Get Updates
Get notified of breaking news, exclusive insights, and must-see stories!

തന്റെ ജീവന് ഭീഷണിയുണ്ട്; രാഹുല്‍ ഗാന്ധി കോടതിയില്‍, നടപടി സ്വീകരിക്കണം എന്ന് അപേക്ഷ

മുംബൈ: തന്റെ ജീവന് ഭീഷണിയുണ്ടെന്നും സുരക്ഷയ്ക്ക് വേണ്ട നടപടികള്‍ സ്വീകരിക്കണം എന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി കോടതിയില്‍. അപകീര്‍ത്തി കേസില്‍ വാദം കേള്‍ക്കുന്ന കോടതിയിലാണ് രാഹുല്‍ ഗാന്ധി പ്രത്യേക അപേക്ഷ സമര്‍പ്പിച്ചത്. സവര്‍ക്കറെ അപമാനിച്ചു എന്ന കേസാണ് മഹാരാഷ്ട്രയിലെ പൂനെ കോടതിയില്‍ രാഹുല്‍ ഗാന്ധിക്കെതിരെയുള്ളത്. കേസില്‍ നേരത്തെ രാഹുലിന് ജാമ്യം ലഭിച്ചിരുന്നു.

സമീപകാലത്തെ രാഷ്ട്രീയ വിവാദങ്ങളും പരാതിക്കാരന് നാഥുറാം ഗോഡ്‌സെയുമായുള്ള ബന്ധവുമെല്ലാം രാഹുല്‍ ഗാന്ധി ഹര്‍ജിയില്‍ സൂചിപ്പിച്ചിട്ടുണ്ട്. തന്റെ സുരക്ഷയിലും കേസിന്റെ സുതാര്യമായ നടപടിക്രമങ്ങളിലും വലിയ ആശങ്കയുണ്ട്. സ്റ്റേറ്റ് സുരക്ഷയ്ക്ക് ആവശ്യമായ നടപടികള്‍ സ്വീകരിക്കണം എന്നും രാഹുല്‍ ഗാന്ധി അഭിഭാഷന്‍ മിലിന്ദ് ദത്താത്രേയ പവാര്‍ മുഖേന ബോധിപ്പിച്ചു.

rahul gandhi

സത്യകി സവര്‍ക്കര്‍ എന്ന വ്യക്തിയാണ് രാഹുല്‍ ഗാന്ധിക്കെതിരെ അപകീര്‍ത്തി കേസ് നല്‍കിയത്. ജൂലൈ 29ന് ഇയാള്‍ കോടതിയില്‍ സമര്‍പ്പിച്ച പ്രസ്താവനയില്‍ നാഥുറാം ഗോഡ്‌സെ, ഗോപാല്‍ ഗോഡ്‌സെ എന്നിവരുമായുള്ള കുടുംബ ബന്ധം സൂചിപ്പിക്കുന്നുണ്ട്. മഹാത്മാ ഗാന്ധിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണിവര്‍. വിഡി സവര്‍ക്കറുമായുള്ള ബന്ധവും ഹര്‍ജിക്കാരന്‍ സൂചിപ്പിച്ചിരുന്നു.

ഇക്കാര്യം രാഹുല്‍ ഗാന്ധി തന്റെ പ്രത്യേക ഹര്‍ജിയിലും വിശദീകരിച്ചു. ചരിത്രത്തില്‍ രേഖപ്പെടുത്തിയ അക്രമത്തിലും ഭരണഘടനാ വിരുദ്ധ നീക്കങ്ങളിലും പങ്കാളികളായവരുമായി ബന്ധമുള്ളവരാണ് ഹര്‍ജിക്കാരന്‍ എന്ന് ജീവന് ഭീഷണിയുള്ള കാര്യം സൂചിപ്പിച്ച് രാഹുല്‍ ഗാന്ധി പറയുന്നു. വലിയ ആശങ്കയുണ്ടാക്കുന്ന കാര്യമാണിത്. അപായപ്പെടുത്തുമോ എന്ന് ഭയമുണ്ടെന്നും കോടതിയെ ബോധിപ്പിച്ചു.

