Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുല്‍ ഗാന്ധിക്ക് അഴിക്കാന്‍ പറ്റാത്ത കുരുക്ക്, എന്താണ് 'സെക്ഷന്‍ 25 കമ്പനി' കോണ്‍ഗ്രസ് കുടുങ്ങിയത് ഇതില്‍!!

ദില്ലി: രാഹുല്‍ ഗാന്ധിയെ ഇന്ന് ഇഡി വീണ്ടും ചോദ്യം ചെയ്യുകയാണ്. അഴിയാ കുരുക്കിലാണ് രാഹുല്‍ ഇപ്പോള്‍ ഉള്ളതെന്നാണ് സൂചനകള്‍. കോണ്‍ഗ്രസ് ഒരുവശത്ത് ശക്തമായ പ്രതിഷേധവുമായി തെരുവിലുണ്ട്. എന്നാല്‍ കേസ് തുടങ്ങിയത് മുതല്‍ ഇപ്പോള്‍ എത്തി നില്‍ക്കുന്നത് വരെ കുറച്ച് സുപ്രധാന വകുപ്പുകളുടെ പേരിലാണ്. കോണ്‍ഗ്രസിനുള്ളില്‍ ഉള്ളവര്‍ക്ക് ഇതറിയാം.

രാഹുലിന്റെ പേരിലുള്ള കേസ് സ്‌ട്രോങ് ആക്കാനും, ആരോപണങ്ങളില്‍ കുരുക്കിയിടാനുമൊക്കെ ഈ സംഭവത്തിന് സാധിക്കും. അതിവേഗം കേസ് തീരണമെന്നുമില്ല. സെക്ഷന്‍ 25 കമ്പനി എന്നാണ് നാഷണല്‍ ഹെറാള്‍ഡ് കേസിലെ കാര്യങ്ങള്‍ അറിയപ്പെടുന്നത്. അതിന്റെ വിശദമായ വിവരങ്ങളിലേക്ക്....

1

2013ലാണ് ഗാന്ധി കുടുംബത്തിന് കുരുക്ക് മുറുക്കി സുബ്രഹ്മണ്യന്‍ സ്വാമി പരാതി നല്‍കുന്നത്. വഞ്ചന, ഫണ്ടിലെ തിരിമറി എന്നിവയായിരുന്നു നാഷണല്‍ ഹെറാള്‍ഡ് ദിനപത്രവുമായി ബന്ധപ്പെട്ട് സ്വാമി ഉയര്‍ത്തി. നാഷണല്‍ ഹെറാള്‍ഡിന്റെ സ്വത്തുവകകള്‍ ഗാന്ധി കുടുംബം വാങ്ങിയെന്നും, അത് യങ് ഇന്ത്യ എന്ന സംഘടന വഴി ഈ നാഷണല്‍ ഹെറാള്‍ഡിന്റെ പബ്ലിഷര്‍മാരായ എജെഎല്ലിനെ വാങ്ങിയെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. ഇവിടെയാണ് സെക്ഷന്‍ 25 കമ്പനി വരുന്നത്. യങ് ഇന്ത്യ എന്നത് ഈ വിഭാഗത്തില്‍ വരുന്നതാണ്. ഇതില്‍ 86 ശതമാനത്തോളം ഓഹരി രാഹുലിന്റെയും സോണിയയുടേതുമാണ്.

2

2015ല്‍ ഇരുവര്‍ക്കും കോടതി ജാമ്യം അനുവദിച്ചിരുന്നു. എജെഎല്‍ എന്ന കമ്പനി കടബാധ്യതയില്‍ മുങ്ങി കുളിച്ചതായിരുന്നുവെന്ന് കോണ്‍ഗ്രസ് പറയുന്നു. അതിന്റെ കടങ്ങളെല്ലാം ഓഹരിയിലേക്ക് മാറ്റി, യങ് ഇന്ത്യ എന്നപുതിയ കമ്പനിയിലേക്ക് മാറുകയായിരുന്നു. അതോടെ എജെഎല്ലിന്റെ കടബാധ്യതകളെല്ലാം മാറി. യങ് ഇന്ത്യന്‍ കമ്പനി നിയമത്തിലെ പ്രത്യേക വ്യവസ്ഥപ്രകാരം ഉണ്ടാക്കിയതാണ്. അതാണ് സെക്ഷന്‍ 25 എന്ന പേരില്‍ അറിയപ്പെടുന്നത്. അതൊരിക്കലും ലാഭത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന കമ്പനിയാവാന്‍ പാടില്ല. അതിന്റെ ലാഭവിഹിതം ഓഹരി ഉടമകള്‍ക്കോ ഡയറക്ടര്‍മാര്‍ക്കോ നല്‍കാനും പാടില്ല.

