കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധി സിപിഎമ്മുമായി ചര്‍ച്ചയ്ക്ക്.... ബംഗാളില്‍ സീറ്റ് പ്രഖ്യാപനം ഉടന്‍

Google Oneindia Malayalam News

Recommended Video

cmsvideo
രാഹുല്‍ ഗാന്ധി- CPM ചര്‍ച്ച ഉടൻ | Oneindia Malayalam

കൊല്‍ക്കത്ത: ബിജെപിക്കെതിരെ വിശാല സഖ്യത്തിനായി കൈകോര്‍ത്ത് സിപിഎമ്മും കോണ്‍ഗ്രസും. സീറ്റ് ചര്‍ച്ചയില്‍ ഇരുവരും നേരത്തെ ഉടക്കിയിരുന്നു. എന്നാല്‍ ചര്‍ച്ച വീണ്ടും നടത്താന്‍ രാഹുല്‍ ഗാന്ധി മുന്നിട്ടിറങ്ങിയിരിക്കുകയാണ്. ഇരുപാര്‍ട്ടികളുടെയും നിലനില്‍പ്പിന് സഖ്യം ആവശ്യമാണെന്ന് വിലയിരുത്തലുണ്ട്. അതേസമയം രാഹുല്‍ സിപിഎം സംസ്ഥാന സെക്രട്ടറിയെ കാണുമെന്നാണ് സൂചന.

അതേസമയം സിപിഎമ്മിന് പത്ത് സീറ്റായിരിക്കും കോണ്‍ഗ്രസ് നല്‍കാന്‍ ഉദ്ദേശിക്കുന്നത്. എന്നാല്‍ ഇതിന് സിപിഎം തയ്യാറാണോ എന്ന കാര്യത്തിലാണ് ഇനി തീരുമാനം അറിയാനുള്ളത്. മമതാ ബാനര്‍ജിക്കെതിരെ പോരാട്ടം നടത്താന്‍ കോണ്‍ഗ്രസ് ദേശീയ ഘടകത്തിന് ഒട്ടും താല്‍പര്യമില്ല. എന്നാല്‍ സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് തീരുമാനം

രാഹുലിന്റെ തീരുമാനം

രാഹുലിന്റെ തീരുമാനം

ബംഗാള്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോമേന്ദ്ര നാഥ് മിത്രയുടെ ആവശ്യത്തെ തുടര്‍ന്നാണ് രാഹുല്‍ സിപിഎമ്മുമായി ചര്‍ച്ചയ്ക്ക് തയ്യാറായിരികത്കുന്നത്. കഴിഞ്ഞ ദിവസം ദില്ലിയിലെത്തി മിത്ര രാഹുലിനെ കണ്ടിരുന്നു. സീറ്റ് ചര്‍ച്ചകള്‍ പാളിയതിനെ തുടര്‍ന്നാണ് രാഹുലിന്റെ സഹായം തേടിയത്. അതേസമയം രാഹുല്‍ വിട്ടുവീഴ്ച്ചകള്‍ക്ക് തയ്യാറാവുമെന്നാണ് സൂചന.

പ്രശ്‌നം ഇങ്ങനെ

പ്രശ്‌നം ഇങ്ങനെ

കോണ്‍ഗ്രസിനും സിപിഎമ്മിനും മത്സരിക്കാന്‍ താല്‍പര്യമുള്ള സീറ്റുകളിലാണ് തര്‍ക്കം ഉണ്ടായിരിക്കുന്നത്. ഇത് വിട്ടുകൊടുക്കാന്‍ ഇരുപാര്‍ട്ടികളും തയ്യാറല്ല. പ്രധാനമായും റായ്ഗഞ്ചും മുര്‍ഷിദാബാദുമാണ് പ്രശ്‌നങ്ങളുള്ള മണ്ഡലം. മുസ്ലീം ഭൂരിപക്ഷമുള്ള ഈ മണ്ഡലങ്ങലില്‍ സിപിഎമ്മിനാണ് ജയസാധ്യത. എന്നാല്‍ കോണ്‍ഗ്രസ് തുല്യശക്തിയാണെന്ന വാദമാണ് അവര്‍ ഉയര്‍ത്തുന്നത്. രാഹുലിന്റെ തീരുമാനമാണ് അന്തിമമെന്ന് കോണ്‍ഗ്രസ് പറയുന്നു.

