വനിതാ സംവരണ ബില്ലില്‍ ഒബിസി ക്വാട്ട വേണം; ജാതി സെന്‍സസ് ആവശ്യവുമായി രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ സ്ത്രീ സംവരണ ബില്ലില്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ വിവിധ ആവശ്യങ്ങളുമായി രാഹുല്‍ ഗാന്ധി. വനിതാ സംവരണ ബില്ലില്‍ ഒബിസി വിഭാഗങ്ങള്‍ക്കായി പ്രത്യേക ക്വാട്ട വേണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു. അതോടൊപ്പം ജാതി സെന്‍സസ് ഡാറ്റ പുറത്തുവിടണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. ഭരണപക്ഷ അംഗങ്ങളില്‍ നിന്ന് പ്രതിഷേധവും രാഹുലിന്റെ പ്രസംഗത്തിനിടെ ഉണ്ടായി. ഭയപ്പെടേണ്ട ആവശ്യമില്ലെന്ന് പറഞ്ഞായിരുന്നു രാഹുല്‍ ആരംഭിച്ചത്.
തുടര്‍ന്ന് ജാതി സെന്‍സസിനെ കുറിച്ചാണ് രാഹുല്‍ സംസാരിച്ചത്. കേന്ദ്ര സര്‍ക്കാരില്‍ 90 സെക്രട്ടറിമാരുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഈ സെക്രട്ടറിമാരില്‍ എത്ര പേര് ഒബിസി വിഭാഗത്തില്‍ നിന്നുള്ളവരുണ്ടെന്ന് ഞാന്‍ അന്വേഷിച്ചിരുന്നു. അതിന്റെ ഉത്തരം അന്വേഷിച്ചപ്പോള്‍ ഞെട്ടിപ്പോയി. ശരിക്കും തകര്‍ന്നുപോയ ഉത്തരമാണ് ലഭിച്ചത്. മൂന്ന് പേര് മാത്രമാണ് ഒബിസി വിഭാഗത്തില്‍ നിന്നുള്ളവരായി ഉണ്ടായിരുന്നത്.

ഇന്ത്യയുടെ ബജറ്റിന്റെ അഞ്ച് ശതമാനം മാത്രമാണ് ഒബിസി വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ളതെന്നും രാഹുല്‍ പറഞ്ഞു. ഇതിന് പിന്നാലെ രാഹുലിന്റെ ദരോ മത്ത് എന്ന പരാമര്‍ശത്തിനെതിരെ ഭരണപക്ഷം ബഹളമുണ്ടാക്കി. ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള രാഹുലിനോട് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തരുതെന്ന് ആവശ്യപ്പെട്ടു. വനിതാ സംവരണ ബില്ലിലാണ് ചര്‍ച്ചകള്‍ നടക്കുന്നതെന്ന് സ്പീക്കര്‍ രാഹുലിനെ അറിയിക്കുകയും ചെയ്തു.
സ്പീക്കര്‍ക്ക് രാഹുലിന്റെ മറുപടിയും ഉണ്ടായിരുന്നു. ഇന്ത്യാ മഹാരാജ്യത്തിലെ ഒരു കൂട്ടമാണോ സ്ത്രീകള്‍ എന്നതും, ഒബിസി എന്നത് ഈ രാജ്യത്തെ മറ്റൊരു ഗ്രൂപ്പാണോ എന്നതിലുമാണ് ഈ ചര്‍ച്ച നടക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.ഒബിസികള്‍ നമ്മുടെ രാജ്യത്ത് വലിയൊരു വിഭാഗമാണ്. എന്നാല്‍ അത്ര വലിയൊരു സമൂഹം രാജ്യത്തിന്റെ ബജറ്റിന്റെ വെറും അഞ്ച് ശതമാനത്തെ മാത്രമാണ് കൈവശം വെച്ചിരിക്കുന്നത്.
ഇത് ശരിക്കും ഒബിസി സമൂഹത്തെ സംബന്ധിച്ച് അപമാനവും, നാണക്കേടും ഉണ്ടാക്കുന്നതുമാണെന്ന് രാഹുല്‍ പറഞ്ഞു. ഈ രാജ്യത്ത് ഒബിസി, ദളിത്, ആദിവാസികള്‍ എത്ര പേരുണ്ടെന്ന് ആര്‍ക്കെങ്കിലും അറിയുമോ എന്നും രാഹുല്‍ ചോദിച്ചു. അത് ജാതി സംവരണത്തിലൂടെ മാത്രമേ അറിയാനാവൂ എന്നും രാഹുല്‍ വ്യക്തമാക്കി.
ജാതി സെന്‍സസിനെ കുറിച്ച് പ്രതിപക്ഷം സംസാരിക്കുമ്പോഴെല്ലാം, ബിജെപി ഈ വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിച്ച് വിടുകയാണെന്നും രാഹുല്‍ ആരോപിച്ചു. വനിതാ സംവരണത്തില്‍ ഒബിസി ക്വാട്ട കൂടി ഉള്‍പ്പെടുത്തിയില്ലെങ്കില്‍ ഈ നീക്കം അപൂര്‍ണമായിരിക്കും. ഒരു സമുദായത്തിനുള്ള ക്വാട്ട ഇല്ലാതെ പോകുമെന്നും രാഹുല്‍ പറഞ്ഞു.
അതേസമയം പഴയ പാര്‍ലമെന്റ് കെട്ടിടത്തില്‍ നിന്ന് പുതിയതിലേക്ക് മാറുമ്പോള്‍ രാഷ്ട്രപതിയെ കൂടി ക്ഷണിക്കേണ്ടതായിരുന്നുവെന്നും രാഹുല്‍ ചൂണ്ടിക്കാണിച്ചു. ഇതൊരു മികച്ച പാര്‍ലമെന്റ് മന്ദിരമാണ്. എന്നാല്‍ രാഷ്ട്രപതിയെ കൂടി ഈ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നെങ്കില്‍ മനോഹരമായേനെ. അവര്‍ ആദിവാസി വിഭാഗത്തെ പ്രതിനിധീകരിക്കുന്നവരായിരുന്നു. അവരുടെ സാന്നിധ്യം ഈ ചടങ്ങ് അര്‍ഹിച്ചിരുന്നുവെന്നും രാഹുല്‍ പറഞ്ഞു.
-
'ഞാൻ സംഘിയായത് കൊണ്ട് മുസ്ലീം സംഘടനകൾ പിന്തുണയ്ക്കില്ലെന്ന് പറഞ്ഞു';കോണ്‍ഗ്രസിനെതിരെ അഖിൽ മാരാർ -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം












Click it and Unblock the Notifications