കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ കളത്തിലിറങ്ങി, 3 ഇടത്ത് കളി മാറും, കോണ്‍ഗ്രസില്‍ ശുദ്ധികലശമൊരുങ്ങുന്നു, മുഖ്യശത്രു അവര്‍!!

Google Oneindia Malayalam News

ദില്ലി: അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരം ഉറപ്പായ സാഹചര്യത്തില്‍ തനിക്ക് ജനകീയ മുഖം തിരിച്ചുപിടിക്കാന്‍ ഒരുങ്ങുകയാണ് രാഹുല്‍ ഗാന്ധി. മുന്നിലുള്ളത് മൂന്ന് സംസ്ഥാനങ്ങളാണ്. അതിലുപരി കര്‍ഷക സമരത്തിന് കോണ്‍ഗ്രസിനുള്ളില്‍ എല്ലാവരും മുന്നിട്ടിറങ്ങണമെന്നാണ് ആവശ്യം. പ്രക്ഷോഭ ഭൂമിയിലേക്കാണ് രാഹുല്‍ ഇറങ്ങുന്നത്. അതേസമയം നിരവധി പാര്‍ട്ടി നേതാക്കള്‍ വഴി ഇവരുമായി രാഹുല്‍ ബന്ധപ്പെടുന്നുണ്ട്. മോദി സര്‍ക്കാര്‍ കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ഏറ്റവും പ്രതിരോധത്തിലായ കാഴ്ച്ചയാണ് ഇപ്പോള്‍ കാണുന്നത്.

രണ്ട് മാസം മുമ്പ് തുടക്കം

രണ്ട് മാസം മുമ്പ് തുടക്കം

രണ്ട് മാസം മുമ്പ് രാഹുലാണ് കര്‍ഷക സമരത്തിന് തീ പകര്‍ന്നത്. കേട്ടി ബച്ചാവോ യാത്ര രാഹുല്‍ രണ്ട് മാസം മുമ്പ് ആരംഭിച്ചിരുന്നു. കേന്ദ്ര കര്‍ഷക നിയമത്തിനെതിരെ പഞ്ചാബിലായിരുന്നു ഇങ്ങനൊരു ട്രാക്ടര്‍ സമരം ആരംഭിച്ചത്. പക്ഷേ അമരീന്ദര്‍ സിംഗും നവജ്യോത് സിംഗ് സിദ്ദു രാഹുലിനൊപ്പം നിന്നാണ് ഈ സമരത്തെ ശക്തിപ്പെടുത്തിയത്. പക്ഷേ ഈ സമത്തിന് ടീം രാഹുല്‍ അല്ലാതെ ബാക്കിയുള്ള നേതാക്കളൊന്നും എത്തിയില്ല. ഇത് ശരിക്കും സീനിയര്‍ നേതാക്കളുടെ ജനപ്രീതി തന്നെ നഷ്ടപ്പെടുത്തുന്നതായിരുന്നു. എന്നാല്‍ രാഹുല്‍ നേട്ടമുണ്ടാക്കി.

ഹരിയാനയില്‍ തുടക്കം

ഹരിയാനയില്‍ തുടക്കം

രാഹുല്‍ കര്‍ഷക പ്രക്ഷോഭത്തില്‍ ഭൂപീന്ദര്‍ ഹൂഡയെയും മകന്‍ ദീപേന്ദറിനെയും വിളിച്ച് കഴിഞ്ഞു. ജെജെപിയിലെ പല നേതാക്കളും ബിജെപിക്കുള്ള പിന്തുണ പിന്‍വലിക്കാന്‍ നില്‍ക്കുകയായാണ്. ഭുപീന്ദര്‍ ഹൂഡയുമായി ഇവര്‍ ബന്ധപ്പെട്ടിട്ടുണ്ട്. ഇവര്‍ കോണ്‍ഗ്രസിലേക്ക് കൂറുമാറാന്‍ വരെ തയ്യാറാണ്. ബിജെപിയിലെ പതിനൊന്ന് എംഎല്‍എമാര്‍, അഞ്ച് ജെജെപി എംഎല്‍എമാര്‍, അഞ്ച് സ്വതന്ത്രര്‍ എന്നിവര്‍ നേരിട്ട് കര്‍ഷകരുമായി ബന്ധപ്പെട്ട് കിടക്കുന്നവരാണ്. ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ വീണാല്‍ അത് രാഹുലിന് വലിയ ബൂസ്റ്റിംഗായിരിക്കും.

രാഹുലിന്റെ സംഘം

രാഹുലിന്റെ സംഘം

ടീം രാഹുലിന്റെ നിര്‍ണായക ഭാഗമായ അമരീന്ദര്‍ സിംഗാണ് കര്‍ഷക പ്രക്ഷോഭം നയിക്കുന്നത്. ഇത് കേന്ദ്രത്തെ ശരിക്കും വിറപ്പിച്ച് കഴിഞ്ഞു. ഹൂഡയും ഒപ്പം രണ്‍ദീപ് സുര്‍ജേവാലയും പ്രതിഷേധ ഭൂമിയിലാണ്. ഇവര്‍ രണ്ട് പേരും ഹരിയാനയില്‍ നിന്നുള്ള നേതാക്കളാണ്. യൂത്ത് വിംഗില്‍ നിന്നുള്ള കുറേയധികം നേതാക്കളും പല സംസ്ഥാനങ്ങളിലായി കര്‍ഷകര്‍ക്കൊപ്പമുണ്ട്. ബിജെപിയെ മുഖ്യ ശത്രുവായി ഇവര്‍ക്ക് മുന്നില്‍ അവതരിപ്പിച്ച് കഴിഞ്ഞു. അതാണ് രാഹുലിനെ കര്‍ഷകരുടെ ഹീറോയാക്കി മാറ്റി.

