കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുലിനെ വലിച്ച് കീറി സോഷ്യല്‍ മീഡിയ... കൊക്കകോളയും മക്‌ഡൊണാള്‍ഡ്‌സും എട്ടിന്റെ പണി തന്നു!!

രാഹുലിന്റെ ട്രോളി സോഷ്യല്‍ മീഡിയ

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മികച്ച പ്രസംഗങ്ങള്‍ നടത്തുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ചും ജനപ്രിയനായി വരികയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം രാഹുല്‍ പറഞ്ഞ പ്രസ്താവനകളോടെ സോഷ്യല്‍ മീഡിയ അദ്ദേഹത്തെ വീണ്ടും പരിഹാസ കഥാപാത്രമാക്കിയിരിക്കുകയാണ്. പ്രശസ്ത ശീതളപാനീയ കമ്പനിയായ കൊക്കക്കോളയുടെ ഉടമ തുടക്കത്തില്‍ നാരങ്ങാവെള്ളം വിറ്റിരുന്നയാളാണെന്നും മക്‌ഡൊണാള്‍ഡ്‌സിന്റെ ഉടമകള്‍ തട്ടുകട നടത്തിയിരുന്നവരാണെന്നുമായിരുന്നു രാഹുല്‍ പറഞ്ഞത്.

ഇന്ത്യയില്‍ ഇവരെ പോലെ വളര്‍ന്ന് വലുതാവാന്‍ സാഹചര്യമില്ലെന്നായിരുന്നു രാഹുല്‍ ഉദ്ദേശിച്ചത്. അതായത് സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് വളഞ്ഞ വഴിയില്‍ കൂടി പറയാന്‍ നോക്കിയതാണ് രാഹുല്‍. പക്ഷേ സംഗതി ചീറ്റിപ്പോയി. ഇപ്പോള്‍ സോഷ്യല്‍ മീഡിയ രാഹുലിനെ നിര്‍ത്തിപ്പൊരിക്കുകയാണ്. എന്തൊരു തള്ളാണിതെന്ന രീതിയിലാണ് ഇവര്‍ രാഹുലിനെ കളിയാക്കുന്നത്. അവരെ കുറ്റം പറയാനും പറ്റില്ല. കാരണം രാഹുല്‍ പറഞ്ഞതില്‍ വമ്പന്‍ പിശകുകള്‍ ഉണ്ടെന്നതാണ് യാഥാര്‍ത്ഥ്യം.

അക്കോര്‍ഡിങ് ടു രാഹുല്‍ ഗാന്ധി

അക്കോര്‍ഡിങ് ടു രാഹുല്‍ ഗാന്ധി

അടപടലം ട്രോളുകളാണ് രാഹുലിന് സോഷ്യല്‍ മീഡിയയില്‍ നേരിട്ടത്. അക്കോര്‍ഡിങ് ടു രാഹുല്‍ ഗാന്ധി എന്ന ഹാഷ്ടാഗിലാണ് ട്രോളുകളെല്ലാം വരുന്നത്. സ്റ്റീവ് ചെറുപ്പത്തില്‍ ആപ്പിള്‍ വിറ്റുനടന്നിരുന്നുവെന്നും പിന്നീട് ആപ്പിള്‍ എന്ന വമ്പന്‍ കമ്പനി തുടങ്ങിയെന്നുമാണ് ട്രോളുകളിലൊന്ന്. രാഹുലിന് നേരത്തെ പറഞ്ഞ കാര്യങ്ങള്‍ വച്ച് നോക്കുമ്പോള്‍ ഇതും സത്യമാകാന്‍ സാധ്യതയുണ്ടെന്നാണ് മറ്റൊരു പരിഹാസം. പ്രമുഖ സംഗീത ബാന്‍ഡായ ബീറ്റില്‍സ് നാരങ്ങ വെള്ളം കുടിക്കുന്നു എന്ന തരത്തിലുള്ള ട്രോള്‍ ട്രെന്‍ഡിങായിട്ടുണ്ട്.

