കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ മാറ്റത്തിലൂടെ ലക്ഷ്യമിടുന്നത് ഇക്കാര്യം, 7 വര്‍ഷം മുമ്പ്, തിരിച്ചുവരേണ്ടത് ഇവ, നിര്‍ദേശം!!

Google Oneindia Malayalam News

ദില്ലി: രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിലെ മാറ്റത്തിലൂടെ ലക്ഷ്യമിടുന്നത് നിരവധി കാര്യങ്ങളാണെന്ന് സൂചന. പാര്‍ട്ടിക്കുള്ളില്‍ യുപിഎ ഒന്നാം സര്‍ക്കാര്‍ മോഡലിലാണ് രാഹുല്‍ മാറ്റത്തിനൊരുങ്ങുന്നത്. 2004ല്‍ കോണ്‍ഗ്രസ് സംഘടനാപരമായി ഏറ്റവും ശക്തമായ നിലയിലായിരുന്നു. അതാണ് തിരിച്ചുവരവില്‍ രാഹുലിന്റെ മോഡല്‍. അതേസമയം സീനിയേഴ്‌സ് രാഹുലിന്റെ തിരിച്ചുവരവിലും ഉള്ള വലിയ പ്രതിസന്ധിയെ തുറന്ന് കാണിക്കുന്നുണ്ട്. അദ്ദേഹം വിജയത്തെ മാത്രമാണ് സ്വീകരിക്കുന്നതെന്നും, എന്തുകൊണ്ട് പരാജയം വരുമ്പോള്‍ മാത്രം തങ്ങളെ തള്ളിപ്പറയുന്നുവെന്നുമാണ് പ്രധാന ചോദ്യം.

7 വര്‍ഷം മുമ്പുള്ളത്

7 വര്‍ഷം മുമ്പുള്ളത്

2013ല്‍ രാഹുല്‍ തന്നെ പറഞ്ഞ വാക്കുകള്‍ പ്രകാരമാണ് ഇപ്പോള്‍ അദ്ദേഹം തിരിച്ചുവരവിന് ഒരുങ്ങുന്നത്. ഒരു കുതിരക്കാരന് ഒറ്റയ്ക്ക് ഒരിക്കലും രാജ്യത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവില്ല. അതൊരു കൂട്ടായ പരിശ്രമമാണ്. നമ്മള്‍ ഉണ്ടാക്കിയ രൂപഘടന പ്രകാരം ഏറ്റവും അടിത്തട്ടിലുള്ളവരുമായി ബന്ധമുണ്ടാക്കണം. അവര്‍ക്കാണ് നാം അധികാരം നല്‍കേണ്ടത്. ഒരു ലക്ഷം പേര്‍ക്ക് നാം അധികാരം നല്‍കിയാല്‍, അവര്‍ നിമിഷങ്ങള്‍ക്കുള്ളില്‍ എല്ലാ പ്രശ്‌നവും പരിഹരിക്കും. ഇതായിരുന്നു രാഹുലിന്റെ വാക്കുകള്‍. ഈ മോഡലില്‍ താഴെ തട്ടില്‍ നിന്ന് കൂടുതല്‍ പേരെ കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക് കൊണ്ടുവരികയാണ് ലക്ഷ്യം.

തിരിച്ചുവരേണ്ടത് ഇവ

തിരിച്ചുവരേണ്ടത് ഇവ

കോണ്‍ഗ്രസിലെ പ്ലാനിംഗ് കമ്മീഷന് ഇന്ന് നിശ്ചലമാണ്. മുമ്പ് യുപിഎ സര്‍ക്കാരില്‍ ഒരു അഡൈ്വസറി കൗണ്‍സിലുണ്ടായിരുന്നു. സര്‍ക്കാര്‍ ഭരണസംവിധാനത്തെ നല്ല നിലയില്‍ നയിക്കുന്നതിന് കോണ്‍ഗ്രസിനെ സഹായിച്ചത് ഈ കൗണ്‍സിലായിരുന്നു. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച പ്രതിഭകള്‍ ഇതിലുണ്ടായിരുന്നു. ഇതുപോലൊന്ന് രാഹുലിന്റെ ടീമിലുമുണ്ടാവും. അദ്ദേഹത്തിന് ഇതുവരെ ലഭിച്ച നിര്‍ദേശവും അതുപോലൊന്നാണ്. ന്യായ് പദ്ധതി അടക്കമുള്ള ഇത്തരം ടീമുകളാണ് നിര്‍ദേശിച്ചത്. ഇത് കൂടുതല്‍ ശക്തമാക്കാനാണ് തീരുമാനം. അതേസമയം കോവിഡ് കാലത്ത് തന്നെ രാഹുല്‍ തിരിച്ചുവരാനും കാരണമുണ്ട്. രാജ്യം പ്രതിസന്ധി നേരിടുമ്പോള്‍ ശക്തമായ പ്രവര്‍ത്തനം നടത്തുന്നവരെ എല്ലാവരും ഓര്‍മിക്കും. പ്രതിപക്ഷ നിരയില്‍ മറ്റൊരാളും ഈ നേട്ടം സ്വന്തമാക്കിയിട്ടില്ല. ഉദ്ധവ് താക്കറെ മാത്രമാണ് രാഹുലിനൊപ്പം കട്ടയ്ക്ക് നിന്നത്.

