കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൗണ്ടര്‍ അറ്റാക്കുമായി രാഹുല്‍.... ഒരൊറ്റ ടാര്‍ഗറ്റ്, തടയാനാവാതെ ബിജെപി, 4 കാര്യങ്ങളില്‍ കുതിപ്പ്!!

Google Oneindia Malayalam News

ദില്ലി: രാഹുല്‍ ഗാന്ധിയുടെ തിരിച്ചുവരവില്‍ പതറി ബിജെപി നേതൃത്വം. അദ്ദേഹം പറയുന്ന കാര്യങ്ങളില്‍ നേരിട്ട് ആക്രമിക്കുകയെന്ന ബിജെപിയുടെ ശൈലി പൊളിഞ്ഞിരിക്കുകയാണ്. ഇത്തരം കടന്നാക്രമണം ഉണ്ടാവില്ലെന്ന് ആദ്യമേ പഠിച്ച് ഉറപ്പിച്ചായിരുന്നു രാഹുലിന്റെ വരവ്. മോദി സര്‍ക്കാരിനെ കൊണ്ട് ഇതുവരെ ഉന്നയിച്ച കാര്യങ്ങളെല്ലാം ചെയ്യിപ്പിച്ചിരിക്കുകയാണ് രാഹുല്‍. ഇനി മുന്നിലുള്ളത് ഒരൊറ്റ ടാര്‍ഗറ്റാണ്. അതിനായി മോദിയെയും പ്രധാനമന്ത്രിയെയുമല്ല താന്‍ ലക്ഷ്യമിടുന്നതെന്ന് രാഹുലിന് തെളിയിക്കേണ്ടതുണ്ട്. തന്റെ ടീമില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ക്ക് പകരം താഴെത്തട്ടില്‍ നിന്നും സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിക്കുന്ന നിര്‍ദേശങ്ങളാണ് രാഹുല്‍ കോണ്‍ഗ്രസിനെ മാറ്റാനായി ഉപയോഗിക്കുന്നത്.

Recommended Video

cmsvideo
രാഹുലിന്റെ മാസ്റ്റര്‍ സ്‌ട്രോക്കിൽ പെട്ടത് മോദിയും ഷായും | Oneindia Malayalam
കോണ്‍ഗ്രസിന്റെ മുഖം

കോണ്‍ഗ്രസിന്റെ മുഖം

കോവിഡ് കാലത്ത് കോണ്‍ഗ്രസിന്റെ മുഖമായി മാറുക എന്ന ലക്ഷ്യമാണ് രാഹുലിന് മുന്നിലുണ്ടായിരുന്നത്. ബിജെപിയേക്കാള്‍ മുമ്പ് രാഹുലിന് പരാജയപ്പെടുത്തേണ്ടിയിരുന്നത് ഈ പ്രശ്‌നങ്ങളെയായിരുന്നു. ഇത് കൃത്യമായി വിജയിച്ചു. ഒരാള്‍ പോലും പാര്‍ട്ടിക്കുള്ളില്‍ രാഹുലിന്റെ തിരിച്ചുവരവിനെ ചോദ്യം ചെയ്യുന്നില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം രാഹുല്‍ ഓരോ നേതാക്കളെയും കൃത്യമായി നിരീക്ഷിക്കുകയായിരുന്നു. നരേന്ദ്ര മോദിയുടെ മാനറിസങ്ങളാണ് ഏറ്റവുമധികം പഠിച്ചത്. മോദിയുടെ ഗരീബി ഹഠാവോ എന്ന തന്ത്രമാണ് രാഹുല്‍ രണ്ടാം വരവില്‍ പരീക്ഷിച്ചത്.

കൃത്യമായ നിര്‍ദേശങ്ങള്‍

കൃത്യമായ നിര്‍ദേശങ്ങള്‍

രാഹുല്‍ നിര്‍ദേശിച്ച കാര്യങ്ങള്‍ എല്ലാം പ്രധാനപ്പെട്ടതായിരുന്നു. അന്യസംസ്താന തൊഴിലാളികളുടെ പ്രശ്‌നമായിരുന്നു ആദ്യം നിര്‍ദേശിച്ചത്. ആരോഗ്യ സേതു ആപ്പിലെ വിവര ചോര്‍ച്ച, സാമ്പത്തിക കാര്യങ്ങള്‍, ഇതെല്ലാം സര്‍ക്കാരിന് മാറി ചിന്തിക്കേണ്ടി വന്ന വിഷയമാണ്. രാഹുലിന്റെ ഇടപെടല്‍ ഇല്ലായിരുന്നുവെങ്കില്‍ ഈ തൊഴിലാളികള്‍ നാട്ടിലെത്തുന്നത് ഇനിയും വൈകുമായിരുന്നു. അതിലുപരി ബിജെപിയുടെ വിശ്വാസ്യതയാണ് രാഹുല്‍ പൊളിച്ചത്. ഇതിലൂടെ ബിജെപിക്ക് ബദല്‍ കോണ്‍ഗ്രസാണ് എന്ന പൊതുതത്വത്തിലേക്കാണ് കാര്യങ്ങള്‍ വന്നിരിക്കുന്നത്.

