കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സച്ചിന്‍ പൈലറ്റിനെ ബ്ലോക്ക് ചെയ്ത് രാഹുല്‍, വിമത ഗ്രൂപ്പിനെ പൊളിച്ച് ഗെലോട്ട്, മന്ത്രിസ്ഥാനമില്ല!!

Google Oneindia Malayalam News

ദില്ലി: രാജസ്ഥാനിലെ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ സമ്മര്‍ദവുമായി വന്ന സച്ചിന്‍ പൈലറ്റ് നേരത്തെ തന്നെ നാട്ടിലേക്ക് മടങ്ങിയിരുന്നു. എന്നാല്‍ പൈലറ്റ് മടങ്ങിപ്പോയതിന് കാരണം രാഹുല്‍ ഗാന്ധിയാണ്. വിചാരിച്ച സ്ഥാനങ്ങളൊന്നും പൈലറ്റ് പക്ഷത്തിന് കിട്ടില്ലെന്ന സൂചനയാണ് ടീം രാഹുല്‍ നല്‍കുന്നത്. സച്ചിന്റെ ദില്ലിയിലെ സുഹൃത്തുക്കള്‍ നടത്തിയ നീക്കമാണ് രാഹുലിനെ ചൊടിപ്പിച്ചിരിക്കുന്നത്. അടുത്തൊന്നും രാഹുല്‍ സച്ചിനുമായി സംസാരിക്കാനുള്ള സാഹചര്യം പോലും ഇല്ലാതായിരിക്കുകയാണ്. അതിന് കളമൊരുക്കിയത് സാക്ഷാല്‍ അശോക് ഗെലോട്ടാണ്. ദില്ലിയില്‍ നടന്ന രഹസ്യ നീക്കങ്ങള്‍ വിശദമായി അറിയാം...

സമ്പൂര്‍ണ്ണ ലോക്ക്ഡൗണില്‍ ആളൊഴിഞ്ഞ് കേരളത്തിലെ നിരത്തുകള്‍- ചിത്രങ്ങള്‍

pic1

പാര്‍ട്ടിയിലെ കുറച്ച് നേതാക്കളുടെ സമ്മര്‍ദ രാഷ്ട്രീയത്തില്‍ കടുത്ത അതൃപ്തിയിലാണ് രാഹുല്‍ഗാന്ധി. രാജസ്ഥാന്‍ സര്‍ക്കാരിനെ സച്ചിന്‍ വീഴ്ത്താന്‍ നോക്കുന്നുവെന്നാണ് രാഹുല്‍ വിശ്വസിക്കുന്നത്. പാര്‍ട്ടിയെ ശക്തിപ്പെടുത്തേണ്ട സമയത്താണ് അവര്‍ ഈ പ്രശ്‌നങ്ങളുണ്ടാക്കുന്നതെന്ന് ടീം രാഹുല്‍ പറയുന്നത്. സച്ചിന്‍ നല്‍കിയ ഒരു അഭിമുഖമാണ് ഇപ്പോള്‍ രാഹുലിനെ ചൊടിപ്പിച്ചിരിക്കുന്നത്. പാര്‍ട്ടിയിലെ കുറച്ച് പേര്‍ സച്ചിനൊപ്പം നിന്ന് ഗെലോട്ട് സര്‍ക്കാരിനെ വീഴ്ത്താന്‍ നോക്കുന്നുവെന്ന് രാഹുല്‍ കരുതുന്നു.

pic2

സച്ചിന്‍ ദില്ലിയിലെത്തിയപ്പോള്‍ എഐസിസിയില്‍ നിന്ന് ഒരു നേതാവ് പോലും അദ്ദേഹത്തെ കാണാന്‍ പോയിരുന്നില്ല. അജയ് മാക്കനും കെസി വേണുഗോപാലും അദ്ദേഹത്തെ അവഗണിച്ചു. മാക്കന്റെ പ്രസ്താവനയില്‍ പോലും രാഹുല്‍ ഇടപെടുമെന്ന് പറയുന്നില്ലായിരുന്നു. സച്ചിന്‍ പ്രശ്‌നങ്ങളെ കൊണ്ടുവന്ന രീതി തീരെ രാഹുലിന് ഇഷ്ടപ്പെട്ടിരുന്നില്ല. സച്ചിന്റെ ഫോണ്‍ നമ്പര്‍ അടക്കം ബ്ലോക്ക് ചെയ്തിരിക്കുകയാണ്. അതേസമയം പഞ്ചാബില്‍ നിന്നുള്ള നേതാക്കളെ കണ്ട് രാഹുല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നുമുണ്ട്.

pic3

മാധ്യമങ്ങളെ കൂട്ടുപിടിച്ച് ഹൈക്കമാന്‍ഡിനെ സമ്മര്‍ദത്തിലാക്കാനാണ് ചില നേതാക്കളുടെ ശ്രമം. സച്ചിന്‍ പൈലറ്റ് ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹം അങ്ങനെ വന്നതാണ്. പ്രിയങ്ക ഗാന്ധിയെ അനാവശ്യമായി ഈ വിഷയത്തിലേക്ക് വലിച്ചിഴച്ചു എന്ന നിലപാടിലാണ് രാഹുല്‍. പ്രിയങ്ക സച്ചിനുമായി സംസാരിച്ചുവെന്നത് തെറ്റാണ്. അവര്‍ അപ്പോള്‍ ഹിമാചല്‍ പ്രദേശിലായിരുന്നു. ഈ വിഷയത്തില്‍ രാഹുല്‍ സംസാരിക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത് അജയ് മാക്കനോടും വേണുഗോപാലിനോടുമാണ്. പ്രിയങ്ക അവസാന നിമിഷ ശ്രമം എന്ന രീതിയില്‍ സംസാരിക്കാമെന്ന് ഏറ്റിട്ടുണ്ട്.

