• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രാഹുൽ ഗാന്ധിക്ക് ഇന്ന് 50-ാം പിറന്നാൾ!! ആഘോഷങ്ങൾ ഒഴിവാക്കി, ദരിദ്രർക്ക് 50 ലക്ഷം ന്യായ് കിറ്റുകൾ

ദില്ലി; മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് ഇന്ന് 50-ാം പിറന്നാളാണ്. എന്നാൽ കൊവിഡ് പ്രതിസന്ധിയും അതിർത്തിയിൽ ജവാൻമാർ കൊല്ലപ്പെട്ടതിന്റേയും പശ്ചാത്തലത്തിൽ ആഘോഷങ്ങൾ ഒഴിവാക്കിയിരിക്കുകയാണ് രാഹുൽ. തന്റെ 50-ാം വയസിലും ഇന്ത്യൻ രാഷ്ട്രീയത്തിലെ യുവാക്കളുടെ മുഖമാണ് രാഹുൽ.

cmsvideo
  Rahul Gandhi won't celebrate birthday in view of coronavirus, Ladakh clash | Oneindia Malayalam

  കൊവിഡ് കാലത്ത് ശക്തമായ രാഷ്ട്രീയ ഇടപെടലാണ് രാഹുൽ ഗാന്ധി നടത്തുന്നത്. സർക്കാരിന്റെ വീഴ്ചകളെ വിമർശിച്ചും പ്രതിസന്ധിയെ മറികടക്കാനുള്ള നിർദ്ദേശങ്ങൾ നൽകിയും മുന്നേറുകയാണ് രാഹുൽ. ലോക്ക് ഡൗണിനിടയിലെ കുടിയേറ്റ തൊഴിലാളികളും ദരിദ്രരും നേരിടുന്ന പ്രതിസന്ധികൾ ഉയർത്തി കാട്ടിയും സർക്കാരിനെതിരെ രാഹുൽ സജീവമാകുന്നുണ്ട്.

  അതിനിടെ ആഘോഷങ്ങൾ ഒഴിവാക്കിയ പശ്ചാ്ത്തലത്തിൽ കേക്ക് മുറിക്കുകയോ അദ്ദേഹത്തിന്റെ ചിത്രങ്ങൾ പ്രദർശിപ്പിക്കുകയോ മുദ്രാവാക്യങ്ങൾ മുഴക്കുകയോ ഉണ്ടാകരുതെന്ന നിർദ്ദേശം നിർബന്ധമായും പാലിക്കുവാൻ എല്ലാ കോൺഗ്രസ് പ്രവർത്തകരും ബാദ്ധ്യസ്ഥരാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പറഞ്ഞു.

  ദുരിത ബാധിതരുടേയും സഹായമർഹിക്കുന്നവരുടേയും ഒപ്പമാകണം കോൺഗ്രസ് പ്രവർത്തകർ ഉണ്ടാകേണ്ടതെന്ന് ഒരിക്കൽ കൂടി ഓർമ്മപ്പെടുത്തുന്നു. അങ്ങേയറ്റം ലാളിത്യത്തോടെ നന്മനിറഞ്ഞ പ്രവൃത്തികളിലൂടെ രാജ്യത്തെ സാധാരണക്കാർക്കൊപ്പമാകട്ടെ രാഹുൽ ഗാന്ധിയുടെ ജൻമദിനമെന്ന് വേണുഗോപാൽ വ്യക്തമാക്കി. കോൺഗ്രസിന്റെ വിദ്യാർത്ഥി വിഭാഗമായ നാഷണൽ സ്റ്റുഡന്റ്സ് യൂണിയൻ ഓഫ് ഇന്ത്യ ഇന്ന് രാജ്യത്തുടനീളം രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കും.ജൻമദിനത്തിൽ ഇന്ന് അതിഥി തൊഴിലാളികൾക്കും ദരിദ്രർക്കുമായി 50 ലക്ഷം ന്യായ് കിറ്റുകൾ കോൺഗ്രസ് വിതരണം ചെയ്യും.

  രാഹുലിന്റെ മണ്ഡലമായ വയനാട്ടിലെ ആദിവാസി വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ പഠനത്തിനായി 75 ടിവികൾ വെള്ളിയാഴ്ച കൈമാറും. ജൻമദിനത്തിന്റെ ഭാഗമായണ് ടിവി കൈമാറുനന്ത്. കോളനികളിലെ കമ്യൂണിറ്റി ഹാള്‍, പഠനമുറി, അംഗൻവാടി എന്നിവിടങ്ങളില്‍ പഠനസൗകര്യമൊരുക്കുന്നതിനാണ് ടിവികൾ. നേരത്തേ കുട്ടികളുടെ പഠനം മുടങ്ങിയതോടെ പഠന സൗകര്യങ്ങളെ കുറിച്ച് രാഹുൽ ഗാന്ധി കളക്ടറോട് വിവരങ്ങൾ തേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ടിവികൾ വിതരണം ചെയ്യുന്നത്.

  രാജ്യസഭാ തെരഞ്ഞെടുപ്പ് ഇന്ന്;മൂന്നിടത്ത് ബിജെപിയും കോണ്‍ഗ്രസും കടുത്ത പോരാട്ടം; കൊവിഡ് ജാഗ്രതയും

  അഭിഭാഷകനിൽ നിന്ന് സിനിമാരംഗത്തേക്ക്: സച്ചിയുടെ സിനിമാ ജീവിതം ഇങ്ങനെ..

  ട്രംപിന് കനത്ത തിരിച്ചടി; കുടിയേറ്റക്കാര്‍ക്ക് അനുകൂലമായി കോടതി വിധി, അവര്‍ സ്വപ്‌നം കാണുന്നവര്‍

  English summary
  Rahul gandhi turns 50 today, asks party workers not to celebrate his birthday
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X