കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ഭക്ഷണവും താമസവും ഒരുക്കണം, പ്രവര്‍ത്തകര്‍ക്ക് രാഹുലിന്റെ നിര്‍ദേശം!!

Google Oneindia Malayalam News

ദില്ലി: അന്യസംസ്ഥാന തൊഴിലാളികള്‍ ലോക്ഡൗണ്‍ പ്രാബല്യത്തില്‍ വന്നതോടെ സ്വന്തം സംസ്ഥാനങ്ങളിലേക്ക് നടന്നു പോകേണ്ട അവസ്ഥയിലാണ്. ഇതിന്റെ റിപ്പോര്‍ട്ടുകളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. എന്നാല്‍ ഇവര്‍ക്ക് ഭക്ഷണവും താമസവും ഒരുക്കണമെന്ന് രാഹുല്‍ ഗാന്ധി നിര്‍ദേശിച്ചിരിക്കുകയാണ്. ജനങ്ങളും കോണ്‍ഗ്രസ് പ്രവര്‍ത്തകരും മന്ത്രിമാരും ഇവര്‍ക്കായി സൗകര്യങ്ങള്‍ ഒരുക്കാന്‍ തയ്യാറാവണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു. ഇവര്‍ നിങ്ങളുടെ നഗരങ്ങളിലൂടെയോ ഗ്രാമങ്ങളിലൂടെയോ ആയിരിക്കും നടന്നുപോകുന്നുണ്ടാവുക. അവര്‍ക്ക് വേണ്ടി ഈ സഹായം ചെയ്യാന്‍ എല്ലാവരും തയ്യാറാവണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

1

ഇന്ന് നൂറിലധികം വരുന്ന നമ്മുടെ സഹോദരന്‍മാരും സഹോദരികളും അവരുടെ വിശപ്പും ദാഹവും പേറുന്ന കുടുംബവുമായി സ്വന്തം ഗ്രാമങ്ങളിലേക്ക് മടങ്ങി പോവുകയാണ്. അവരുടേത് കഠിനമായ പാതയാണ്. നിങ്ങളില്‍ സാമ്പത്തികമായി മെച്ചപ്പെട്ടവര്‍ അവര്‍ ഭക്ഷണവും പാര്‍പ്പിടവും കുടിക്കാന്‍ വെള്ളവും നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണെന്ന് രാഹുല്‍ പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും ഇക്കാര്യത്തില്‍ പ്രത്യേകം മുന്നിട്ടിറങ്ങണമെന്നും രാഹുല്‍ അഭ്യര്‍ത്ഥിച്ചു. ദില്ലി-ഗാസിയാബാദ് അതിര്‍ത്തിയില്‍ നിന്ന് ആയിരക്കണക്കിന് അന്യസംസ്ഥാന തൊഴിലാളികളാണ് നാട്ടിലേക്ക് മടങ്ങി പോകുന്നത്. വാഹനങ്ങള്‍ ഓടാതിരിക്കുന്ന സാഹചര്യത്തിലാണ് ഇവര്‍ നടന്നുപോകുന്നത്.

പല തൊഴിലാളികളും കൊറോണയെ തുടര്‍ന്നുള്ള പ്രശ്‌നങ്ങള്‍ അറിഞ്ഞിട്ടില്ല. കോണ്‍ട്രാക്ടര്‍മാര്‍ അവധി നല്‍കിയത് കൊണ്ടാണ് പലരും നാട്ടിലേക്ക് മടങ്ങുന്നത്. പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയും ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. ദരിദ്രരായവരെ ഓര്‍ത്ത് തനിക്ക് വേദന തോന്നു. അവര്‍ക്ക് ഭക്ഷണമോ താമസിക്കാന്‍ ഇടമോ ഇല്ല. ഇത്രയും മോശം സാഹചര്യത്തിലാണ് അവര്‍ നാട്ടിലേക്ക് മടങ്ങുന്നതെന്ന് വദ്ര പറഞ്ഞു. സ്ത്രീകളും കുട്ടികളും മുതിര്‍ന്നവരും അടക്കമുള്ളവര്‍ കിലോമീറ്ററുകള്‍ താണ്ടണം വീട്ടിലെത്താന്‍. വാഹനങ്ങളോ മറ്റ് ഗതാഗത സൗകര്യങ്ങളോ അവര്‍ക്കില്ല. ചിലര്‍ വയസ്സായവരെ റിക്ഷയില്‍ കൊണ്ടുപോകാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ സാമ്പത്തിക പ്രശ്‌നങ്ങള്‍ പലരെയും അതിന് അനുവദിക്കുന്നില്ല. കേന്ദ്ര സര്‍ക്കാര്‍ ഇത്തരക്കാരെ സഹായിക്കണമെന്നും വദ്ര ആവശ്യപ്പെട്ടു.

Recommended Video

cmsvideo
കൊറോണ കണ്ടുപിടിക്കാന്‍ സ്നിഫര്‍ ഡോഗുകളെ പരിശീലിപ്പിക്കുന്നു | Oneindia Malayalam

അതേസമയം ഇത്തരം യാത്രകള്‍ രോഗം പടര്‍ന്ന് പിടിക്കുന്നതിനും കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. രാജ്യത്ത് ലോക്ഡൗണ്‍ വേണ്ട രീതിയില്‍ ഫലപ്രദമാകുന്നില്ലെന്ന മുന്നറിയിപ്പും ഡോക്ടര്‍മാര്‍ നല്‍കുന്നുണ്ട്. സര്‍ക്കാര്‍ അമിത ആത്മവിശ്വാസം കാണിച്ചെന്നും ഇവര്‍ പറയുന്നു. സര്‍ക്കാര്‍ ആശുപത്രികള്‍ മാത്രം മതി രോഗത്തെ നേരിടാന്‍ എന്നാണ് ഇവര്‍ കരുതുന്നത്. എന്നാല്‍ സ്വകാര്യ ആരോഗ്യ മേഖലയുടെ പങ്കാളിത്തം കൂടി നാം ഉറപ്പാക്കണം. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഇതിന് പരിധിയുണ്ട്. കൊറോണ വൈറസ് പരിശോധനയ്ക്കായി സര്‍ക്കാര്‍ കൊണ്ടുവന്ന സംവിധാനങ്ങള്‍ ജനസൗഹൃദപരമല്ല. എന്നാണ് പരിശോധന നടത്തേണ്ടതെന്ന് പോലും സര്‍ക്കാരാണ് തീരുമാനിക്കുന്നത്. അത് ജനങ്ങളുടെ താല്‍പര്യ പ്രകാരമല്ല നടക്കുന്നതെന്നും ഡോക്ടര്‍മാര്‍ കുറ്റപ്പെടുത്തുന്നു.

English summary
rahul gandhi urges congress workers to provide food and shelter to migrant workers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X