Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജസ്ഥാൻ പ്രശ്നത്തിൽ മിണ്ടാതെ രാഹുൽ ഗാന്ധി, ചൊവ്വാഴ്ച മുതൽ രാഹുൽ ഗാന്ധിയുടെ 'മൻ കി ബാത്ത്'!

ദില്ലി: രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ അപകടത്തിന്റെ വക്കില്‍ നില്‍ക്കുമ്പോഴും കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രതികരിച്ചിട്ടില്ല. ട്വിറ്റര്‍ അടക്കമുളള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ സജീവമായ രാഹുല്‍ ഗാന്ധി പക്ഷെ രാജസ്ഥാനിലെ പ്രതിസന്ധിയെക്കുറിച്ച് ഇതുവരെ ഒന്നും പരസ്യമായി പറഞ്ഞിട്ടില്ല.

അതിനിടെ രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ എത്തിയത് മാധ്യമങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് കൊണ്ടാണ്. മാത്രമല്ല താന്‍ പുതിയ വീഡിയോ സീരിസ് ആരംഭിക്കാന്‍ പോകുന്നതായും രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരിക്കുകയാണ്.

rg

രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ് ഇങ്ങനെ- ഇന്ന് മാധ്യമങ്ങളില്‍ വലിയൊരു വിഭാഗവും ഫാസിസ്റ്റ് താല്‍പര്യങ്ങളുടെ പിടിയിലാണ്. ടെലിവിഷന്‍ ചാനലുകള്‍ വഴിയും വാട്‌സ്ആപ്പ് ഫോര്‍വേഡുകള്‍ വഴിയും വ്യാജ വാര്‍ത്തകള്‍ വഴിയും വെറുപ്പ് നിറഞ്ഞ കാഴ്ചപ്പാടുകള്‍ പ്രചരിപ്പിക്കപ്പെടുകയാണ്. ഈ നുണകള്‍ ഇന്ത്യയെ കീറി മുറിക്കുകയാണ്. സത്യം അറിയാന്‍ താല്‍പര്യപ്പെടുന്നവര്‍ക്ക് സമകാലിക വിഷയങ്ങളിലും ചരിത്രത്തിലും അടക്കം വ്യക്തത വരുത്തി നല്‍കാന്‍ ആഗ്രഹിക്കുന്നു. നാളെ മുതല്‍ എന്റെ ചിന്തകള്‍ വീഡിയോ വഴി നിങ്ങളുമായി പങ്കിടുന്നതായിരിക്കും.

വാര്‍ത്താ സമ്മേളനങ്ങള്‍ നടത്താതെ മന്‍ കി ബാത്ത് നടത്തുന്നു എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കോണ്‍ഗ്രസ് നിരന്തരം വിമര്‍ശിക്കാറുളളത്. രാഹുല്‍ ഗാന്ധിയും മന്‍ കി ബാത്ത് തുടങ്ങുന്നു എന്നാണ് സോഷ്യല്‍ മീഡിയയുടെ പരിഹാസം. രാജസ്ഥാനില്‍ പ്രതിസന്ധി രൂക്ഷമാവുകയും നിരവധി അഭ്യൂഹങ്ങള്‍ പരക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് രാഹുലിന്റെ ഈ നീക്കം എന്നത് ശ്രദ്ധേയമാണ്.

രാജസ്ഥാനില്‍ വിമത നീക്കം നടത്തിയ സച്ചിന്‍ പൈലറ്റ് രാഹുല്‍ ഗാന്ധിയുടെ അടുത്ത ആളാണ്. എന്നാല്‍ രാഹുല്‍ ഗാന്ധിയുമായി ഇതുവരെ സച്ചിന്‍ പൈലറ്റ് ചര്‍ച്ച നടത്തിയിട്ടില്ല. സച്ചിന്‍ പൈലറ്റ് എന്നും രാഹുല്‍ ഗാന്ധിയുടെ ഹൃദയത്തിലുളള ആളാണ് എന്നാണ് അദ്ദേഹത്തിന്റെ ഓഫീസ് പ്രതികരിച്ചിരിക്കുന്നത്. അവര്‍ ഇടയ്ക്കിടെ ബന്ധപ്പെടുന്നവരാണ് എന്നും പരസ്പരം വലിയ ബഹുമാനവും സ്‌നേഹവും ഉളളവരാണ് എന്നും രാഹുല്‍ ഗാന്ധിയുടെ ഓഫീസ് പ്രതികരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+