pic4

അശോക് ഗെലോട്ടിനെ കൂര്‍മ ബുദ്ധിയാണ് സച്ചിന്റെ എല്ലാ പ്ലാനും പൊളിച്ചത്. ഗാന്ധി കുടുംബത്തെ എല്ലാകാലത്തും പിന്തുണ ഗെലോട്ടിനെ രാഹുലിനും വിശ്വാസമാണ്. രാജസ്ഥാനിലെ ഏത് നിയമനവും ഗെലോട്ടിന് സ്വന്തമായി എടുക്കാമെന്ന് രാഹുല്‍ അറിയിച്ചിട്ടുണ്ട്. പാര്‍ട്ടിയിലെ നിയമനങ്ങള്‍ പോലും ഗെലോട്ടിന് ചോദിച്ചാണ് സോണിയയും രാഹുലും എടുക്കുന്നത്. അതേസമയം സച്ചിനില്ലെങ്കിലും രാജസ്ഥാന്‍ സര്‍ക്കാര്‍ സേഫ് ആണ് എന്ന് ഗെലോട്ട് അറിയിച്ചിട്ടുണ്ട്. അതുകൊണ്ട് മന്ത്രിസ്ഥാനങ്ങള്‍ കിട്ടുക പ്രയാസമായിരിക്കും.

pic5

ഗെലോട്ട് ചില്ലറ നീക്കമല്ല നടത്തിയത്. സച്ചിന്‍ പക്ഷത്തിന്‍ മേല്‍ സമ്മര്‍ദം ചെലുത്തുന്ന രീതിയാണ് ആദ്യം ഉപയോഗിച്ചത്. പിന്നെ കേസുകളാണ്. സച്ചിന് ഇവരെ സംരക്ഷിക്കാനാവില്ലെന്ന സന്ദേശവും പിന്നീട് ഗെലോട്ട് നല്‍കി. ഇതില്‍ പകുതി പേര്‍ ഇപ്പോള്‍ ഗെലോട്ടിനൊപ്പമാണ്. സച്ചിനൊപ്പം ഇനിയുള്ള ആകെ ഒമ്പത് പേരാണ്. സ്വതന്ത്രരില്‍ ഒരാളും സച്ചിനൊപ്പമില്ലെന്ന് അറിയിച്ചിട്ടുണ്ട്. ഈ ഒമ്പത് പേരും പാര്‍ട്ടി വിടാന്‍ തയ്യാറുള്ളവരല്ല. അതുകൊണ്ട് പാര്‍ട്ടി വിട്ടാലും സച്ചിന്‍ ഒറ്റയ്ക്ക് പോകേണ്ടി വരും.

pic6

വേണുഗോപാല്‍ നേരത്തെ ജയ്പൂര്‍ സന്ദര്‍ശിച്ചിരുന്നു.ഇതില്‍ തന്നെ സര്‍ക്കാരിന് ഒരു ഭീഷണിയുമില്ലെന്ന് അറിയിച്ചിട്ടുണ്ട്. കുറച്ച് പേര്‍ പോയാലും സര്‍ക്കാരിന് ഒന്നും സംഭവിക്കില്ല. അതേസമയം സച്ചിന് ഖാന്‍ മാര്‍ക്കറ്റ് എന്ന് വിളിക്കുന്ന ദില്ലിയിലെ ഒരു ഗ്രൂപ്പിന്റെ ഉപദേശം സ്വീകരിച്ചതാണ് വലിയ പ്രശ്‌നം. ഇത് ടീം രാഹുലും സ്ഥിരീകരിക്കുന്നു. നരേന്ദ്ര മോദി അധികാരത്തില്‍ വന്നതോടെ ഇല്ലാതായ വിഭാഗമാണ് ഇത്. ചില മാധ്യമങ്ങള്‍ സച്ചിനെ വല്ലാതെ ബൂസ്റ്റ് ചെയ്തതും രാഹുലിനെ ചൊടിപ്പിച്ചു.

pic7

അതേസമയം ബിജെപിയിലെ തമ്മിലടിയാണ് ഗെലോട്ടിന് കാര്യങ്ങള്‍ കുറച്ച് കൂടി എളുപ്പമാക്കിയത്. സര്‍ക്കാരിനെ പിന്തുണച്ചവരെ അടുത്ത മാസം മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനാണ് ഗെലോട്ടിന്റെയും ഹൈക്കമാന്‍ഡിന്റെയും തീരുമാനം. അതേസമയം സച്ചിന് ലഭിക്കുമെന്ന് അറിയിച്ച മൂന്ന് മന്ത്രിസ്ഥാനവും കിട്ടാന്‍ സാധ്യത കുറവാണ്. ഇനി സച്ചിന് മുന്നിലുള്ള ഏക ഓപ്ഷന്‍ ബിജെപിയിലേക്ക് പോവുകയാണ്. എന്നാല്‍ ബിജെപിയിലേക്ക് വരാന്‍ വസുന്ധര രാജ സച്ചിനെ അനുവദിക്കില്ല. രാഹുല്‍ ഗാന്ധിയുമായി പ്രശ്‌നങ്ങള്‍ പറഞ്ഞ് തീര്‍ക്കാനാവും സച്ചിന്റെ ശ്രമം.

ഗ്ലാമറസ് ലുക്കിൽ തേജസ്വി മദിവാഡ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

Recommended Video

cmsvideo
AIIMS warns of impending third wave

English summary
rahul gandhi unhappy with sachin pilot, his confidents dont get ministerial berth in rajasthan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X