കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുലിന്റെ യങ് മോഡല്‍, സീനിയേഴ്‌സ് എത്തിപ്പിടിക്കില്ല, സെല്‍ഫ് റിട്ടയര്‍മെന്റ്, ബ്രഹ്മാസ്ത്രം!!

Google Oneindia Malayalam News

ദില്ലി: സീനിയേഴ്‌സ് പതിയെ കളം മാറുന്നതിന്റെ സൂചനകള്‍ രാഹുല്‍ ഗാന്ധിയുടെ അനലിറ്റക്കല്‍ ടീം നല്‍കി കഴിഞ്ഞു. ഒരേസമയം നേട്ടമായും ദീര്‍ഘകാലത്തില്‍ അത് തനിക്ക് ഭീഷണിയായി മാറുമെന്നും രാഹുലിന് അറിയാം. സീനിയേഴ്‌സിന് ഒരിക്കലും എത്തിപ്പിടിക്കാനാവത്ത യംഗ് മോഡലിലേക്ക് രാഹുല്‍ മാറിയിരിക്കുകയാണ്. ഇത് യുവാക്കളെ മാത്രം ആകര്‍ഷിക്കുന്നതല്ല, മറിച്ച് യുവാക്കളാണ് ഇത്തരം ഗെയിമില്‍ മിടുക്കരെന്ന് സീനിയേഴ്‌സിനെ കൊണ്ട് തെളിയിക്കുന്ന തന്ത്രമാണ്. ഇത് തന്റെ ടീമിനോട് പോലും കൃത്യമായി രാഹുല്‍ വെളിപ്പെടുത്തിയിട്ടില്ല.

Recommended Video

cmsvideo
Rahul Gandhi Using Young Turks To Beat Seniors In Long Term | Oneindia Malayalam
അവരെ ഒഴിവാക്കാനാവില്ല

അവരെ ഒഴിവാക്കാനാവില്ല

രാഹുലിന് സീനിയേഴ്‌സിനെ തല്‍ക്കാലം പൂര്‍ണമായി ഒഴിവാക്കാനാവില്ല. കാരണം തിരഞ്ഞെടുപ്പുകള്‍ ജയിക്കാന്‍ ഇവര്‍ വേണം. അതേസമയം അണിയറയില്‍ ഇരുന്നാല്‍ ഇവര്‍ രാഹുലിന്റെ ടീമിനെ തന്നെ പതിയെ ഇല്ലാതാക്കും. അതുകൊണ്ട് അശോക് ഗെലോട്ട്, ശശി തരൂര്‍, അമരീന്ദര്‍ സിംഗ്, എന്നിവരെ കൂടെ നിര്‍ത്തിയിട്ടുണ്ട്. ഇതില്‍ തന്നെ കപില്‍ സിബല്‍, അഭിഷേക് സിംഗ്വി എന്നിവരെ വക്താക്കളായി മാത്രം ഉപയോഗിക്കുകയാണ്. ഗുലാം നബി ആസാദ് ഏകദേശം തഴയപ്പെട്ട അവസ്ഥയിലാണ്. അഹമ്മദ് പട്ടേലും അങ്ങനെ തന്നെ. കാരണം ഇവര്‍ പരസ്യമായി രാഹുലുമായി കൊമ്പുകോര്‍ത്തിരുന്നു.

