കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുലിനെ സ്നേഹം കൊണ്ട് വീര്‍പ്പ്മുട്ടിച്ച് സോഷ്യല്‍ മീഡിയ.. മോദിക്കും ബിജെപിക്കും ഓടാന്‍ കണ്ടം റെഡി

  • By Desk
Google Oneindia Malayalam News

ലോക്സഭയില്‍ അവിശ്വാസ പ്രമേയചര്‍ച്ചയ്ക്കിടെ പ്രധാനമന്ത്രിയേയും ബിജെപിയേയും ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തിന് വന്‍ കൈയ്യടിയാണ് കിട്ടിയത്. ഇന്ന് വിഷുവാണോ ആരാ പടക്കം പൊട്ടിച്ചേ എന്ന ലൈനിലായിരുന്നു ബിജെപിയുടെ അവസ്ഥ. ചുറ്റും നടന്നത് ഒന്നും അവര്‍ വ്യക്തമായി മനസിലായില്ലെന്നതാണ് വാസ്തവം.

രാഹുലിന്‍റെ അദ്ഭുതകരമായ പ്രകടനത്തോടെ ഇന്ന് ലോക്സഭയില്‍ രാഹുലിന്‍റെ ദിനമാണ് എന്നാണ് എല്ലാവരും പറഞ്ഞത്. രാഹുലിന്‍റേയും കോണ്‍ഗ്രസിന്‍റേയും തിരിച്ചുവരവ് എന്ന് പോലും പലരും വാഴ്ത്തി. അകമഴിഞ്ഞ അനുമോദനങ്ങളാണ് പ്രവര്‍ത്തകരും സോഷ്യല്‍ മീഡിയയും രാഹുലിന് നല്‍കുന്നത്.

കടന്നാക്രമണം

കടന്നാക്രമണം

ബിജെപി സര്‍ക്കാരിനേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ഭിത്തിയില്‍ ഒട്ടിച്ച പ്രസംഗമായിരുന്നു രാഹുല്‍ ഗാന്ധി നടത്തിയത്. അഴിമതിയും ജിഎസ്ടിയും റാഫേല്‍ ഇടപാടുമെല്ലാം രാഹുല്‍ ഗാന്ധിയുടെ പ്രസംഗങ്ങളില്‍ ഇടംപിടിച്ചു. ഓരോ കാര്യങ്ങളും എണ്ണി പറഞ്ഞ് ബിജെപിയെ വെള്ളം കുടിപ്പിക്കുന്നതായിരുന്നു പ്രസംഗം.

സംസ്കാരം

സംസ്കാരം

വിവിധ വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി നടത്തിയ ആരോപണങ്ങള്‍ക്കിടെ അദ്ദേഹത്തിന്‍റെ പ്രസംഗം തടസ്സപ്പെടുത്താന്‍ ഭരണപക്ഷ അംഗങ്ങള്‍ ശ്രമിച്ചിരുന്നെങ്കിലും രാഹുലിനെ തളര്‍ത്താന്‍ അതുകൊണ്ടൊന്നും സാധിച്ചില്ല.

പപ്പു

പപ്പു

പപ്പു എന്ന് വിമര്‍ശിച്ചാലും താന്‍ അതിനോടൊന്നും പ്രതികരിക്കില്ലെന്നും താന്‍ സ്നേഹത്തില്‍ വിശ്വസിക്കുന്ന ആളാണെന്നും രാഹുല്‍ പറഞ്ഞു. തുടര്‍ന്ന് പ്രസംഗത്തിന് അവസാനം മോദിയെ കെട്ടിപിടിച്ചായിരുന്നു രാഹുലിന്‍റെ മടക്കം.

ഗെയിം ചെയ്ഞ്ചിങ്ങ്

ഗെയിം ചെയ്ഞ്ചിങ്ങ്

ലോക്സഭയില്‍ രാഹുല്‍ നടത്തിയത് അദ്ഭുതകരമായ പ്രകടനമായിരുന്നു എന്നാണ് ശശി തരൂര്‍ എംപി ട്വിറ്ററില്‍ കുറിച്ച്. സര്‍ക്കാരിന്‍റെ അവകാശവാദങ്ങളെ പിഴുതെറിയുന്ന ഒരു ഗെയിം ചെയ്ഞ്ചിങ്ങ് പ്രസംഗമായിരുന്നു എന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. അവസാനത്തെ കെട്ടിപിടിത്തതില്‍ ബിജെപി തന്നെ തരിച്ചു പോയെന്നും അദ്ദേഹം കുറിച്ചു.

ചരിത്ര നിമിഷം

ചരിത്ര നിമിഷം

ഇന്ത്യന്‍ പാര്‍ലമെന്‍റിലെ ചരിത്ര നിമിഷം എന്നായിരുന്നു ചിലരുടെ കമന്‍റ്. കോണ്‍ഗ്രസിന്‍റെ ആശയങ്ങള്‍ എന്താണെന്ന് നിങ്ങള്‍ ബിജെപിക്ക് കാണിച്ചുകൊടുത്തു എന്നാണ് ചിലര്‍ കുറിച്ചത്. മോദിയില്‍ നിന്നും ബിജെപിയില്‍ നിന്നും കോണ്‍ഗ്രസ് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന് നിങ്ങള്‍ കാണിച്ചുകൊടുത്തുവെന്നും ചിലര്‍ കുറിച്ചു.

പ്രതിപക്ഷ നേതാവ്

പ്രതിപക്ഷ നേതാവ്

ഇപ്പോഴാണ് രാഹുല്‍ യഥാര്‍ത്ഥ പ്രതിപക്ഷ നേതാവായാത് എന്നായിരുന്നു മറ്റൊരു കമന്‍റ്. പ്രതിപക്ഷത്തിന്‍റെ ആത്മവിശ്വാസം കൂട്ടാന്‍ അദ്ദേഹത്തിന് സാധിക്കുമെന്നും ഒരാള്‍ ട്വിറ്ററില്‍ പങ്കുവെച്ചു.

English summary
rahul gandhi twiter and social media reactions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X