• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രാഹുലിന്റെ ടാക്ടിക്കല്‍ ഗെയിം... വാക്ക് പാലിക്കുന്നു, 5700 കോടി കര്‍ഷകര്‍ക്ക്, ഇനി വരാനിരിക്കുന്നത്!

ദില്ലി: രാഹുല്‍ ഗാന്ധി ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സമയത്തെ തന്ത്രങ്ങള്‍ പൊടിതട്ടിയെടുക്കുന്നു. ഛത്തീസ്ഗഡില്‍ ഒരുങ്ങുന്ന പദ്ധതികള്‍ അവസാനിച്ചിട്ടില്ല. രാഹുല്‍ നേരിട്ട് ന്യായ് പദ്ധതിക്ക് തുടക്കമിടുമെന്നാണ് സൂചന. ഇത് മാത്രമല്ല അണിയറയില്‍ ബിജെപിയെ പൂട്ടാനുള്ള നാല് പദ്ധതികള്‍ രാഹുല്‍ തയ്യാറാക്കിയിരിക്കുകയാണ്. തിരിച്ചുവരവിനായി തനിക്കൊപ്പം നില്‍ക്കുന്ന സംസ്ഥാന സമിതികളെ ശക്തമാക്കുകയാണ് രാഹുല്‍ ലക്ഷ്യമിടുന്നത്. പ്രധാനമായും കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയില്‍ അതിശക്തനായി നില്‍ക്കേണ്ടത് രാഹുലിന് അത്യാവശ്യമാണ്. സീനിയര്‍ നേതാക്കളും ഈ അവസരത്തില്‍ രാഹുലിനെ പിന്തുണയ്ക്കുന്നുണ്ട്.

രാഹുലിന്റെ ഗെയിം

രാഹുലിന്റെ ഗെയിം

ധനമന്ത്രി അഞ്ച് ഘട്ടങ്ങളിലായി പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജില്‍ കര്‍ഷകര്‍ക്കായി ഒന്നുമില്ലെന്ന് കാണിക്കുകയാണ് രാഹുലിന്റെ ലക്ഷ്യം. ഇത് പ്രചാരണമായിട്ടല്ല, മറിച്ച് താരമത്യം ജനങ്ങളിലൂടെ സാധ്യമാവട്ടെയെന്നാണ് രാഹുല്‍ ലക്ഷ്യമിടുന്നത്. ഗ്രാമീണ മേഖലയില്‍ പണത്തിന്റെ വലിയൊരു കുറവുണ്ടെന്ന് അടുത്തിടെ പുറത്തുവന്ന നാലിലധികം സര്‍വേകളില്‍ പറയുന്നുണ്ട്. എന്നാല്‍ കര്‍ഷകര്‍ക്ക് പണമായിട്ടല്ല മറിച്ച് വായ്പയായിട്ടാണ് മോദി സര്‍ക്കാര്‍ പാക്കേജ് പ്രഖ്യാപിച്ചത്. എന്നാല്‍ ഇത് അവരെ കൂടുതല്‍ കടത്തിലേക്കാണ് തള്ളിയിടുന്നത്. ഇക്കാര്യം കര്‍ഷകരുമായി സംസാരിക്കാനാണ് രാഹുല്‍ ഒരുങ്ങുന്നത്.

മനസ്സിലാക്കിയ കാര്യം

മനസ്സിലാക്കിയ കാര്യം

കര്‍ഷകര്‍ പലയിടത്തും സ്വന്തം ഭൂമി ബാങ്കില്‍ പണയം വെച്ച് വായ്പ എടുത്തിരിക്കുകയാണ്. ഇവര്‍ എങ്ങനെയാണ് ഇനിയും വായ്പ എടുക്കുക. ഈടായി ഒന്നും നല്‍കേണ്ടെന്നും മോദി സര്‍ക്കാര്‍ പറയുന്നു. പക്ഷേ ഇതിന് പലിശ നല്‍കണമോ എന്ന് വ്യക്തതയും ലഭിച്ചിട്ടില്ല. കൃഷിക്കായി ഉപയോഗിക്കുന്ന ഉപകരണങ്ങള്‍, വിത്തുകള്‍ എന്നിവയെല്ലാം നശിച്ച അവസ്ഥയിലാണ്. ഇതെല്ലാം സര്‍ക്കാരിന് എങ്ങനെ പരിഹരിക്കുമെന്നും വ്യക്തതയില്ല. രാഹുലിന്റെ ഡാറ്റ അനലിറ്റിക്‌സ് ടീം നടത്തിയ സര്‍വേകളില്‍ ഇവരുടെ പ്രശ്‌നങ്ങള്‍ വിശദമായി പറയുന്നുണ്ട്. ഇത് പ്രതിപക്ഷ യോഗത്തില്‍ അടക്കം ചര്‍ച്ചയാക്കും. മോദി സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കി ഇവര്‍ക്കുള്ള പാക്കേജുകള്‍ പ്രഖ്യാപിക്കുന്ന അവസ്ഥയിലേക്ക് കൊണ്ടുവരാനാണ് പ്ലാന്‍.