സീനിയേഴ്‌സിന് എത്തിപ്പിടിക്കാനാവില്ല

സീനിയേഴ്‌സിന് എത്തിപ്പിടിക്കാനാവില്ല

രാഹുലിന്റെ ടീം മുന്നോട്ട് വെച്ച ടാസ്‌ക് സോഷ്യല്‍ മീഡിയ ഗെയിമാണ്. ശശി തരൂര്‍ മാത്രമാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായ നേതാവ്. രാഹുലിനൊപ്പം വിശ്വസ്തനായി തരൂര്‍ എപ്പോഴും ഉണ്ടാവും. സീനിയര്‍ നേതാക്കളൊക്കെ ഈ ഗെയിമില്‍ വീണിരിക്കുകയാണ്. യുവാക്കള്‍ കൂടുതലായി ഹിന്ദി ഉപയോഗിച്ച് യൂണിവേഴ്‌സല്‍ നീക്കമാണ് നടത്തുന്നത്. ഇവിടെയാണ് രാഹുല്‍ യങ് മോഡലെന്ന് പേരിട്ട് വിളിച്ചിരിക്കുന്ന പദ്ധതി വിജയിച്ചത്. ഫാസ്റ്റായി കാര്യങ്ങള്‍ അവതരിപ്പിച്ച് സീനിയേഴ്‌സിന് ഇത് എത്തിപ്പിടിക്കാനാവില്ലെന്ന് രാഹുല്‍ ബോധ്യപ്പെടുത്തിയിരിക്കുകയാണ്.

സെല്‍ഫ് റിട്ടയര്‍മെന്റ്

സെല്‍ഫ് റിട്ടയര്‍മെന്റ്

കോണ്‍ഗ്രസിലെ പല നേതാക്കള്‍ക്കും സെല്‍ഫ് റിട്ടയര്‍മെന്റ് ആവശ്യമാണെന്ന് ദീര്‍ഘകാലമായുള്ള രാഹുലിന്റെ ആവശ്യമാണ്. വര്‍ക്കിംഗ് കമ്മിറ്റിയില്‍ സോണിയ മുമ്പ് സീതാറാം കേസരിയെ നീക്കിയത് പോലെ ഇവരെയും നീക്കി പകരം പുതിയ നേതാക്കളെ, പ്രത്യേകിച്ച തരൂരിനെ പോലുള്ള അന്താരാഷ്ട്ര മുഖമുള്ളവരെ നിയോഗിക്കണമെന്നാണ് ആഗ്രഹം. ഇതിന് വേണ്ടിയാണ് ഇത്തരൊരു തന്ത്രം സീനിയേഴ്‌സിന് സാധിക്കില്ലെന്നും കാലക്രമത്തില്‍ അവര്‍ സ്വയം വിരമിക്കല്‍ പ്രഖ്യാപിക്കണമെന്നും രാഹുല്‍ ബോധ്യപ്പെടുത്തുന്നത്.

പുതിയ പ്ലാറ്റ്‌ഫോം

പുതിയ പ്ലാറ്റ്‌ഫോം

സോഷ്യല്‍ മീഡിയയില്‍ രാഹുല്‍ പതിവില്ലാത്ത വിധം പുതിയ മാര്‍ഗങ്ങള്‍ തേടി കൊണ്ടിരിക്കുകയാണ്. ടെലഗ്രാമിലേക്ക് കളം മാറിയത് ഇതിന്റെ ഭാഗമാണ്. ടെലഗ്രാമില്‍ 9000 സബ്‌സ്‌ക്രൈബേഴ്‌സാണ് രാഹുലിനുള്ളത്. ഇതിലൂടെ മധ്യവര്‍ഗവുമായി അടുപ്പമുണ്ടാക്കുകയാണ് രാഹുല്‍ ലക്ഷ്യമിടുന്നത്. സമൂഹത്തിന്റെ മുന്‍നിരയിലുള്ളവരെ ലക്ഷ്യമിട്ടാണ് കോവിഡ് കാലത്ത് രാഹുല്‍ പല പ്രമുഖരുമായി ചര്‍ച്ച ചെയ്തത്. ഇവര്‍ ചെറിയൊരു ശതമാനമേ ഉള്ളൂവെങ്കിലും കോണ്‍ഗ്രസിന്റെ വോട്ടുശതമാനത്തിനൊപ്പം ചേര്‍ന്നാല്‍ അത് വലിയ മാറ്റമുണ്ടാക്കും.

