കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കർണാടകയിൽ രാഹുൽ ഗാന്ധിയുടെ ഇടപെടൽ; സംസ്ഥാന നേതൃത്വത്തിന് നിർദ്ദേശം, അംഗീകരിച്ച് ദേവഗൗഡയും

Google Oneindia Malayalam News

ബെംഗളൂരു: എക്സിറ്റ് പോൾ ഫലങ്ങൾക്ക് പിന്നാലെ കർണാടകയിൽ കോൺഗ്രസ്-ജെഡിഎസ് സഖ്യം ശക്തമാക്കാനുള്ള നീക്കങ്ങളുമായി രാഹുൽ ഗാന്ധി. സഖ്യ ധാരണങ്ങൾക്ക് വിരുദ്ധമായി പരാമർശങ്ങളോ കരുനീക്കങ്ങളോ നടത്തരുതെന്ന് കോൺഗ്രസ് ദേശീയ നേതൃത്വം സംസ്ഥാന നേതാക്കൾക്ക് നിർദ്ദേശം നൽകി. ലോക്സഭാ തിരഞ്ഞെടുപ്പിൽ കർണാടകയിൽ ബിജെപി ശക്തമായ മുന്നേറ്റമുണ്ടാക്കുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിക്കുന്നത്. ഈ സാഹചര്യത്തിൽ സഖ്യ സർക്കാരിന് മേലുള്ള ഭീഷണി ബിജെപി ശക്തമാക്കാനാണ് സാധ്യത.

അതേ സയം കേന്ദ്രത്തിലും സംസ്ഥാനത്തും കോൺഗ്രസിനൊപ്പം ഉറച്ച് നിൽക്കുമെന്ന് ജെഡിഎസ് അധ്യക്ഷൻ എച്ച് ഡി ദേവഗൗഡ വ്യക്തമാക്കി. കോൺഗ്രസ്-ജെഡിഎസ് സഖ്യം കർണാടകയിൽ വലിയ മുന്നേറ്റം ഉണ്ടാക്കുമെന്ന ആത്മവിശ്വാസത്തിലായിരുന്നു ഇരു പാർട്ടികളും. എന്നാൽ സീറ്റ് വിഭജനത്തിലെ പാളിച്ചയും താഴെത്തട്ടിൽ തുടരുന്ന ജെഡിഎസ്-കോൺഗ്രസ് തർക്കങ്ങളും തിരിച്ചടിയായിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

 കോണ്‍ഗ്രസ് മെയ് 23ന് ഞെട്ടിക്കും, ഈ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് വീഴ്ച്ച, സര്‍വേകള്‍ പിഴയ്ക്കും കോണ്‍ഗ്രസ് മെയ് 23ന് ഞെട്ടിക്കും, ഈ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് വീഴ്ച്ച, സര്‍വേകള്‍ പിഴയ്ക്കും

main

ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ എംഎൽഎമാർ കൂറുമാറാനുള്ള സാധ്യതയും ശക്തമാണ്. സർക്കാരിനെ താഴെയിറക്കാനുള്ള ബിജെപി നീക്കങ്ങൾക്ക് തടയിടാനാണ് സഖ്യകക്ഷി ബന്ധം ഊട്ടിയുറപ്പിക്കാനുള്ള നീക്കങ്ങൾ കോൺഗ്രസ് നേതൃത്വം ശക്തമാക്കിയത്. തിരഞ്ഞെടുപ്പ് ഫലം എന്തു തന്നെയായാലും കോൺഗ്രസിനൊപ്പം നിലനിൽക്കുമെന്നാണ് ദേവഗൗഡയുടെ നിലപാട്.

കോൺഗ്രസിനും ബിജെപിയും വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ലെന്നും പ്രാദേശിക പാർട്ടികളുടെ പിന്തുണയോടെ കോൺഗ്രസ് സർക്കാർ രൂപികരിക്കുമെന്നും ദേവവഗൗഡ നേരത്തെ വ്യക്തമാക്കിയിരുന്നു. മികച്ച പ്രകടനമാണ് കോൺഗ്രസ് നടത്തിയതെന്നും കേന്ദ്രത്തിൽ സർക്കാർ രൂപികരിച്ച ശേഷം ഏകോപന സമിതി യോഗം വീണ്ടും ചേരുമെന്ന് പിസിപി അധ്യക്ഷൻ ദിനേഷ് ഗുണ്ടുറാവു വ്യക്തമാക്കി.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Rahul Gandhi to strengthen JDS- Congress alliance in Karnataka, HD Devagowda offers support
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X