിരെ നടപടി സ്വീകരിക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് രാഹുല്‍ ഗാന്ധി കളിക്കുന്ന നാടകമാണിതെന്ന് ബിജെപി പ്രതികരിച്ചു. പഞ്ചാബിലെ മയക്കുമരുന്ന്് ഉപഭോഗത്തെ കുറിച്ച് പ്രതിപാദിക്കുന്ന സിനിമ ഉഡ്ത പഞ്ചാബിന് സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കേഷന്‍ നല്‍കാത്തതിനെതിരെ രാഹുല്‍ ഗാന്ധി നേരത്തെ രംഗത്ത് വന്നിരുന്നു.












Click it and Unblock the Notifications