കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ രാഹുല്‍ ഗാന്ധി! കോണ്‍ഗ്രസ് നേതാക്കളുടെ സംഘം ദില്ലിയിലെത്തി

  • By Anupama
Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ദില്ലിയിലെ കലാപ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നു. പാര്‍ട്ടി അംഗങ്ങള്‍ക്കൊപ്പമാണ് രാഹുല്‍ ദില്ലിയിലെത്തിയത്.

47 പേര്‍ കൊല്ലപ്പെടുകയും 200 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും നിരവധി നാശനഷ്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്ത ദില്ലി കലാപത്തിന് ശേഷം ആദ്യമായാണ് രാഹുല്‍ രാജ്യതലസ്ഥാനത്തെത്തുന്നത്. ദില്ലി വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ ഞങ്ങള്‍ കേന്ദ്രസര്‍ക്കാരിന് മേല്‍ സമ്മര്‍ദം ചെലുത്തുന്നുണ്ടെന്ന് രാഹുല്‍ പറഞ്ഞിരുന്നു. എഎന്‍ഐയോടായിരുന്നു രാഹുല്‍ഗാന്ധിയുടെ പ്രതികരണം. അപ്പോഴും ദില്ലി സന്ദര്‍ശനത്തെക്കുറിച്ച് രാഹുല്‍ ഒന്നും പറഞ്ഞിരുന്നില്ല.

rahul

രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് നേതാക്കളുടെ സംഘവും ഇന്ന് ദില്ലിയിലെത്തുമെന്ന് പാര്‍ട്ടി എംപി അധിര്‍രജ്ഞന്‍ ചൗധരി പറഞ്ഞിരുന്നു. പക്ഷെ പാര്‍ട്ടി നേതൃത്വം ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചിരുന്നില്ല.

പൗരത്വനിയമത്തെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലുണ്ടായ സംഘര്‍ഷമായിരുന്നു ദില്ലിയില്‍ വലിയ കലാപത്തിലേക്ക് നയിച്ചത്. വടക്കു കിഴക്കന്‍ ദില്ലിയിലെ ജാഫ്രാബാദ്, മോജ്പര്‍, ഗോഗുല്‍പുരി, ചന്ദ്ബാഗ്, മുസ്തഫ ബാദ്. ശിവ്‌വിഹാര്‍ എന്നിവിടങ്ങിലായിരുന്നു കലാപം ഉണ്ടായത്. കലാപം പൊട്ടി പുറപ്പെട്ടതിന്റെ രണ്ടാംദിവസം തന്നെ ഇതിനെ അപലപിച്ച് രാഹുല്‍ ട്വീറ്റ് ചെയ്തിരുന്നു.

'ദില്ലി കലാപം വല്ലാതെ അസ്വസ്ഥതപ്പെടുത്തുന്നുണ്ട്. അത് നിസംശയം തടയേണ്ടതുണ്ട്. സമാധാനപരമായ പ്രതിഷേധം ജനാധിപത്യത്തിന്റെ ഭാഗമാണ്. കലാപത്തെ ന്യായീകരിക്കാന്‍ കഴിയില്ല.' എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.

ദില്ലി കലാപം നടക്കുമ്പോള്‍ രാഹുല്‍ ഗാന്ധി രാജ്യത്തില്ലാത്തത് ഏറെ വിമര്‍ശനങ്ങള്‍ വഴി വെച്ചിരുന്നു. രാഹുല്‍ എവിടെയാണെന്ന് അറിയില്ലെന്നായിരുന്നു ടി.എന്‍ പ്രതാപന്‍ എം.പി പറഞ്ഞത്.

'രാഹുല്‍ ഗാന്ധി എഐസിസി പ്രസിഡന്റല്ല, നിര്‍വാഹക സമിതി അംഗം പോലുമല്ല. ദില്ലി കലാപം സംബന്ധിച്ച് രാഷ്ട്രപതിക്ക് പരാതി നല്‍കാന്‍ നേരിട്ട് ഇറങ്ങിയത് എഐസിസി അധ്യക്ഷയായ സോണിയ ഗാന്ധിയാണ്. രാഹുല്‍ ഗാന്ധി നേതൃത്വത്തിലേക്ക് തിരിച്ചുവരും. അദ്ദേഹം എവിടെയാണെന്ന് ജനങ്ങള്‍ ചോദ്യം ഉയര്‍ത്തുന്നതില്‍ തെറ്റൊന്നും ഇല്ല. ജനങ്ങള്‍ ഏറെ ഇഷ്ടപ്പെടുകയും പ്രതീക്ഷ പുലര്‍ത്തുന്നതുമായി നേതാവാണ്.' എന്നായിരുന്നു ടി.എന്‍ പ്രതാപന്‍ പറഞ്ഞത്.

English summary
congress leader Rahul Gandhi to visit violence-hit areas of northeast Delhi.This will be the first visit of Rahul Gandhi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X