ടാക്ടിക്കല്‍ ഗെയിം

ടാക്ടിക്കല്‍ ഗെയിം

കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളെ ന്യായ് പദ്ധതിയിലേക്ക് ആകര്‍ഷിക്കുന്നത് തിരഞ്ഞെടുപ്പ് തലവരെ തന്നെ മാറ്റുന്നതാണ്. ഏറ്റവും പുതിയ പ്രഖ്യാപനം 5700 കോടി രൂപ കര്‍ഷകര്‍ക്കായി നല്‍കുമെന്നതാണ്. ഇത്രയും തുക മോദി സര്‍ക്കാര്‍ പോലും പ്രഖ്യാപിച്ചിട്ടില്ല. കര്‍ഷകര്‍ക്ക് നേരിട്ടാണ് ഈ തുക കൈമാറുക. ഛത്തീസ്ഗഡിലാണ് ആദ്യം നടപ്പാക്കുന്നത്. 19 ലക്ഷം കര്‍ഷകര്‍ക്കാണ് ഈ പദ്ധതിയുടെ നേട്ടം ലഭിക്കുക. രാഹുലാണ് ഇതിന്റെ ഗെയിം പ്ലാന്‍ തയ്യാറാക്കിയത്. രാജ്യത്ത് തന്നെ ആദ്യമായിട്ടാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

കോപ്പിയടിച്ച് മോദി

കോപ്പിയടിച്ച് മോദി

രാഹുല്‍ കൊണ്ടുവന്ന പദ്ധതി ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് തന്നെ ബിജെപി ക്യാമ്പില്‍ ചര്‍ച്ചയായതാണ്. കോണ്‍ഗ്രസിന്റെ എല്ലാ നല്ല പദ്ധതികളും മോദി കോപ്പിയടിച്ച് കൊണ്ടിരിക്കുകയാണ്. പുതിയ കാലത്തെ കോണ്‍ഗ്രസ് തങ്ങളാണ് എന്ന് സ്ഥാപിക്കാനാണ് ശ്രമം. മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതി, നേരിട്ട് പണമെത്തിക്കല്‍, ഗ്രാമീണ ഭവന പദ്ധതി, ആധാര്‍ തുടങ്ങിയവ സാമ്പിളായിരുന്നു. എന്നാല്‍ ന്യായ് പദ്ധതിയിലെ വിവിധ കാര്യങ്ങള്‍ സാമ്പത്തിക പാക്കേജില്‍ ഉള്‍പ്പെടുത്തിയതോടെ, രാഹുല്‍ പറഞ്ഞ കാര്യങ്ങള്‍ മോദി അംഗീകരിക്കുകയായിരുന്നു. മോദിയും അമിത് ഷായും ഇത്തവണ നേരിട്ട് രാഹുലിനെതിരെ ഒന്നും പറയാതിരിക്കാനും ശ്രമിച്ചിരുന്നു.

രാഹുല്‍ കളത്തിലേക്ക്

രാഹുല്‍ കളത്തിലേക്ക്

ന്യായ് പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് സോണിയയും രാഹുലും ഭൂപേഷ് ബാഗലും ചേര്‍ന്നാണ് നടത്തുക. രാജീവ് ഗാന്ധിയുടെ ശതാബ്ദി ദിനമാണ് ഇന്ന്. രാഹുലും സോണിയയും വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് പങ്കെടുക്കുക. ഒരു ഏക്കര്‍ നെല്ലിന് പതിനായിരം രൂപയാണ് രാഹുലിന്റെ പദ്ധതിയിലൂടെ കര്‍ഷകര്‍ക്ക് നല്‍കുന്നത്. ഇന്ത്യയിലെ തന്നെ ഉയര്‍ന്ന നിരക്കാണിത്. ചോളത്തിന് 13000 രൂപയും കരിമ്പിന് 15000 രൂപ വരെയുമാണ് നല്‍കുന്നത്. ബിജെപി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങള്‍ ഇതേ വഴി സ്വീകരിക്കേണ്ടി വരും. പ്രധാനമായി ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശിനെ ഈ തീരുമാനം ശക്തമായി സ്വാധീനിക്കും.