ഒരൊറ്റ ലക്ഷ്യം

ഒരൊറ്റ ലക്ഷ്യം

ബിജെപിയുമായി ഇടഞ്ഞ് നില്‍ക്കുന്ന സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ ഒന്നിപ്പിക്കുന്നത് രാഷ്ട്രീയ പാര്‍ട്ടി സഖ്യത്തേക്കാള്‍ ഗുണം ചെയ്യുമെന്ന് രാഹുല്‍ കരുതുന്നു. ഇതിനായി സീനിയേഴ്‌സിന്റെ സഹായം തേടും. അതേസമയം ഇവരെ പെട്ടെന്ന് ഒഴിവാക്കില്ലെന്ന് ജൂനിയര്‍ നേതാക്കളോടും രാഹുല്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഡാറ്റ അനലിറ്റിക്‌സ് ടീം നല്‍കിയ നിര്‍ദേശം രാഹുല്‍ ആരോടും വെളിപ്പെടുത്തിയിട്ടില്ല. ഇത് ഇരുവിഭാഗങ്ങളും തമ്മിലുള്ള മത്സരക്ഷമത വര്‍ധിപ്പിക്കാനാണ്.

ആ തന്ത്രം ഇങ്ങനെ

ആ തന്ത്രം ഇങ്ങനെ

രാഹുല്‍ കോവിഡ് കാലത്ത് നടത്തിയ അഭിമുഖങ്ങളില്‍ നിര്‍ദേശിച്ച കാര്യങ്ങള്‍ നടപ്പാക്കാന്‍ പരമാവധി ശ്രമിക്കുകയും, സര്‍ക്കാര്‍ അത് നടപ്പാക്കിയാല്‍ ക്രെഡിറ്റ് അടക്കം കോണ്‍ഗ്രസിനായി മാറുന്ന പ്രചാരണവുമാണ് ഇത്. ബീഹാര്‍ തിരഞ്ഞെടുപ്പില്‍ കോവിഡ് കോണ്‍ഗ്രസിന്റെ പ്രധാന വിഷയമായിരിക്കും. മറ്റൊരു പ്രധാന തന്ത്രം ബിജെപിയുടെ ബി ടീമായി പ്രതിപക്ഷം മാറിയതാണ്. ഇതില്‍ വേറിട്ട് കോണ്‍ഗ്രസ് ശക്തമായ പാര്‍ട്ടിയും നേതാവുമുള്ള ഇടമാണെന്ന് കാണിക്കുകയാണ്. യുപിയില്‍ മായാവതി, അഖിലേഷ്, മഹാരാഷ്ട്രയില്‍ ശരത് പവാര്‍, എന്നിവരെല്ലാം ബിജെപിക്കൊപ്പമാണ് പലരും ഉന്നയിക്കുന്നുണ്ട്. ഇതില്‍ നിന്ന് വ്യത്യസ്തനായ രാഹുല്‍ ഗാന്ധിയെ ഈ സമയത്ത് അവതരിപ്പിക്കാനാണ് പ്ലാന്‍.

ദീര്‍ഘകാല ലക്ഷ്യം

ദീര്‍ഘകാല ലക്ഷ്യം

രാഹുല്‍ സര്‍ക്കാരിന്റെ വീഴ്ച്ചകളെ ഇഴകീറി പരിശോധിക്കാനുള്ള ചുമതല സീനിയേഴ്‌സിനാണ് നല്‍കിയത്. കോവിഡ് സംബന്ധിച്ച വിവരങ്ങള്‍ ശശി തരൂരിനും നല്‍കി. മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ വീഴ്ച്ചകള്‍ പഠിക്കുന്നതിന് നേതൃത്വം നല്‍കും. തുടര്‍ച്ചയായ കൗണ്ടര്‍ അറ്റാക്കുകളാണ് രാഹുല്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ സീനിയേഴ്‌സിന് കോണ്‍ഗ്രസില്‍ റോളുണ്ടാവും. അതിലെ ഫലത്തിന് അനുസരിച്ചാണ് ഇവരുടെ നിലനില്‍പ്പ് ഉണ്ടാവുക. പിടിച്ച് നില്‍ക്കാന്‍ എന്തും ചെയ്യാമെന്നാണ് സീനിയേഴ്‌സ് നിലപാട്.

English summary
rahul gandhi using young turks to beat seniors in long term
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X