കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധിയുടെ കൗണ്ടര്‍ സ്‌ട്രൈക്ക്, ഇനി ആ ശൈലിയില്ല, ഉപദേശക റോളിലും മാറ്റം, പ്രാദേശികതയിലേക്ക്!

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് 2014 മുതലുള്ള തിരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണം തേടിയുള്ള അന്വേഷണത്തിലാണ്. രാഹുല്‍ ഗാന്ധി ഒരുക്കുന്ന മാറ്റത്തിന്റെ പുതിയ ഘട്ടമാണിത്. ബിജെപി ഹിന്ദി ഹൃദയ ഭൂമിയില്‍ വേരുറപ്പിച്ച രീതിയാണ് രാഹുല്‍ പയറ്റുന്നത്. ബിജെപിയുടെ വര്‍ഗീയ രാഷ്ട്രീയത്തേക്കാള്‍ അവരുടെ പ്രവര്‍ത്തന ശൈലി ഉപയോഗിച്ചാല്‍ മാത്രമേ പ്രവര്‍ത്തകരില്‍ എനര്‍ജിയുണ്ടാക്കാന്‍ സാധിക്കൂ എന്ന തിരിച്ചറിവിലാണ് രാഹുലിന്റെ മാറ്റം. സൈലന്‍ഡായിട്ടുള്ള തലമുറ മാറ്റമാണിത്. ഉപദേശക റോളിലും മാറ്റമുണ്ടാകും. രാഷ്ട്രീയ മേഖലകളില്‍ ജനസ്വീകാര്യതയുള്ള നേതാക്കളുമായുള്ള സംവാദങ്ങള്‍ അടുത്ത ഘട്ടത്തില്‍ രാഹുല്‍ നടത്തുകയും ചെയ്യും.

കൗണ്ടര്‍ സ്‌ട്രൈക്ക്

കൗണ്ടര്‍ സ്‌ട്രൈക്ക്

പ്രധാനമന്ത്രി നരേന്ദ്ര മോദിയിലേക്ക് ശ്രദ്ധ തിരിക്കാതെയുള്ള കൗണ്ടര്‍ സ്‌ട്രൈക്ക് രാഹുല്‍ തുടങ്ങിയിരുന്നു. എന്നാല്‍ ബിജെപിയുടെ ശൈലി ഉപയോഗിച്ച് അവരെ പൊളിക്കാനുള്ള തന്ത്രമാണ് രാഹുല്‍ പയറ്റുന്നത്. യഥാര്‍ത്ഥത്തില്‍ ബിജെപിയുടെ തീവ്ര ഹിന്ദുത്വമല്ല അവരെ രണ്ട് തവണ വിജയിപ്പിച്ചത്. താഴെ തട്ടിലുള്ളവരുമായി ബിജെപിയുടെ നേതൃത്വത്തിന് കണക്ട് ചെയ്യാന്‍ സാധിച്ചതാണ്. കോണ്‍ഗ്രസും മറ്റ് പ്രാദേശിക കക്ഷികളും തൂത്തുവാരിയ സംസ്ഥാനങ്ങളില്‍ പോലും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ജയിക്കുന്നത് ഈ മോദി ഇഫക്ട് കൊണ്ടാണ്. തീവ്ര ഹിന്ദുത്വം വെറും മേമ്പൊടിയാണ്. ഇത് രാഹുല്‍ ശരിക്കും ഇപ്പോഴാണ് തിരിച്ചറിഞ്ഞത്. അതുകൊണ്ട് ടാര്‍ഗറ്റ് വോട്ടര്‍മാരെ ഉണ്ടാക്കിയെടുക്കുകയാണ് കൗണ്ടര്‍ സ്‌ട്രൈക്കിലൂടെ ലക്ഷ്യമിടുന്നത്.