ദേശീയ ലക്ഷ്യം

ദേശീയ ലക്ഷ്യം

കര്‍ഷകരുടെ ദേശീയ മുഖമായി മാറാനാണ് രാഹുലിന്റെ ലക്ഷ്യം. മോദിയെ നേരിടാന്‍ ബദല്‍ മാര്‍ഗം വേണമെന്ന് രാഹുല്‍ നേരത്തെ സൂചിപ്പിച്ചതാണ്. ഇതിന്റെ തുടക്കമാണിത്. ഛത്തീസ്ഗഡില്‍ ഇനിയൊരിക്കലും ബിജെപി അധികാരത്തിലെത്തില്ലെന്ന് ഈ ഒരൊറ്റ തീരുമാനത്തിലൂടെ ഉറപ്പായിരിക്കുകയാണ്. ഛത്തീസ്ഗഡില്‍ 44 ശതമാനം വനഭൂമിയാണ്. ഭൂരിഭാഗവും ആദിവാസി വിഭാഗമാണ്. 20000 രൂപയാണ് കൂടുതലായി താങ്ങുവിലയയില്‍ കോണ്‍ഗ്രസ് ചെലവിട്ടത്. 9000 കോടിയാണ് കര്‍ഷക വായ്പ എഴുതി തള്ളാന്‍ ചെലവിട്ടത്. ദേശീയ തലത്തില്‍ കോണ്‍ഗ്രസ് കര്‍ഷകരുടെ ഐക്യമാണ് ഇതിലൂടെ ആവശ്യപ്പെടുന്നത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ രാഹുലിനെ ഏറ്റവുധികം സഹായിക്കുക ഇത്തരം പദ്ധതിയാണ്.

cmsvideo
  Rahul Gandhi Changing His Angry Young Man Attitude
  ഇനിയുള്ള വെല്ലുവിളി

  ഇനിയുള്ള വെല്ലുവിളി

  പാവപ്പെട്ടവരിലേക്ക് നേരിട്ട് പണമെത്തിക്കുന്നതിലൂടെ കോണ്‍ഗ്രസ് നഷ്ടപ്രതാപം ഉറപ്പായും തിരിച്ചുപിടിക്കും. ഇതിലൂടെ സംസ്ഥാനങ്ങള്‍ക്കുള്ള ഫണ്ടാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. ഛത്തീസ്ഗഡ് 30000 കോടിയുടെ പാക്കേജാണ് മോദിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. 23 ലക്ഷം ഗ്രാമീണര്‍ക്ക് തൊഴിലുറപ്പ് പദ്ധതി പ്രകാരം ജോലി ലഭിക്കും. നെല്ലിന് ആദ്യ ഘടുവായി 1500 കോടി രൂപയും നല്‍കിയിട്ടുണ്ട്. ലോക്ഡൗണ്‍ സമയത്ത് 900 കോടിയാണ് കര്‍ഷകര്‍ക്ക് ലഭിച്ചത്. തിരഞ്ഞെടുപ്പിനായി രാഹുല്‍ ഒരുങ്ങുന്നു എന്നാണ് പടയൊരുക്കത്തിലൂടെ വ്യക്തമാകുന്നത്. സീനിയര്‍ ടീം ഈ പദ്ധതിയെ ശക്തമായി പിന്തുണയ്ക്കുന്നുണ്ട്. ഭാഗികമായി രാജസ്ഥാനിലും ന്യായ് പദ്ധതി നടപ്പാക്കിയേക്കും.

  അവര്‍ ഞങ്ങളെ തകര്‍ക്കാന്‍ ആഗ്രഹിച്ചു.... ബൈഡനെ പ്രസിഡന്റാക്കാന്‍, ചൈനയ്‌ക്കെതിരെ ട്രംപ്!!അവര്‍ ഞങ്ങളെ തകര്‍ക്കാന്‍ ആഗ്രഹിച്ചു.... ബൈഡനെ പ്രസിഡന്റാക്കാന്‍, ചൈനയ്‌ക്കെതിരെ ട്രംപ്!!

  കേന്ദ്രത്തിനെതിരെ കൈ കോർക്കാൻ 18 പാർട്ടികൾ, മുന്നിൽ കോൺഗ്രസും സോണിയാ ഗാന്ധിയും!കേന്ദ്രത്തിനെതിരെ കൈ കോർക്കാൻ 18 പാർട്ടികൾ, മുന്നിൽ കോൺഗ്രസും സോണിയാ ഗാന്ധിയും!

  English summary
  rahul gandhi using nyay scheme to bring back his fortunes
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X