യെച്ചൂരിയുമായി ചര്‍ച്ച

യെച്ചൂരിയുമായി ചര്‍ച്ച

രാഹുല്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി ചര്‍ച്ച നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ബംഗാളിലെ സീറ്റ് വിഭജനമാണ് പ്രധാനമായും സംസാരിക്കുക. റായ്ഗഞ്ചും മുര്‍ഷിദാബാദും കോണ്‍ഗ്രസ് നേരിയ മാര്‍ജിനില്‍ തോറ്റ മണ്ഡലങ്ങലാണ്. അതാണ് വിട്ടുകൊടുക്കാന്‍ താല്‍പര്യമില്ലാത്തതിന്റെ കാരണം. അതേസമയം മുതിര്‍ന്ന കോണ്‍ഗ്രസ് ഈ സീറ്റില്‍ സുഹൃദ് പോരാട്ടം നടത്താമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. രണ്ട് പാര്‍ട്ടികളും ഈ മണ്ഡലത്തില്‍ മത്സരിക്കട്ടെയെന്നാണ് നിര്‍ദേശം.

കോണ്‍ഗ്രസിനുള്ള നേട്ടം

കോണ്‍ഗ്രസിനുള്ള നേട്ടം

കോണ്‍ഗ്രസ് നേതാവ് പ്രിയരഞ്ജന്‍ ദാസ്മുന്‍ഷിയുടെ മണ്ഡലമാണ് റായ്ഗഞ്ച്. കോണ്‍ഗ്രസിന് ഏറെ സാധ്യതയുള്ള മണ്ഡലമാണിത്. മുര്‍ഷിദാബാദ് അധീര്‍ രഞ്ജന്‍ ചൗധരിയുടെ മണ്ഡലമാണ്. സംസ്ഥാനത്തെ ഏറ്റവും ശക്തനായ കോണ്‍ഗ്രസ് നേതാവാണ് അധീര്‍ രഞ്ജന്‍ ചൗധരി. അതേസമയം റായ്ഗഞ്ചില്‍ മുസ്ലീം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്നാണ് സിപിഎമ്മിന്റെ ആവശ്യം. മുഹമ്മദ് സലീമാണ് ഈ മണ്ഡലത്തില്‍ മത്സരിക്കാന്‍ ഉദ്ദേശിക്കുന്നത്.

ത്രിപുരയില്‍ വേണ്ട

ത്രിപുരയില്‍ വേണ്ട

ത്രിപുരയില്‍ കോണ്‍ഗ്രസ് മത്സരിക്കരുതെന്നാണ് സിപിഎമ്മിന്റെ നിലപാട്. ഇവിടെയുള്ള രണ്ട് സീറ്റില്‍ മത്സരിച്ചാല്‍ വോട്ട് ഭിന്നിച്ച് പോകുമെന്നാണ് സിപിഎം ഭയപ്പെടുന്നത്. അത് ബിജെപിക്ക് ജയമൊരുക്കും. ത്രിപുരയില്‍ രണ്ട് സീറ്റാണുള്ളത്. ബിജെപിക്കെതിരെയുള്ള പോരാട്ടത്തിന് കോണ്‍ഗ്രസ് കൂടെ നില്‍ക്കുന്നുവെങ്കില്‍ മത്സരിക്കരുതെന്നാണ് സിപിഎമ്മിന്റെ ആവശ്യം. ബംഗാളിലെ സഖ്യത്തിന് തിരിച്ചടി ത്രിപുരയില്‍ ഉണ്ടാവുമെന്ന് സിപിഎം ഭയപ്പെടുന്നുണ്ട്.

മാണ്ഡ്യയില്‍ സുമലതയെ തഴഞ്ഞ് കോണ്‍ഗ്രസ്.... സീറ്റ് ജെഡിഎസ്സിന്, 10 സീറ്റ് ആവശ്യപ്പെട്ട് ദേവഗൗഡമാണ്ഡ്യയില്‍ സുമലതയെ തഴഞ്ഞ് കോണ്‍ഗ്രസ്.... സീറ്റ് ജെഡിഎസ്സിന്, 10 സീറ്റ് ആവശ്യപ്പെട്ട് ദേവഗൗഡ

English summary
rahul gandhi to meet sitaram yechury
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X