കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രാക്ടര്‍ റാലി ബിജെപി സര്‍ക്കാര്‍ തടഞ്ഞു; 5000 മണിക്കൂറായാലും ഇവിടെ ഇരിക്കുമെന്ന് രാഹുല്‍ ഗാന്ധി

Google Oneindia Malayalam News

ദില്ലി: പുതിയ കാര്‍ഷിക പരിഷ്‌കരണ നിയമത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ട്രാക്ടര്‍ റാലി ഹരിയാന അതിര്‍ത്തിയില്‍ പോലീസ് തടഞ്ഞു. ബിജെപി സര്‍ക്കാരിന്റെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് പോലീസ് നടപടി. പഞ്ചാബില്‍ നിന്ന് തുടങ്ങിയ റാലി ഇന്ന് ഉച്ചയ്ക്ക് ശേഷം ഹരിയാനയില്‍ പ്രവേശിക്കേണ്ടതായിരുന്നു. പഞ്ചാബ് കടന്ന് ഹരിനായിലേക്ക് പ്രവേശിക്കാനിരിക്കെയാണ് ഹരിയാന പോലീസ് തടഞ്ഞത്. ഒരിക്കലും പിന്നോട്ട് പോകില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. 5000 മണിക്കൂര്‍ കാത്തിരിക്കേണ്ടി വന്നാലും തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് അല്‍പ്പനേരത്തിന് ശേഷം രാഹുല്‍ ഗാന്ധിക്ക് ഹരിയാനയിലേക്ക് പ്രവേശിക്കാമെന്ന് പോലീസ് അറിയിച്ചു. കര്‍ഷകര്‍ക്ക് നേരെ പോലീസ് ലാത്തിവീശുകയും ചെയ്തു.

Recommended Video

cmsvideo
Rahul Gandhi Tractor Rally Stopped At Haryana Police in Punjab Border | Oneindia Makayalam
X

അതിര്‍ത്തി തുറക്കുന്നത് വരെ കാത്തിരിക്കും. എപ്പോഴാണ് തുറക്കുന്നത്, അപ്പോള്‍ സമാധാനത്തോടെ തന്റെ ദൗത്യം തുടരുമെന്നും രാഹുല്‍ ഗാന്ധി നിലപാട് വ്യക്തമാക്കിയതോടെയാണ് ഹരിയാന സര്‍ക്കാര്‍ ഇടപെട്ടത്. തുടര്‍ന്ന് പോലീസ് ഇളവ് നല്‍കി. കഴിഞ്ഞ ദിവസം ഹത്രാസിലേക്കുള്ള യാത്രയ്ക്കിടെ ഉത്തര്‍ പ്രദേശ് സര്‍ക്കാരും സമാനമായ രീതിയില്‍ രാഹുല്‍ ഗാന്ധിയെ തടഞ്ഞിരുന്നു. ഇത് വന്‍ വിവാദത്തിന് തിരികൊളുത്തുകയും ചെയ്തു. രണ്ടാംതവണ എത്തിയപ്പോഴാണ് ഹത്രാസിലേക്ക് രാഹുല്‍ ഗാന്ധിയെ പ്രവേശിപ്പിച്ചത്.

സൗദിക്ക് അമേരിക്കയുടെ ഉഗ്രന്‍ പണി; വരുമാനം കുത്തനെ ഇടിയും... ചൈനയും ട്രംപും കൈകോര്‍ക്കുന്നുസൗദിക്ക് അമേരിക്കയുടെ ഉഗ്രന്‍ പണി; വരുമാനം കുത്തനെ ഇടിയും... ചൈനയും ട്രംപും കൈകോര്‍ക്കുന്നു

രാഹുല്‍ ഗാന്ധിയുടെ യാത്ര തടയാന്‍ അതിര്‍ത്തിയില്‍ പോലീസ് ബാരിക്കേഡുകള്‍ വച്ചിരുന്നു. ഇതിനോട് ചേര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്പടിച്ചു. ഇവര്‍ ബാരിക്കേഡ് ഇളക്കാന്‍ തുടങ്ങി. പ്രതിഷേധം ശക്തമായതോടെയാണ് പോലീസ് നേരിയ തോതില്‍ ലാത്തി വീശിയത്. പിന്നീട് സര്‍ക്കാര്‍ നിലപാട് മാറ്റി. 100 പേര്‍ക്ക് പ്രവേശനത്തിന് അനുമതി നല്‍കി. മൂന്ന് ട്രാക്ടറുകള്‍ പ്രവേശിച്ചു. രാഹുല്‍ ഗാന്ധിയാണ് ഒരു ട്രാക്ടര്‍ ഓടിച്ചിരുന്നത്. രാഹുലിനൊപ്പം യാത്ര ചെയ്തിരുന്ന പഞ്ചാബിലെ കോണ്‍ഗ്രസ് നേതാക്കള്‍ മടങ്ങുകയും ചെയ്തു. കൊറോണ കാരണം കൂട്ടത്തോടെ എത്താന്‍ അനുവദിക്കില്ലെന്നും അഞ്ചു പേര്‍ക്ക് മാത്രം പ്രവേശനം നല്‍കാമെന്നുമാണ് നേരത്തെ ഹരിയാന പോലീസ് പറഞ്ഞിരുന്നത്.

നടപടിയെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ് പറയുന്നു; അങ്ങ് അന്വേഷിക്കണം, മുഖ്യമന്ത്രിയോട് ഭാഗ്യലക്ഷ്മിനടപടിയെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ് പറയുന്നു; അങ്ങ് അന്വേഷിക്കണം, മുഖ്യമന്ത്രിയോട് ഭാഗ്യലക്ഷ്മി

കഴിഞ്ഞ മാസമാണ് കാര്‍ഷിക പരിഷ്‌കരണ ബില്ല് പാര്‍ലമെന്റ് പാസാക്കിയത്. അതിന് ശേഷം പല സംസ്ഥാനങ്ങളിലും പ്രതിഷേധം ശക്തമാണ്. കര്‍ഷകരും പ്രതിപക്ഷ സംഘടനകളുമാണ് സമരത്തിന് മുന്നിലുള്ളത്. തുടര്‍ന്നാണ് രാഹുല്‍ ഗാന്ധി ട്രാക്ടര്‍ സമരം പ്രഖ്യാപിച്ചത്. മൂന്ന് ദിവസമായിരുന്നു സമരം. പഞ്ചാബില്‍ തുടങ്ങി ഹരിനായയിലേക്കായിരുന്നു മാര്‍ച്ച്. ഇതിനിടെയാണ് ഇന്ന് ഉച്ചയ്ക്ക് ശേഷം തടഞ്ഞതും പിന്നീട് പ്രവേശന അനുമതി നല്‍കിയതും.

English summary
Rahul Gandhi Tractor Rally Stopped At Haryana Police in Punjab Border; Rahul says No move back
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X