മോദി വിട്ടുകളയുന്നത്

മോദി വിട്ടുകളയുന്നത്

മോദിക്ക് മുന്നേ കൊറോണവൈറസില്‍ മുന്നറിയിപ്പ് നല്‍കി കളത്തിലിറങ്ങിയിരുന്നു രാഹുല്‍. മോദി വിട്ടുകളയുന്ന ഓരോ കാര്യവും അടുത്ത ദിവസം തന്നെ രാഹുല്‍ അവതരിപ്പിച്ചിരുന്നു. സാമ്പത്തിക പാക്കേജിനായി ആദ്യം ആവശ്യപ്പെട്ടത് രാഹുലാണ്. നല്‍കിയ തുക പോരെന്നും രാഹുല്‍ ആവശ്യപ്പെട്ടിരുന്നു. ഇതിലൂടെ മോദിയുടെ എതിരാളിയെന്നല്ല, പകരം അദ്ദേഹത്തിനും തെറ്റുകള്‍ സംഭവിക്കും എന്ന കാര്യമാണ് രാഹുല്‍ ഓര്‍മിപ്പിച്ചത്. മോദിയും അമിത് ഷായും ഇതുവരെ വാക്ക് കൊണ്ട് പോലും രാഹുലിനെതിരെ രംഗത്തെത്തിയിട്ടില്ല. കാരണം രാഹുല്‍ ഉന്നയിച്ച കാര്യങ്ങളെ വിമര്‍ശിച്ചാല്‍ സര്‍ക്കാര്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുന്നില്ലെന്ന രീതിയുണ്ടാവും.

രാഹുലിന്റെ മാസ്റ്റര്‍ സ്‌ട്രോക്ക്

രാഹുലിന്റെ മാസ്റ്റര്‍ സ്‌ട്രോക്ക്

രഘുറാം രാജന്‍, അഭിജിത്ത് ബാനര്‍ജി എന്നിവരുമായുള്ള അഭിമുഖം രാഹുലിന്റെ മാസ്റ്റര്‍ സ്‌ട്രോക്കായിരുന്നു. എന്നാല്‍ ഈ സംസാരത്തില്‍ ഒരിക്കല്‍ പോലും മോദി മോശക്കാരനാണെന്ന് ഇവര്‍ അഭിപ്രായപ്പെട്ടിട്ടില്ല. ബിജെപിയുടെ പിആര്‍ ടീം പോലും രാഹുലിന്റെ പപ്പുവെന്ന് വിശേഷിപ്പിച്ചിട്ടില്ല. ഈ അഭിമുഖത്തെ തള്ളിക്കളയുകയാണ് ചെയ്തത്. യുപിഎ വിമര്‍ശിച്ചു എന്ന് വരെ ചില മാധ്യമങ്ങള്‍ ഈ അഭിമുഖത്തില്‍ എഴുതിയിരുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അങ്ങനെയുണ്ടായിരുന്നില്ല. രാഹുല്‍ പറഞ്ഞ കാര്യങ്ങള്‍ പരിഹസിച്ചാല്‍ അത് ബിജെപിയുടെ പാവപ്പെട്ടവരുടെ പാര്‍ട്ടി എന്ന ഇമേജ് തകര്‍ക്കും. നേരത്തെ മോദിയെ വിമര്‍ശിക്കുമ്പോള്‍ രാഹുലിനുണ്ടായിരുന്ന അതേ തടസ്സം ഇപ്പോള്‍ ബിജെപിക്കും അമിത് ഷായ്ക്കുമാണ് ഉള്ളത്.

