പാകിസ്താന് ഇന്ത്യയുടെ തിരിച്ചടി; വ്യോമാസേന പൈലറ്റുമാര്‍ക്ക് സല്യൂട്ടടിച്ച് രാഹുല്‍ ഗാന്ധി
Recommended Video

ദില്ലി: പുല്‍വാമ ഭീകരാക്രണത്തിന് പാകിസ്താന്‍ അതിര്‍ത്തി കടന്ന് തിരിച്ചടി നല്‍കിയ വ്യോമാസേന പൈലറ്റുമാര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സല്യൂട്ട് ഐഎഎഫ് പൈലറ്റ്സ് എന്നാണ് ട്വിറ്ററില്‍ രാഹുല്‍ ഗാന്ധി കുറിച്ചത്.
ഭീകരവാദികള്‍ക്ക് നേരെ സൈന്യവും കേന്ദ്രസര്‍ക്കാറും സ്വീകരിക്കുന്ന ഏത് നടപടികള്‍ക്ക് പ്രതിപക്ഷം പിന്തുണ നല്‍കുമെന്ന് പുല്‍വാമ ഭീകരാക്രണത്തിന് പിന്നാലെ രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരുന്നു. ഇത്തരമൊരു ആക്രമണത്തിനിടയിൽ രാഷ്ട്രീയം പറയാനില്ലെന്നും എന്ത് നടപടിയെടുത്താലും കോൺഗ്രസ് സർക്കാരിന് പിന്തുണ നൽകുമെന്നും കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദും വ്യക്തമാക്കി.

ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് നിയന്ത്രണ രേഖകടന്നുള്ള ഇന്ത്യയുടെ തിരിച്ചടിയുണ്ടായത്. ഇന്ത്യന്‍ വിമാനങ്ങള്‍ അതിര്‍ത്തി ലംഘിച്ചുവെന്ന് പാകിസ്താനായിരുന്നു ആദ്യം അറിയിച്ചത്. അതിര്‍ത്തി കടന്നുവന്ന ഇന്ത്യന്‍ വിമാനങ്ങളെ പാക് സേന നേരിട്ടപ്പോള്‍ തിരിച്ചു പോയെന്നായിരുന്നു പാകിസ്താന്‍റെ അവകാശവാദം.
ഇതിന് പിന്നാലെയാണ് വ്യേമാസേനയെ ഉദ്ധരിച്ച് വാര്‍ത്ത എഎന്‍ഐ വാര്‍ത്ത പുറത്തുവിടുന്നത്. അതിര്‍ത്തിക്ക് അപ്പുറത്തെ നിരവധി ഭീകര ക്യാംപുകള്‍ ഇന്ത്യ വ്യോമാക്രമണത്തിലൂടെ തകര്‍ക്കുകയായിരുന്നെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.












Click it and Unblock the Notifications