കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്മൃതി ഇറാനിയുടെ ത്രോ ബാക്ക് ചിത്രവുമായി രാഹുല്‍ ഗാന്ധി... എല്‍പിജി വിലയില്‍ മാരക ട്രോള്‍!!

Google Oneindia Malayalam News

ദില്ലി: പാചക വാതക വിലയില്‍ സ്മൃതി ഇറാനിയെയും ബിജെപിയെയും ട്രോളി രാഹുല്‍ ഗാന്ധി. മുമ്പ് പാചക വാതക വില ആറ് രൂപ കൂടിയപ്പോള്‍ സ്മൃതി ഇറാനിയടക്കം തെരുവില്‍ ഇറങ്ങി പ്രതിഷേധിച്ചിരുന്നു. ഈ ത്രോ ബാക്ക് ചിത്രമാണ് രാഹുല്‍ ട്രോളിനായി ഉപയോഗിച്ചത്. കഴിഞ്ഞ ദിവസം പാചക വാതക വില 144.5 രൂപ വര്‍ധിച്ചിരുന്നു. 150 രൂപ വര്‍ധിപ്പിച്ച പാചക വാതക വിലയ്‌ക്കെതിരെ ഈ ബിജെപി അംഗങ്ങള്‍ നടത്തുന്ന പ്രതിഷേധങ്ങളെ അംഗീകരിക്കുന്നുവെന്നായിരുന്നു രാഹുലിന്റെ ട്രോള്‍.

1

ട്വീറ്റിനൊപ്പം റോള്‍ ബാക്ക് ഹൈക്ക് എന്ന ട്രോള്‍ ഹാഷ്ടാഗും രാഹുല്‍ പങ്കുവെച്ചിട്ടുണ്ട്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് സ്മൃതി ഇറാനി എല്‍പിജി വിലയ്‌ക്കെതിരെ പ്രതിഷേധിക്കുന്നതാണ് ചിത്രത്തിലുള്ളത്. അതേസമയം ബിജെപി നേതാക്കളെല്ലാം പാചക വാതക വിലയില്‍ മൗനം തുടരുകയാണ്. രാഹുലിന്റെ ട്വീറ്റ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിട്ടുണ്ട്. നിര്‍മലാ സീതാരാമന്‍ ഉള്ളി കഴിക്കാത്തത് കൊണ്ട് ഉള്ളി വിലയെ കുറിച്ച് അറിയില്ല, അതുപോലെ സ്മൃതി പാചകം ചെയ്യാത്തത് കൊണ്ട് എല്‍പിജി വിലയെ കുറിച്ചും അറിയില്ലെന്നാണ് ട്രോള്‍.

അതേസമയം രാഹുലിന്റെ ട്രോളിന്റെ പിന്നില്‍ സ്മൃതിക്കുള്ള മറുപടി കൂടിയാണ്. അമേഠിയില്‍ രാഹുലിനെ തോല്‍പ്പിച്ചതിന് പിന്നാലെ സ്മൃതി പലതവണ രാഹുലിനെ പരിഹസിച്ചിരുന്നു. നേരത്തെ ബജറ്റിന്റെ സമയത്ത് രാഹുലിന് ബജറ്റൊക്കെ മനസ്സിലായിട്ടുണ്ടോ എന്നായിരുന്നു സ്മൃതിയുടെ ചോദ്യം. ഇതിനുള്ള പരോക്ഷ മറുപടിയാണ് ഇത്. നേരത്തെ എല്‍പിജി വിലയുടെ പേരില്‍ യുപി നിയമസഭയില്‍ വലിയ പ്രതിഷേധം നടത്തിയിരുന്നു സമാജ് വാദി പാര്‍ട്ടി പ്രവര്‍ത്തകര്‍.

കോണ്‍ഗ്രസ് കടുത്ത ആരോപണങ്ങളാണ് എല്‍പിജി വിലയില്‍ മോദി സര്‍ക്കാരിനെതിരെ ഉന്നയിച്ചത്. ദില്ലി തിരഞ്ഞെടുപ്പ് വരെ വര്‍ധന പുറത്ത് വരാതെ പിടിച്ച് നിര്‍ത്തുകയായിരുന്നു സര്‍ക്കാരെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി കോടിക്കണക്കിന് ജനങ്ങള്‍ക്ക് എല്‍പിജി നല്‍കിയെന്നാണ് പറുന്നത്. എന്നാല്‍ സാധാരണ പൗരന്‍മാര്‍ക്ക് ഇന്ന് എല്‍പിജി താങ്ങാവുന്നതിലും അധികമാണെന്ന് മഹിളാ കോണ്‍ഗ്രസ്്ധ്യക്ഷ സുഷ്മിത ദേവ് പറഞ്ഞു.

ദില്ലിയില്‍ മിഷന്‍ ജയിച്ച് ബിജെപി, ലക്ഷ്യമിട്ടത് കെജ്‌രിവാളിനെയല്ല... മുഖ്യശത്രു ഇനിയില്ല!!ദില്ലിയില്‍ മിഷന്‍ ജയിച്ച് ബിജെപി, ലക്ഷ്യമിട്ടത് കെജ്‌രിവാളിനെയല്ല... മുഖ്യശത്രു ഇനിയില്ല!!

English summary
rahul gandhi trolls smriti irani on lpg price hike
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X