മോദിയെ പൊളിക്കാന്‍

മോദിയെ പൊളിക്കാന്‍

മോദിയുടെ ഏറ്റവും വലിയ കരുത്ത് രണ്ട് കാര്യങ്ങളാണ്. ഒന്ന് അദ്ദേഹത്തിന്റെ പ്രസംഗമാണ്. മറ്റൊന്ന് ബിജെപിയുടെ കരുത്തേറിയ സംഘടനാ ശേഷിയാണ്. ഇത് ദുര്‍ബലമായാല്‍ മോദി സ്വാഭാവികമായും പരാജയപ്പെടും. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ പ്രചാരണങ്ങളില്‍ ഇത് പ്രകടമായിരുന്നു. മോദിയുടെ പ്രചാരണമെല്ലാം പൊളിഞ്ഞിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ പ്രചാരണം വന്‍ വിജയമായിരുന്നു. അതുകൊണ്ട് മോദിയെ ടാര്‍ഗറ്റ് ചെയ്യുന്നതിന് പകരം ബിജെപിയെ പൊളിക്കാന്‍ ഹിന്ദി ഹൃദയ ഭൂമിയിലെ പ്രവര്‍ത്തനമാണ് രാഹുല്‍ ലക്ഷ്യമിടുന്നത്. ഇവിടത്തെ സാമ്പത്തിക പ്രതിസന്ധികളാണ് രാഹുല്‍ കഴിഞ്ഞ ദിവസങ്ങളിലായി ഉന്നയിച്ചത്. ബിജെപിയുടെ കാലങ്ങളായുള്ള വോട്ടുബാങ്കാണ് ഹിന്ദി ഹൃദയ ഭൂമി. ഇവിടെ വിള്ളല്‍ വീഴ്ത്താനാവുമെന്ന് മുമ്പ് രാഹുല്‍ തെളിയിച്ചതാണ്.

ആ ശൈലിയില്ല

ആ ശൈലിയില്ല

കോണ്‍ഗ്രസ് ഉത്തരേന്ത്യയില്‍ ഇംഗ്ലീഷിലാണ് എല്ലാ പ്രസ്താവനകളും പ്രസംഗങ്ങളും കൂടുതലായി നടത്തുന്നത്. എന്നാല്‍ മോദിയുടെ ഒരു പ്രസംഗത്തില്‍ പോലും ഇതുണ്ടാവാറില്ല. സാധാരണക്കാരുമായി ഇത് കണക്ടാവുന്നുണ്ട്. ഇനി ഇംഗ്ലീഷ് കലര്‍ന്ന പ്രസംഗം പൂര്‍ണമായി ഉപേക്ഷിക്കാനാണ് രാഹുല്‍ ലക്ഷ്യമിടുന്നത്. ഇതിലൂടെ കംപ്ലീറ്റ് ഇന്ത്യക്കാരന്‍ എന്ന ഇമേജ് ഉറപ്പായും ലഭിക്കും. പ്രാദേശിക തലത്തില്‍ നിന്ന് നന്നായി ഹിന്ദിയില്‍ സംസാരിക്കുന്നവരെയും കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക് കൊണ്ടുവരും. തന്റെ പ്രസംഗം എഴുതി നല്‍കുന്നവരോട് മുഴുവന്‍ ഹിന്ദിയില്‍ ആക്കാനാണ് രാഹുല്‍ ആവശ്യപ്പെടുക. മധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പാണ് ഇതിന്റെ പരീക്ഷണ വേദി.

രണ്ട് തരത്തിലേക്ക്

രണ്ട് തരത്തിലേക്ക്

കോണ്‍ഗ്രസില്‍ ഇംഗ്ലീഷ് സംസാരിക്കുന്ന പ്രാസംഗികരായി ജയറാം രമേശ്, ശശി തരൂര്‍, പി ചിദംബരം എന്നിവരാണ് പ്രധാനമായും അറിയപ്പെടുന്നത്. ഇവരെ നഗരമേഖലകളിലെ പ്രചാരണത്തിനായി മാത്രം ഉപയോഗിക്കും. അതേസമയം ഇമേജ് ബൂസ്റ്റിംഗിനായി പിആര്‍ വര്‍ക്കുകളും ആരംഭിച്ചിട്ടുണ്ട്. മോദി പല അഭിമുഖങ്ങളിലും നിരവധി പിഴവുകള്‍ വരുത്താറുണ്ട്. എന്നാല്‍ ഇത് എഡിറ്റ് ചെയ്താണ് പുറത്തേക്ക് എത്താറുള്ളത്. അതുപോലെ മാധ്യമങ്ങളുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കി ഇത്തരം ജനങ്ങളിലേക്ക് നേരിട്ട് എത്തുന്ന വീഡിയോകളാണ് രാഹുല്‍ പുറത്തുവിടുക. അതിലൂടെ താന്‍ പിഴവുകള്‍ സംഭവിക്കാത്തയാളാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താം. യഥാര്‍ത്ഥത്തില്‍ ജനങ്ങള്‍ പിഴവില്ലാത്ത രാഷ്ട്രീയ നേതാക്കളെയാണ് ഇഷ്ടപ്പെടുന്നത്. തെറ്റുകള്‍ എല്ലാവര്‍ക്കും സംഭവിക്കാം, പക്ഷേ അതില്ലാത്തയാളാണെന്ന് വരുത്തി തീര്‍ക്കുന്നവര്‍ക്കുള്ളതാണ് രാഷ്ട്രീയ വിജയം.