സത്യം എന്ത്

സത്യം എന്ത്

രാഹുല്‍ പറഞ്ഞത് കേട്ട് ചിരിക്കാതിരിക്കാന്‍ ആര്‍ക്കും സാധിക്കുന്നില്ല എന്നത് സത്യമാണ്. പ്രമുഖ കാര്‍ നിര്‍മാതാക്കളായ ഫോര്‍ഡ്, മെഴ്‌സിഡസ്, ഹോണ്ട എന്നിവയുടെ ഉടമകള്‍ ആദ്യ കാലത്ത് മെക്കാനിക്കുകളായിരുന്നു എന്നാണ് രാഹുലിന്റെ മറ്റൊരു കണ്ടെത്തല്‍. ഇതിന്റെയൊക്കെ സത്യം കേട്ടാല്‍ ആരും ചിരിച്ച് പോകും. ജോണ്‍ പെമ്പര്‍ട്ടണ്‍ മയക്കുമരുന്നായ മോര്‍ഫിന്‍ വലിയ രീതിയില്‍ ഉപയോഗിച്ചിരുന്നു. കൊക്കോ ചെടിയില്‍ നിന്ന് ഇയാളുണ്ടാക്കിയ സിറപ്പ് കോള നട്‌സിനൊപ്പം ചേര്‍ക്കുകയും ഇതോടൊപ്പം കാര്‍ബനേറ്റഡ് വെള്ളവും ഉപയോഗിച്ചാണ് കൊക്കകോള ഉണ്ടാക്കിയതെന്നാണ് സത്യം.

രാഹുലിന് മാത്രമറിയാവുന്ന സത്യം

രാഹുലിന് മാത്രമറിയാവുന്ന സത്യം

ഇക്കാര്യം ബഹുഭൂരിപക്ഷം പേര്‍ക്കും അറിയാം. എന്നാല്‍ രാഹുല്‍ ഇത് മറന്നുപോയതാണോ എന്നാണ് പലരുടെയും സംശയം. അതല്ലെങ്കില്‍ ജനങ്ങള്‍ക്കിടയില്‍ മോദിയെ പോലെ തള്ള് നടത്തിയതാണോ. ജോണ്‍ പെമ്പര്‍ട്ടണ്‍ വലിയ പണക്കാരനല്ല എന്നതാണ് മറ്റൊരു വാസ്തവം. കൊക്കകോള വിറ്റ് പെമ്പര്‍ട്ടണ്‍ പണക്കാരുടെ പട്ടികയിലും ഇടംപിടിച്ചിട്ടില്ല. ഇനി ഇത് രാഹുലിന് മാത്രം അറിയാവുന്ന രഹസ്യമായിരിക്കുമോ എന്നാണ് സോഷ്യല്‍ മീഡിയക്ക് സംശയം.

മക്‌ഡൊണാള്‍ഡ്‌സ് തട്ടുകടകാരാണോ?

മക്‌ഡൊണാള്‍ഡ്‌സ് തട്ടുകടകാരാണോ?

ലോകപ്രശസ്ത ഭക്ഷണശാലകളിലൊന്നാണ് മക്‌ഡൊണാള്‍ഡ്‌സ്. ചീസി ബര്‍ഗറും ഫ്രൈഡ് ചിക്കനും ഇവരുടെ പ്രത്യേകതയാണ്. റിച്ചാര്‍ഡ്, മോറിസ് മക്‌ഡൊണാള്‍ഡ് എന്നിവര്‍ ചേര്‍ന്നാണ് ഈ സംരംഭം ആരംഭിച്ചത്. ഇവര്‍ മുമ്പ് തട്ടുകട നടത്തിയിരുന്നതായി ഒരു രേഖയിലുമില്ല. ഏറ്റവും പ്രശസ്തമായ ഈ റെസ്റ്റോറന്റ് റിച്ചാര്‍ഡും മോറിസും ചേര്‍ന്ന റേ ക്രോഗ് എന്ന മില്‍ക്ക് ഷേക്ക് മിക്‌സറിന് വില്‍ക്കുകയായിരുന്നു. അതിന് ശേഷം ഏറെ കാലം കഴിഞ്ഞ് ഇതിന്റെ ആസ്ഥാനം ചിക്കാഗോയില്‍ നിന്ന് വാഷിങ്ടണിലേക്ക് മാറ്റുകയും ചെയ്തു. ഇവര്‍ തട്ടുകട നടത്തിയിരുന്നത്. പഞ്ചാബ്-ദില്ലി ദേശീയപാതയിലാണോ എന്നാണ് സോഷ്യല്‍ മീഡിയയുടെ പരിഹാസം.

