Get Updates
Get notified of breaking news, exclusive insights, and must-see stories!

നരേന്ദ്ര മോദിക്ക് മുമ്പ് രാഹുല്‍ ഗാന്ധി അമേരിക്കയിലെത്തും; പദ്ധതിയിട്ടിരിക്കുന്നത് വമ്പന്‍ റാലി

ഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അമേരിക്കയിലേക്ക്. ജൂണ്‍ നാലിന് ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡനില്‍ നടക്കുന്ന റാലിയില്‍ അദ്ദേഹം പങ്കെടുക്കും. 5000ത്തോളം പ്രവാസി ഇന്ത്യക്കാര്‍ പങ്കെടുക്കുന്ന റാലി, രാഹുല്‍ ഗാന്ധിയുടെ പത്ത് ദിവസത്തെ സന്ദര്‍ശനത്തിനിടെയാണ് നടക്കുക. ഇതിന് പുറമെ മറ്റു ചില പരിപാടികളിലും രാഹുല്‍ ഗാന്ധി പങ്കെടുക്കും. മെയ് 31നാണ് അദ്ദേഹം അമേരിക്കയിലെത്തുക.

ന്യൂയോര്‍ക്ക്, വാഷിങ്ടണ്‍, കാലഫോര്‍ണിയ എന്നിവിടങ്ങളിലെ പരിപാടികളില്‍ രാഹുല്‍ ഗാന്ധി സംബന്ധിക്കും. കാലഫോര്‍ണിയയില്‍ അദ്ദേഹം പ്രസംഗിക്കും. സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ നടക്കുന്ന ചര്‍ച്ചയിലും ഭാഗമാകും. രാഷ്ട്രീയ നേതാക്കള്‍, വ്യവസായികള്‍ എന്നിവരുമായി രാഹുല്‍ ഗാന്ധി ചര്‍ച്ച നടത്തും. 10 ദിവസം നീളുന്ന സന്ദര്‍ശനത്തിനിടെ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ നിലപാട് കൂടി രാഹുല്‍ ഗാന്ധി വിശദീകരിക്കുമെന്നാണ് കരുതുന്നത്.

modi-rahul

പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയില്‍ എത്തുന്നതിന് മുമ്പാണ് രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം. മോദിയുടെ ഔദ്യോഗിക സന്ദര്‍ശനം ആരംഭിക്കുന്നത് ജൂണ്‍ 22നാണ്. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, പ്രഥമ വനിത ജില്‍ ബൈഡന്‍ എന്നിവര്‍ മോദിയെ സ്വീകരിക്കും. ഔദ്യോഗിക അത്താഴ വിരുന്നും നരേന്ദ്ര മോദിക്ക് വേണ്ടി ഒരുക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചിട്ടുണ്ട്.

അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നരേന്ദ്ര മോദിയുടെ സന്ദര്‍ശനം. ഒട്ടേറെ തന്ത്ര പ്രധാന വിഷയങ്ങളില്‍ മോദി ചര്‍ച്ച നടത്തും. അമേരിക്കയും ഇന്ത്യയും നേരിടുന്ന വെല്ലുവിളികള്‍ ചര്‍ച്ച ചെയ്യും. കൂടാതെ സഹകരണം ശക്തമാക്കുന്ന കാര്യവും ചര്‍ച്ചയാകും. പ്രതിരോധം, ഊര്‍ജം, ബഹിരാകാശം തുടങ്ങിയ കാര്യങ്ങളിലും ചര്‍ച്ച നടക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരിന്‍ ജീന്‍ പിയറി പ്രസ്താവിച്ചു.

കാലാവസ്ഥാ വ്യതിയാനം, തൊഴില്‍, ആരോഗ്യ സുരക്ഷ എന്നീ കാര്യങ്ങളും മോദി-ബൈഡന്‍ ചര്‍ച്ചയില്‍ വിഷയമാകുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ഇതിന് മുമ്പ് നരേന്ദ്ര മോദി അമേരിക്ക സന്ദര്‍ശിച്ചത് 2021 സെപ്തംബര്‍ 23നാണ്. പിന്നീട് 2022ല്‍ ക്വാദ് നേതൃ ഉച്ചകോടിക്കിടെ മോദിയും ജോ ബൈഡനും ചര്‍ച്ച നടത്തിയിരുന്നു. സാങ്കേതിക രംഗത്ത് കൂടുതല്‍ സഹകരിക്കുമെന്ന് നേതാക്കള്‍ പ്രഖ്യാപിച്ചത് അന്നാണ്. ഇതിന്റെ തുടര്‍ ചര്‍ച്ചകള്‍ അടുത്ത മാസം നടക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+