ആ നിലപാട് മാറ്റും

ആ നിലപാട് മാറ്റും

പാവപ്പെട്ടവരെ മാത്രം നിരന്തരം കേന്ദ്രീകരിക്കുന്ന രാഹുലിന്റെ പ്രവര്‍ത്തനത്തെ പൊളിച്ചെഴുതാന്‍ അദ്ദേഹത്തിന് സമ്മര്‍ദമുണ്ട്. ഇത് തെറ്റായ സന്ദേശമാണ് നല്‍കുന്നത്. മധ്യവര്‍ഗവും, ഉയര്‍ന്ന മധ്യവര്‍ഗവും കോണ്‍ഗ്രസില്‍ നിന്ന് അകന്നിരിക്കുകയാണ്. പാവപ്പെട്ടവരെ മാത്രം സഹായിക്കുന്ന നേതാവെന്ന് അദ്ദേഹം ഹിന്ദി ഹൃദയ ഭൂമിയില്‍ അറിയപ്പെടുന്നത്. അതേസമയം ഈ ദരിദ്ര വിഭാഗം കോണ്‍ഗ്രസിനെ സ്ഥിരമായി പിന്തുണയ്ക്കുന്നവരല്ല. ഇവര്‍ മോദിയെ അന്ധമായി പിന്തുണയ്ക്കുന്നവരാണ്. കോണ്‍ഗ്രസ് എല്ലാ കാലത്തും മധ്യവര്‍ഗങ്ങളെ ശക്തമായി പിന്തുണച്ചിരുന്നു. അവരുടെ വോട്ട് നഷ്ടപ്പെടരുതെന്നാണ് രാഹുലിന് ലഭിച്ച നിര്‍ദേശം. ഏറ്റവുമധികം വോട്ടര്‍മാരും മധ്യവര്‍ഗത്തിലാണ് ഉള്ളത്.

അവര്‍ കാത്തിരിക്കുന്നു

അവര്‍ കാത്തിരിക്കുന്നു

മധ്യവര്‍ഗം മോദി സര്‍ക്കാരുമായി ഇടഞ്ഞ് നില്‍ക്കുകയാണ്. ഇവര്‍ സര്‍ക്കാരിന്റെ വീഴ്ച്ചയെ തുറന്ന് കാണിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. അവിടെയാണ് രാഹുലിന് സാധ്യതയുള്ളത്. രാഹുലിന്റെ മടങ്ങി വരവിനോട് ഏറ്റവുമധികം പ്രതികരിച്ചത് നഗര മേഖലയിലുള്ള മധ്യവര്‍ഗങ്ങളാണ്. തൊഴിലാണ് ഇതില്‍ പ്രധാന പ്രശ്‌നം. ഇവരുടെ വരുമാനം നഷ്ടമായി. സ്റ്റാര്‍ട്ടപ്പുകള്‍ പലതും തകര്‍ന്നു. ഇവരാണ് ഇന്ത്യയിലെ പല മേഖകളിലും കൂടുതലായുള്ളത്. മീഡിയ, സ്‌കൂള്‍, കോളേജ്, കോടതി, കോര്‍പ്പറേറ്റ് ഓഫീസ്, എന്നിങ്ങനെ മധ്യവര്‍ഗം നിയന്ത്രിക്കുന്ന മേഖലകളാണ് ധാരാളം. സ്വന്തമായി രാഹുലിന് വോട്ടു ബാങ്ക് ഉണ്ടാക്കണമെങ്കില്‍ മധ്യവര്‍ഗത്തില്‍ കേന്ദ്രീകരിക്കുന്നതാണ് ഏറ്റവും സുരക്ഷിതം.