ഉപദേശക ടീമും മാറും

ഉപദേശക ടീമും മാറും

രാഹുലിന്റെ ഉപദേശകര്‍ ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യം മാറിയത് അറിയാത്തവരാണ്. അതുകൊണ്ട് പുതിയ നേതാക്കളെയാണ് ഇതിലേക്ക് കൊണ്ടുവരുന്നത്. രഘുറാം രാജന്‍ ഇതില്‍ ആദ്യത്തെയാളാണ്. ന്യായ് പദ്ധതിക്ക് വേണ്ട ടീമിനെ സജ്ജമാക്കിയതും, പദ്ധതി രൂപീകരിച്ചതും രാജനായിരുന്നു. രാഹുലിന് വിവിധ ഉപദേശങ്ങള്‍ ഇനി രാജനില്‍ നിന്നുണ്ടാവും. എന്നാല്‍ പരസ്യമായി ഉപദേശകനാണെന്ന് പറയില്ല. കാരണം അദ്ദേഹത്തിന്റെ രാഷ്ട്രീയ ചായ്‌വ് ചൂണ്ടിക്കാണിച്ച് ബിജെപി ക്രെഡിബിലിറ്റി ഇല്ലാതാക്കും. വിവിധ രാഷ്ട്രീയ വിദഗ്ധരുമായി ഇനി രാഹുലിന്റെ ചര്‍ച്ചയുണ്ടാവും. ലോക്ഡൗണ്‍ അടക്കമുള്ള വിഷയങ്ങളെ ഇന്ത്യ എങ്ങനെ മറികടക്കണം എന്ന നിര്‍ദേശമാണ് അടുത്തതായി ഉണ്ടാവുക. ഇത് സര്‍ക്കാരിന് കൈമാറും.

കറ കളഞ്ഞ പ്രതിപക്ഷം

കറ കളഞ്ഞ പ്രതിപക്ഷം

പ്രതിപക്ഷത്തിരുന്ന് മാത്രമേ അധികാരത്തിലേക്ക് ശക്തമായി വരാനാവൂ എന്ന് രാഹുല്‍ പാര്‍ട്ടിക്കുള്ളില്‍ പറഞ്ഞ് കഴിഞ്ഞു. കഴിഞ്ഞ ഒരുവര്‍ഷമായി എന്താണ് പാര്‍ട്ടിയുടെ സംഭാവനയെന്നും രാഹുല്‍ ചോദിക്കുന്നു. യഥാര്‍ത്ഥത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസിന് പറയാന്‍ നേട്ടങ്ങളൊന്നുമില്ലെന്ന് രാഹുലിനറിയാം. താന്‍ ഉള്ളപ്പോള്‍ നിയമസഭാ തിരഞ്ഞെടുപ്പുകളിലെങ്കിലും വിജയിച്ചിരുന്നുവെന്ന് രാഹുല്‍ പറയുന്നു. മോദിക്ക് ക്രെഡിബിളായിട്ടുള്ള പ്രതിപക്ഷ നേതാവായി മാറുകയാണ് ഇനി രാഹുലിന്റെ ലക്ഷ്യം. രാജ്യസഭാ തിരഞ്ഞെടുപ്പ് അതിനുള്ള അവസരം ഒരുക്കും. പരമാവധി സീറ്റുകള്‍ നേടാനാണ് ലക്ഷ്യം. ഗുജറാത്ത് ഘടകവുമായി രാഹുല്‍ ഇടയ്ക്കിടെ ബന്ധപ്പെടുന്നുണ്ട്. നേതാക്കള്‍ കൂറുമാറില്ലെന്ന് ഉറപ്പിക്കാനാണിത്.

