പുതുവര്‍ഷം ആഘോഷിക്കാന്‍ രാഹുല്‍ ഗാന്ധിയുടെ യൂറോപ്പ് യാത്ര വിവാദമാകുന്നു
ദില്ലി: അഴിമതി ആരോപണങ്ങളും വിവാദങ്ങളുമായി ഭരണ പ്രതിപക്ഷം വാക്പോര് നടത്തിക്കൊണ്ടിരിക്കെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വീണ്ടും വിദേശത്തേക്ക്. കുറച്ചു ദിവസത്തേക്ക് യൂറോപ്പിലേക്ക് പോവുകയാണെന്ന് രാഹുല്‍ ഗാന്ധിതന്നെയാണ് ട്വീറ്റ് ചെയ്തത്. മുന്‍കൂട്ടി എല്ലാവര്ക്കും പുതുവര്‍ഷവും ആശംസിച്ചിട്ടുണ്ട്.
പുതുവര്‍ഷം യൂറോപ്പില്‍ ആഘോഷിക്കാനാണ് രാഹുല്‍ ഗാന്ധി പോകുന്നതെന്ന് ചില ദേശീയ മാധ്യമങ്ങള്‍ പറയുന്നു. രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങള്‍ ചൂടുപിടിച്ചിരിക്കെ രാഹുല്‍ ആഘോങ്ങള്‍ക്കായി പാര്‍ട്ടിയില്‍ നിന്നും അവധിയെടുക്കുന്നത് പാര്‍ട്ടിക്കുള്ളില്‍ തന്നെ ചര്‍ച്ചയായിട്ടുണ്ട്.

ഈ വര്‍ഷം രണ്ടു തവണയാണ് രാഹുല്‍ അപ്രതീക്ഷിത വിദേശ സന്ദര്‍ശനം നടത്തിയത്. ഒരു തവണ അജ്ഞാത കേന്ദ്രത്തിലേക്ക് പോയപ്പോള്‍ രണ്ടാമത്തെ തവണ ആസ്പെന്നില്‍ ആഗോള സാമ്പത്തിക ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പോയെന്നാണ് രാഹുല്‍ വിശദീകരിക്കുന്നത്. ഫിബ്രുവരില്‍ 56 ദിവസമാണ് രാഹുല്‍ വിദേശത്ത് ചെലവഴിച്ചത്.
രാഹുലിന്റെ ഫിബ്രുവരിയിലെ യാത്ര ചൂണ്ടിക്കാട്ടി പുതുവര്‍ഷ യാത്രയെയും ബിജെപി നേതൃത്വം പരിഹസിക്കുമെന്ന് ഉറപ്പാണ്. നാഷണല്‍ ഹെറാള്‍ഡ് കേസും അരുണ്‍ ജെയ്റ്റ്ലിക്കെതിരെ ഉയര്‍ന്നുവന്ന അഴിമതി ആരോപണങ്ങളുമെല്ലാം ദേശീയ രാഷ്ട്രീയത്തെ കലുഷിതമാക്കുമ്പോള്‍ രാഹുല്‍ ഗാന്ധി വിദേശത്ത് അവധി ആഘോഷിക്കുന്നത് കോണ്‍ഗ്രസ് അണികളിലും അസ്വരസ്യമുണ്ടാക്കുമെന്നകാര്യത്തില് സംശയമില്ല.
-
രാജീവ് ചന്ദ്രശേഖറിന്റെ പത്രിക തള്ളുമോ? പരാതിയുമായി കോണ്‍ഗ്രസ്, 'ആ സ്വത്ത് വെളിപ്പെടുത്തിയില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം












Click it and Unblock the Notifications