ടീമിനെ കളത്തിലിറക്കി

ടീമിനെ കളത്തിലിറക്കി

കൃത്യമായ മുന്നൊരുക്കങ്ങളും രാഹുലിന്റെ വരവിന് പിന്നിലുണ്ട്. അതിഥി തൊഴിലാളി പ്രശ്‌നം രാഹുലിന്റെ ഇടപെല്‍ കൊണ്ട് വിജയിച്ചിരിക്കുകയാണ്. ആന്റി ബോഡി കിറ്റുകളിലെ പോരായ്മ അടക്കമുള്ള കാര്യങ്ങളും ഇതേ രീതിയില്‍ രാഹുലിന് നേട്ടം സമ്മാനിച്ചത്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ രാഹുലിന് വേണ്ടി ഇമേജ് ബൂസ്റ്റിംഗ് തന്നെ നടക്കുന്നുണ്ട്. നിരന്തരം അമരീന്ദര്‍ സിംഗുമായും അശോക് ഗെലോട്ടുമായും രാഹുല്‍ ബന്ധപ്പെടുന്നുണ്ട്. ഇവര്‍ രാഹുലിനൊപ്പം ഉറച്ച് നില്‍ക്കുന്നുണ്ട്. സച്ചിന്‍ പൈലറ്റ് ഗ്രാമീണ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നുണ്ട്.

ഒരൊറ്റ ടാര്‍ഗറ്റ്

ഒരൊറ്റ ടാര്‍ഗറ്റ്

പ്രതിപക്ഷ നിരയിലെ ഏറ്റവും ശക്തമായ നിലയിലേക്ക് കോണ്‍ഗ്രസിനെ എത്തിക്കുകയാണ് പ്രധാന ലക്ഷ്യം. ഇതിന്റെ തുടക്കമായിരുന്നു ആരോഗ്യ സേതു ആപ്പിലെ വിവര ചോര്‍ച്ച. ഫ്രഞ്ച് ഹാക്കര്‍ എലിയറ്റ് ആല്‍ഡേഴ്‌സന്‍ ആരോഗ്യ സേതുവിലെ വിവര ചോര്‍ച്ച ചൂണ്ടിക്കാണിച്ചപ്പോള്‍ രാഹുല്‍ ഗാന്ധി പറഞ്ഞത് ശരിയാണെന്ന് വെളിപ്പെടുത്തിയിരുന്നു. ഇതോടെ ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം നാഷണല്‍ ഇര്‍ഫോര്‍മാറ്റിക്‌സ് സെന്ററും ഇത് തിരുത്തി ആല്‍ഡേഴ്‌സന് നന്ദി അറിയിക്കുകയും ചെയ്തു. രാഹുല്‍ പറഞ്ഞ കാര്യങ്ങള്‍ പരസ്യമായി അംഗീകരിച്ചില്ലെങ്കിലും പ്രവര്‍ത്തിയില്‍ മോദി സര്‍ക്കാര്‍ രാഹുലിനോട് കടപ്പെട്ടിരിക്കുകയാണ്. ഇത് ഇന്റലിജന്റായ നേതാവാണ് രാഹുലെന്ന് തെളിയിച്ചിരിക്കുകയാണ്.

ഗ്രാമീണ മോഡല്‍

ഗ്രാമീണ മോഡല്‍

കോണ്‍ഗ്രസ് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയാണ് ഇപ്പോള്‍ ബിജെപി വിവിധയിടങ്ങളില്‍ നടപ്പാക്കുന്നത്. രാഹുല്‍ ചെറുകിട-ഇടത്തരം കച്ചവടക്കാരെ ലക്ഷ്യമിട്ട് പുതിയൊരു വിപണി ഉണ്ടാക്കാന്‍ രാഹുല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരിക്കുകയാണ്. സര്‍ക്കാരിന്റെ നേതൃത്വത്തില്‍ വെയര്‍ ഹൗസുകള്‍ കാര്‍ഷിക മേഖലയില്‍ ആരംഭിക്കും. ഇതിലൂടെ കൂടുതല്‍ പേര്‍ക്ക് തൊഴില്‍ ലഭിക്കും. ഹോട്ടല്‍, തുണിത്തരങ്ങള്‍, കൈത്തറി തുടങ്ങിയ മേഖലകളില്‍ യുവതി യുവാക്കളെ നിയമിക്കും. ഒപ്പം സര്‍ക്കാര്‍ നിയമനവും വര്‍ധിപ്പിക്കും. ബിജെപിയേക്കാള്‍ അതിവേഗം ഈ സാമ്പത്തിക പാക്കേജുകള്‍ രാജസ്ഥാനും പഞ്ചാബും ഛത്തീസ്ഗഡും നടപ്പാക്കും. നിശബ്ദനായി മുന്നില്‍ നിന്നുള്ള തന്ത്രങ്ങളാണ് രാഹുല്‍ ബിജെപിക്കെതിരെ പ്രയോഗിക്കുന്നത്. തിരഞ്ഞെടുപ്പില്‍ സംസ്ഥാനങ്ങളുടെ താരതമ്യ പട്ടികയും ഇതോടൊപ്പം നല്‍കും.

English summary
rahul gandhi using aggressive style against bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X