ബിജെപിക്ക് നെഞ്ചിടിപ്പ്

ബിജെപിക്ക് നെഞ്ചിടിപ്പ്

രാഹുല്‍ അനാവശ്യ വിമര്‍ശനമില്ലാതെ വളരെ താഴെ തട്ടിലേക്ക് ഇറങ്ങുന്നത് ബിജെപിക്കുള്ള മുന്നറിയിപ്പാണ്. 2014ല്‍ ദളിത് കൂട്ടായ്മയ്ക്ക് രാഹുല്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അന്ന് ക്ഷമയില്ലാത്തതാണ് രാഹുലിന് തിരിച്ചടിയായത്. ഇന്ന് ആ പോരായ്മകളെല്ലാം കണ്ടെത്തി, പഴുതടച്ചാണ് രാഹുല്‍ തിരിച്ചെത്തിയിരിക്കുന്നത്. മോദിയുടെ മാര്‍ഗം കൂടി സ്വീകരിച്ചതോടെ അദ്ദേഹത്തെ നേരിടാനാവാത്ത അവസ്ഥയിലാണ് ബിജെപി. പ്രകാശ് ജാവദേക്കറും നിര്‍മലാ സീതാരാമനും രാഹുലിനെതിരെ കഴിഞ്ഞ ദിവസം ഉന്നയിച്ച വിമര്‍ശനങ്ങളെ കടുത്ത രീതിയിലാണ് സോഷ്യല്‍ മീഡിയ തള്ളിയത്. അതില്‍ കഴമ്പുണ്ടെന്ന് അവര്‍ കണ്ടെത്തിയിരിക്കുകയാണ്. രാഹുലിനെ നേരിടാന്‍ മോദി തന്നെ വേണ്ടി വരും എന്ന അവസ്ഥിലേക്കാണ് കാര്യങ്ങള്‍ നീളുന്നത്.

Recommended Video

cmsvideo
വീണ്ടും വൻ ഹിറ്റായി രാഹുലിന്റെ ഐഡിയ | Oneindia Malayalam
ഇമേജ് മാറി

ഇമേജ് മാറി

രാഹുല്‍ തുടക്കമിട്ട മാറ്റങ്ങളെല്ലാം വന്‍ വിജയമായിരിക്കുകയാണ്. അതിന് പ്രധാന കാരണം ജനങ്ങള്‍ക്കിടയില്‍ നിന്ന് നിര്‍ദേശം സ്വീകരിച്ച് ഇത് സര്‍ക്കാരിനോട് നിര്‍ദേശിച്ചതാണ്. ഇനി രാജ്യസഭാ തിരഞ്ഞെടുപ്പോടെ രാഹുല്‍ രാജ്യത്തെ പ്രധാന പ്രതിപക്ഷ നേതാവായി മാറും. രാജ്യത്ത് പണത്തിന്റെ വലിയൊരു കുറവാണ് എല്ലാവരും നേരിടുന്നത്. തൊഴില്‍ നഷ്ടമായവര്‍ നിരവധിയാണ്. വിവിധ രാജ്യങ്ങളില്‍ ഇവര്‍ക്കെല്ലാം സര്‍ക്കാരുകള്‍ തന്നെ പാക്കേജുകള്‍ നല്‍കുന്നുണ്ട്. ഇന്ത്യയില്‍ അതുണ്ടാവില്ല. ഇനി രാഹുല്‍ ഉയര്‍ത്താന്‍ പോകുന്ന വിഷയങ്ങളില്‍ അതുണ്ട്. തൊഴിലില്ലാതായവര്‍ക്ക് നല്ല വേതനം ലഭിക്കുന്ന പദ്ധതി സര്‍ക്കാര്‍ കൊണ്ടുവന്നാല്‍ അതിന്റെ നേട്ടവും രാഹുലിന് തന്നെയാവും.

English summary
rahul gandhi using counter strike style that makes him main opposition leader
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X