ഗാന്ധിജിയെ കൊലപ്പെടുത്തിയത് പെട്ടെന്നുണ്ടായ പ്രേരണയുടെ പുറത്തല്ല. പകരം കൃത്യമായ ആസൂത്രണം നടത്തി, പ്രത്യേക ആശയത്തിന്റെ അടിസ്ഥാനത്തില്‍ ചെയ്ത കൃത്യമാണ്. നിരായുധനായ വ്യക്തിക്കെതിരായ ആക്രമണമാണാണ് അന്ന് നടന്നത്. ചരിത്രത്തിലെ ആ സംഭവം ഇനിയും ആവര്‍ത്തിക്കാന്‍ അനുവദിക്കരുത് എന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

ആഗസ്റ്റ് 11ന് വോട്ടര്‍ പട്ടികയിലെ തിരിമറി സംബന്ധിച്ച് രാഹുല്‍ ഗാന്ധി നടത്തിയ വെളിപ്പെടുത്തലുകളും ഹര്‍ജിയില്‍ സൂചിപ്പിക്കുന്നു. പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗവും ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ രാഷ്ട്രീയ എതിരാളികളില്‍ നിന്ന് ഏതുതരം നീക്കത്തിനും സാധ്യതയുണ്ട്. യഥാര്‍ഥ ഹിന്ദുവിന് അക്രമം നടത്താനോ വിദ്വേഷം പ്രചരിപ്പിക്കാനോ സാധിക്കില്ല എന്ന് പാര്‍ലമെന്റിലെ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. യഥാര്‍ഥ ഹിന്ദുക്കളെ പ്രതിനിധീകരിക്കാത്തത് കൊണ്ടാണ് ബിജെപി അത് ചെയ്യുന്നതെന്നും രാഹുല്‍ പാര്‍ലമെന്റില്‍ സൂചിപ്പിച്ചിരുന്നു.

ഇതിനോട് കേന്ദ്രമന്ത്രിമാര്‍ നടത്തിയ പ്രതികരണവും ഹര്‍ജിയില്‍ വിശദീകരിച്ചു. ഹിന്ദു സമൂഹത്തെ രാഹുല്‍ അപമാനിച്ചു എന്നാണ് അശ്വനി വൈഷ്ണവും ബിജെപി എംപി സുധാന്‍ശു ത്രിവേദിയും പറഞ്ഞതെന്ന് രാഹുല്‍ ബോധിപ്പിക്കുന്നു. രാജ്യത്തെ വലിയ ഭീകരവാദിയാണ് രാഹുല്‍ ഗാന്ധി എന്നാണ് കേന്ദ്രമന്ത്രി രവനീത് സിങ് ബിട്ടു പറഞ്ഞത് എന്നും കോടതിയെ അറിയിച്ചു.

2023 മാര്‍ച്ചില്‍ ലണ്ടനില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗമാണ് അപകീര്‍ത്തി കേസിന് കാരണം. മുസ്ലിങ്ങളെ അക്രമിച്ചതില്‍ താനും മറ്റുള്ളവരും ആനന്ദം കണ്ടെത്തി എന്ന് സവര്‍ക്കര്‍ എഴുതിയിട്ടുണ്ട് എന്ന് രാഹുല്‍ ഗാന്ധി പ്രസംഗിച്ചതാണ് പരാതിക്കാരന്‍ അപകീര്‍ത്തി പരാമര്‍ശമായി ചൂണ്ടിക്കാട്ടിയത്. സവര്‍ക്കറുമായി ബന്ധപ്പെട്ട ഒരു രേഖയിലും ഇല്ലാത്ത കാര്യമാണ് രാഹുല്‍ പറഞ്ഞത് എന്ന് സത്യകി പറയുന്നു. സെപ്തംബര്‍ 10ന് ഹര്‍ജിയില്‍ അടുത്ത വാദം കേള്‍ക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+