വലിച്ച് കീറി

വലിച്ച് കീറി

രാഹുലിന്റെ അറിവില്ലായ്മയെ മഹാതള്ളലായി വിശേഷിപ്പിച്ച സോഷ്യല്‍ മീഡിയ വലിച്ചുകീറി ഭിത്തിയിലൊട്ടിക്കുകയും ചെയ്തു. ഹാര്‍ലി ഡേവിഡ്‌സന്റെ ഉടമ പണ്ട് കളിവണ്ടി ഉരുട്ടി നടന്നയാളാണെന്നാണ് വേറൊരു പരിഹാസം. മാങ്ങ വില്‍പ്പന നടത്തുന്നവര്‍ ഭാവിയില്‍ ഫ്രൂട്ടി, മാസ, സ്ലൈസ് കമ്പനികളുടെ ഉടമയാവുമെന്നാണ് വേറൊരു കിടിലന്‍ പരിഹാസം. ചിപ്പ്‌സ് പൊരിക്കുന്നയാള്‍ ചിത്രം കാണിച്ച് ഇയാള്‍ ലെയ്‌സ് എന്ന ചിപ്പ്‌സിന്റെ കമ്പനി സ്ഥാപിച്ചയാളാണെന്നും പിന്നീട് ആ കമ്പനി പെപ്‌സിക്കോയ്ക്ക് വിറ്റെന്നുമാണ് മറ്റൊരു പരിഹാസം.

ട്വിറ്ററില്‍ ട്രെന്‍ഡിങ്

ട്വിറ്ററില്‍ ട്രെന്‍ഡിങ്

രാഹുലിന്റെ പരാമര്‍ശത്തെ തുടര്‍ന്ന് ഉണ്ടായ അക്കോര്‍ഡിങ് ടു രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ ട്രെന്‍ഡിങാണ്. രാഹുലിന്റെ മണ്ടത്തരങ്ങളെ പാര്‍ട്ടി-കക്ഷി ഭേദമില്ലാതെ ട്രോളുന്നവരാണ് കൂടുതല്‍. അതേസമയം ഫോര്‍ഡിന്റെ സ്ഥാപകന്‍ ഹെന്റി ഫോര്‍ഡ് ആദ്യകാലത്ത് ഒരു കമ്പനിയില്‍ അപ്രന്റീസായിരുന്നു. ഇവിടെ വച്ചാണ് ഫോര്‍ഡ് തന്റെ ആദ്യ കാര്‍ നിര്‍മിച്ചത്. ഇത് പോലും രാഹുലിന് അറിയില്ലേ എന്ന് ഒരുത്തന്‍ പരിഹസിക്കുന്നു. ബെന്‍സിന്റെയും ഹോണ്ടയുടെയും ചരിത്രം വരെ ചിലര്‍ രാഹുലിന് പറഞ്ഞു കൊടുക്കുന്നുണ്ട്.

ഫെഡററും സെയ്ഫും

ഫെഡററും സെയ്ഫും

ടെന്നീസ് താരം റോജര്‍ ഫെഡററെയും ബോളിവുഡ് താരം സെയ്ഫ് അലി ഖാനെയും ട്രോളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫെഡറര്‍ ആദ്യ കാലത്ത് ബോളിവുഡ് നടനായിരുന്നെന്നും പിന്നീട് ടെന്നീസ് താരമായി മാറുകയായിരുന്നുവെന്നാണ് ട്രോളര്‍മാര്‍ പറയുന്നത്. സെയ്ഫ് അലിഖാന് പെട്രോള്‍ പമ്പിലായിരുന്നു പണിയെന്നും പിന്നീട് ബോളിവുഡ് നടനാവുകയായിരുന്നുവെന്ന് വേറൊരു വിരുതന്‍ പറയുന്നു. എന്തായാലും പ്രസ്താവന ഒന്നും ഫലം കണ്ടില്ലെങ്കിലും രാഹുല്‍ ട്രോളര്‍മാര്‍ക്ക് പ്രിയങ്കരനായിരിക്കുകയാണ്

"ഞാനിരയല്ല! എനിക്കൊരു പേരുണ്ട് !'' ലജ്ജ തോന്നേണ്ടത് അവർക്ക്.. രഹ്നാസിനെ നിങ്ങളറിയണം

ലുക്കൗട്ട് നോട്ടീസ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് പാസ്റ്ററെ തല്ലിയ ആര്‍എസ്എസുകാരന്‍.. പോലീസേ കഷ്ടം!ലുക്കൗട്ട് നോട്ടീസ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് പാസ്റ്ററെ തല്ലിയ ആര്‍എസ്എസുകാരന്‍.. പോലീസേ കഷ്ടം!

English summary
rahul gandhi trolled on twitter
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X