ഇമേജ് ചേഞ്ചര്‍

ഇമേജ് ചേഞ്ചര്‍

രാഹുല്‍ ഒരു വിഭാഗത്തെ വളര്‍ത്താനായി മറ്റൊരു വിഭാഗത്തെ കുറ്റപ്പെടുത്തുന്ന രീതി അവസാനിപ്പിക്കാന്‍ ഒരുങ്ങുകയാണ്. പുതിയ ടീമില്‍ നിന്ന് വന്ന പ്രധാന നിര്‍ദേശമാണിത്. കോര്‍പ്പറേറ്റ് വിരുദ്ധനാണ് എന്ന ഇമേജ് രാഹുലിനുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഫണ്ട് ലഭിക്കാതിരിക്കുന്നതിനും രാഹുലിന്റെ പ്രവര്‍ത്തനത്തെ ദുര്‍ബലമാക്കുന്നതിലും പ്രധാന പങ്കുവഹിച്ചത് ഇതാണ്. ഇടതുപക്ഷ ചിന്താഗതി രാഹുലിനുണ്ടെന്ന് കോര്‍പ്പറേറ്റുകള്‍ വിശ്വസിച്ചിരുന്നു. ഇപ്പോള്‍ നിക്ഷേപ സാധ്യതകള്‍ തകര്‍ന്ന് തരിപ്പണമായിരിക്കുകയാണ്. രാഹുല്‍ അക്കാര്യം ഉന്നയിച്ചാല്‍ അത് രാഹുലിന്റെ ഇമേജ് മാറ്റി മറിക്കും. മുംബൈയില്‍ രാഷ്ട്രീയ നേതാക്കള്‍ ഇക്കാര്യം ഉന്നയിക്കാതിരിക്കുന്നത് എന്തുകൊണ്ടാണെന്ന ചോദ്യം ഉയര്‍ന്നിട്ടുണ്ട്. മാധ്യമങ്ങളെ വരെ നിയന്ത്രിക്കുന്നത് ഇവരാണ്. അവരുടെ പ്രശ്‌നവും കൂടി കേള്‍ക്കുന്ന നേതാവാണെന്ന തോന്നല്‍ നെഗറ്റീവ് ഇമേജിനെ പൊളിക്കും.

സോണിയയുടെ ടീം

സോണിയയുടെ ടീം

രാഹുല്‍ 7 വര്‍ഷം മുമ്പുള്ള പദ്ധതി തിരിച്ചുകൊണ്ടുവരാന്‍ തന്നെ കാരണം സീനിയര്‍ ടീമിന്റെ വിമര്‍ശനമാണ്. വിജയിക്കുമ്പോള്‍ രാഹുലിന്റെ ടീമിന് ക്രെഡിറ്റും, തോല്‍ക്കുമ്പോള്‍ സോണിയയുടെ സീനിയര്‍ ടീമിനും പഴി കേള്‍ക്കേണ്ടി വരുന്നത് ഒട്ടും നല്ലതല്ലെന്നാണ് ഇവര്‍ പറയുന്നത്. മധ്യപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിലെ വിജയത്തിന് ശേഷം സീനിയര്‍ നേതാക്കളെ ഒപ്പം നിര്‍ത്താന്‍ രാഹുല്‍ ശ്രമിച്ചില്ലെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു. അതേസമയം ഇത് പരിഹരിച്ചിട്ടുണ്ട്. സോണിയ തന്നെ രൂപീകരിച്ച പുതിയ ടീമില്‍ അഹമ്മദ് പട്ടേല്‍, അശോക് ഗെലോട്ട്, ഭൂപീന്ദര്‍ ഹൂഡ എന്നിവരെ നിയമിച്ചത് രാഹുലിന്റെ നിര്‍ദേശ പ്രകാരമാണ്.

Recommended Video

cmsvideo
മാസ്സ് തിരിച്ചുവരവുമായി രാഹുല്‍ ഗാന്ധി : Oneindia Malayalam
ഒരൊറ്റ ലക്ഷ്യം

ഒരൊറ്റ ലക്ഷ്യം

പ്രധാനമന്ത്രി പദം എന്ന ലക്ഷ്യം വെച്ച് പ്രവര്‍ത്തിക്കരുതെന്ന് രാഹുല്‍ നിര്‍ദേശിച്ചിട്ടുണ്ട്. പകരം സംസ്ഥാനങ്ങളില്‍ കേന്ദ്രീകരിച്ച് സംഘടന ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. ഇതിനായി സോണിയയുടെ ഉപദേശവും രാഹുലിനുണ്ട്. സാമൂഹ്യ പ്രവര്‍ത്തകര്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍ എന്നിവരുമായിട്ടുള്ള അഭിമുഖങ്ങളാണ് ഇനി മുന്നിലുള്ളത്. ബിജെപി നേതാക്കളുമായും ചര്‍ച്ചകളുണ്ടാവും. എന്താണ് ലോക്ഡൗണിന് ശേഷം ഇവര്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്ന ചോദ്യങ്ങളാണ് രാഹുല്‍ ഉന്നയിക്കുക. സോണിയ ഇതിന്റെ ഭാഗമായുള്ള ചര്‍ച്ചകള്‍ക്ക് കഴിഞ്ഞ ദിവസം തുടക്കമിട്ടിരുന്നു. മന്‍മോഹന്‍ സിംഗുമായിട്ടായിരിക്കും അടുത്ത അഭിമുഖം നടക്കുക.

English summary
rahul gandhi to woo middle class voters for congress survival
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X