കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതുവര്‍ഷം ആഘോഷിക്കാന്‍ രാഹുല്‍ ഗാന്ധിയുടെ യൂറോപ്പ് യാത്ര വിവാദമാകുന്നു

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: അഴിമതി ആരോപണങ്ങളും വിവാദങ്ങളുമായി ഭരണ പ്രതിപക്ഷം വാക്‌പോര് നടത്തിക്കൊണ്ടിരിക്കെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വീണ്ടും വിദേശത്തേക്ക്. കുറച്ചു ദിവസത്തേക്ക് യൂറോപ്പിലേക്ക് പോവുകയാണെന്ന് രാഹുല്‍ ഗാന്ധിതന്നെയാണ് ട്വീറ്റ് ചെയ്തത്. മുന്‍കൂട്ടി എല്ലാവര്‍ക്കും പുതുവര്‍ഷവും ആശംസിച്ചിട്ടുണ്ട്.

പുതുവര്‍ഷം യൂറോപ്പില്‍ ആഘോഷിക്കാനാണ് രാഹുല്‍ ഗാന്ധി പോകുന്നതെന്ന് ചില ദേശീയ മാധ്യമങ്ങള്‍ പറയുന്നു. രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങള്‍ ചൂടുപിടിച്ചിരിക്കെ രാഹുല്‍ ആഘോങ്ങള്‍ക്കായി പാര്‍ട്ടിയില്‍ നിന്നും അവധിയെടുക്കുന്നത് പാര്‍ട്ടിക്കുള്ളില്‍ തന്നെ ചര്‍ച്ചയായിട്ടുണ്ട്.

rahul-gandhi

ഈ വര്‍ഷം രണ്ടു തവണയാണ് രാഹുല്‍ അപ്രതീക്ഷിത വിദേശ സന്ദര്‍ശനം നടത്തിയത്. ഒരു തവണ അജ്ഞാത കേന്ദ്രത്തിലേക്ക് പോയപ്പോള്‍ രണ്ടാമത്തെ തവണ ആസ്‌പെന്നില്‍ ആഗോള സാമ്പത്തിക ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പോയെന്നാണ് രാഹുല്‍ വിശദീകരിക്കുന്നത്. ഫിബ്രുവരില്‍ 56 ദിവസമാണ് രാഹുല്‍ വിദേശത്ത് ചെലവഴിച്ചത്.

രാഹുലിന്റെ ഫിബ്രുവരിയിലെ യാത്ര ചൂണ്ടിക്കാട്ടി പുതുവര്‍ഷ യാത്രയെയും ബിജെപി നേതൃത്വം പരിഹസിക്കുമെന്ന് ഉറപ്പാണ്. നാഷണല്‍ ഹെറാള്‍ഡ് കേസും അരുണ്‍ ജെയ്റ്റ്‌ലിക്കെതിരെ ഉയര്‍ന്നുവന്ന അഴിമതി ആരോപണങ്ങളുമെല്ലാം ദേശീയ രാഷ്ട്രീയത്തെ കലുഷിതമാക്കുമ്പോള്‍ രാഹുല്‍ ഗാന്ധി വിദേശത്ത് അവധി ആഘോഷിക്കുന്നത് കോണ്‍ഗ്രസ് അണികളിലും അസ്വരസ്യമുണ്ടാക്കുമെന്നകാര്യത്തില്‍ സംശയമില്ല.

English summary
Congress VP Rahul Gandhi, Rahul Gandhi tweets European holiday plans
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X