പഞ്ചാബില്‍ ആളിക്കത്തി

പഞ്ചാബില്‍ ആളിക്കത്തി

2018 മുതല്‍ രാഹുല്‍ നടത്തുന്ന കര്‍ഷക നീക്കങ്ങള്‍ കൃത്യമാണ്. മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും കര്‍ഷകരാണ് ബിജെപിയെ തൂത്തെറിഞ്ഞത്. അന്ന് കൃത്യമായ കര്‍ഷക പാക്കേജ് കൊണ്ടുവന്ന് രാഹുല്‍ കര്‍ഷകരുടെ കരുത്തുറ്റ നേതാവായിരുന്നു. പഞ്ചാബില്‍ രണ്ട് മാസത്തോളം നീണ്ടും നിന്ന ട്രെയിന്‍ തടയല്‍ അടക്കം രാഹുലിന്റെ സമരത്തിലൂടെ കൈവന്നതാണ്. ഹിന്ദി ഹൃദയ ഭൂമിയില്‍ തിരഞ്ഞെടുപ്പ് ഇപ്പോള്‍ എവിടെ നടന്നാലും അത് കോണ്‍ഗ്രസിന് നേട്ടമാകും. പലയിടത്തും കര്‍ഷകര്‍ കൂടുതല്‍ സമരം ആരംഭിക്കാന്‍ പോവുകയാണ്.

കോണ്‍ഗ്രസില്‍ മാറ്റം

കോണ്‍ഗ്രസില്‍ മാറ്റം

രാഹുല്‍ കൃത്യമായ നേതാക്കളെ ദേശീയ തലത്തിലേക്ക് കൊണ്ടുവരികയാണ്. യൂത്ത് കോണ്‍ഗ്രസിന്റെ പുതിയ അധ്യക്ഷനായി ബിവി ശ്രീനിവാസിനെ നിയമിച്ചു. കോവിഡിന്റെ സമയത്ത് വമ്പന്‍ പ്രവര്‍ത്തനങ്ങളിലൂടെ രാഹുലിന്റെ ശ്രദ്ധ പിടിച്ച് പറ്റിയ നേതാവായ ശ്രീനിവാസ്. ദേശീയ തലത്തില്‍ പല സമരങ്ങളിലും യൂത്ത് കോണ്‍ഗ്രസിന്റെ സഹായം കോണ്‍ഗ്രസിന് ആവശ്യമാണ്. കര്‍ണാടകത്തിലെ നേതാക്കളെ കൂടുതലായി ദേശീയ തലത്തിലേക്ക് കൊണ്ടുവരുമെന്ന സന്ദേശം കൂടി ഇതിലുണ്ട്.

അസമിലും നീക്കം

അസമിലും നീക്കം

അസമില്‍ സഖ്യം ബീഹാര്‍ മോഡലില്‍ വേണ്ടെന്നാണ് നിര്‍ദേശം. തീവ്ര മുസ്ലീം കക്ഷികളുമായും ഹിന്ദു കക്ഷികളുമായും ബന്ധം വേണ്ടെന്നാണ് കോണ്‍ഗ്രസ് നിലപാട്. ബദറൂദ്ദീന്‍ അജ്മലുമായി സഖ്യമുണ്ടാക്കാനുള്ള നീക്കത്തില്‍ പല നേതാക്കളും രാഹുലിനോട് പരാതിപ്പെട്ടിരുന്നു. അതുകൊണ്ട് സഖ്യം പരസ്യമായി വേണ്ടെന്നാണ് രാഹുല്‍ നിര്‍ദേശിച്ചു. ഇവിടെ ഗ്രൗണ്ട് റിപ്പോര്‍ട്ട് പ്രകാരം കോണ്‍ഗ്രസ് വിജയിക്കുമെന്നാണ് റിപ്പോര്‍ട്ട്. ബംഗാളി സംസാരിക്കുന്ന മുസ്ലീങ്ങളുടെ പാര്‍ട്ടിയായിട്ടാണ് എഐയുഡിഎഫിനെ കാണുന്നത്. ഇവരുമായുള്ള സഖ്യം ബിജെപി മുതലെടുക്കുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്.

രാഹുല്‍ പിന്നോട്ടില്ല

രാഹുല്‍ പിന്നോട്ടില്ല

അധ്യക്ഷനാവുന്നതിന് മുമ്പേ കടുത്ത തീരുമാനം രാഹുല്‍ എടുക്കും. കര്‍ഷക നിയമത്തിനെതിരെ കോണ്‍ഗ്രസ് സഖ്യം ഭരിക്കുന്ന സംസ്ഥാനങ്ങളിലും നിയമനിര്‍മാണം കൊണ്ടുവരാനാണ് രാഹുല്‍ സമ്മര്‍ദം ചെലുത്തുന്നത്. അതിനായി വൈകാതെ തന്നെ ഹേമന്ദ് സോറനെയും ഉദ്ധവ് താക്കറെയെയും കാണും. ശരത് പവാറിനെയും കണ്ടേക്കും. അതിന് പിന്നാലെ പാര്‍ലമെന്റിലെ ശൈത്യകാല സെഷനില്‍ കര്‍ഷക പ്രശ്‌നത്തെ കുറിച്ച് ചര്‍ച്ച ചെയ്യിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. സ്പീക്കര്‍ക്ക് ഇക്കാര്യം അധീര്‍ ചൗധരി കത്തും അയച്ചു.

English summary
rahul gandhi using farmers agitation to strengthen his status in congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X