3

ഇനി എന്താണ് സെക്ഷന്‍ 25 കമ്പനി എന്ന് വിശദീകരിക്കാന്‍. 1956 കമ്പനി ആക്ട് പ്രകാരം കുറച്ച് നിര്‍ദേശങ്ങള്‍ സെക്ഷന്‍ 25 പ്രകാരം കമ്പനികള്‍ പാലിക്കേണ്ടതുണ്ട്. ലാഭത്തിന് വേണ്ടിയുള്ള ചാരിറ്റബിള്‍ കമ്പനിയല്ല ഇത്. വാണിജ്യം, കല, ശാസ്ത്രം, മതം, ചാരിറ്റി, എന്നിവയ്ക്ക് ആവശ്യമായ എന്ത് കാര്യങ്ങളും പ്രമോട്ട് ചെയ്യുക എന്നതാണ് ഈ കമ്പനി കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കാണ് കമ്പനിയുടെ ലാഭവും വരുമാനവും ഉപയോഗിക്കേണ്ടത്. ലാഭമാണെങ്കില്‍ ഓഹരി ഉടമകള്‍ക്കും ലഭിക്കില്ല. കമ്പനി ആക്ടിലെ സെക്ഷന്‍ എട്ട് ഇതിന് സമാനമായിട്ടുള്ള വകുപ്പാണ്. ഇതിന്റെ പരിധിയില്‍ കായികം, വിദ്യാഭ്യാസം പോലുള്ള കാര്യങ്ങളാണ് വരിക.

4

സെക്ഷന്‍ 25 പ്രകാരം ഓരോ കമ്പനിയും എന്തിന് വേണ്ടിയാണോ രൂപീകരിച്ചത്, അതിന് വേണ്ടിയോ ആ കമ്പനിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ക്കോ വേണ്ടി മാത്രമായിരിക്കണം വരുമാനമോ ലാഭമോ ഉപയോഗിക്കേണ്ടത്. കമ്പനിയുടെ പങ്കാളികള്‍ക്കോ മറ്റ് അംഗങ്ങള്‍ക്കോ ലാഭത്തില്‍ നിന്ന് ഒരുരൂപ പോലും ലഭിക്കില്ല. ഇന്ത്യയില്‍ അത്തരം കമ്പനികള്‍ ധാരാളമുണ്ട്. അസിം പ്രേംജി ഫൗണ്ടേഷന്‍, കൊക്കക്കോള ഇന്ത്യ ഫൗണ്ടേഷന്‍, ആമസോണ്‍ അക്കാദമിക്ക് ഫൗണ്ടേഷന്‍ എന്നിവയില്‍ ഇതില്‍ വരുന്ന പ്രമുഖ കമ്പനികളാണ്. ഇവരെല്ലാം സെക്ഷന്‍ 25 പ്രകാരമാണ് പ്രവര്‍ത്തിക്കുന്നത്. രാഹുല്‍ ഈ ചട്ടം ലംഘിച്ചിട്ടില്ല എന്ന് കണ്ടുപിടിക്കാന്‍ കുറച്ച് വൈകാനാണ് സാധ്യത.

5

അതേസമയം ട്രസ്റ്റുകളുമായി ഇതിന് വ്യത്യാസമുണ്ട്. വിദേശത്ത് നിന്നുള്ള പല ആളുകളും ഒരു കമ്പനിയിലേക്ക് സംഭാവന നല്‍കാനാണ് താല്‍പര്യപ്പെടുക. ഇത് ട്രസ്റ്റിനേക്കാള്‍ വിശ്വാസ്യതയുള്ളത് കൊണ്ടാണ്. കമ്പനികള്‍ക്ക് പ്രവര്‍ത്തനം സുതാര്യവും, കൂടുതല്‍ നിയമങ്ങളും കൃത്യമായി ഉണ്ടാവും. എന്നാല്‍ ഇവിടെ ലാഭം ആരുമായും പങ്കുവെച്ചിട്ടില്ലെന്നും, ഓഹരികള്‍ വാങ്ങിയത് ന്യായപ്രകാരമായിരുന്നുവെന്നും രാഹുല്‍ തെളിയിക്കേണ്ടി വരും. നിലവില്‍ മറ്റ് നേതാക്കളുടെ തലയില്‍ ഭാരം ഇറക്കി വെച്ച് സേഫായിട്ട് ഊരിപോരാനാണ് രാഹുല്‍ ശ്രമിക്കുന്നത്. മോത്തിലാല്‍ വോറയുടെ പേര് ഒക്കെ അത്തരത്തില്‍ വന്നതാണ്. എന്നാല്‍ ഇതൊന്നും ഇഡി വിശ്വസിച്ചിട്ടില്ല. കമ്പനി നിയമം ലംഘിച്ചുവെന്നതില്‍ ഉറച്ച് നില്‍ക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+