രാഹുല്‍ ഗാന്ധിയും മന്ത്രിയും കൊമ്പുകോര്‍ത്തു; യോഗത്തില്‍ ബഹളം, വീഡിയോ വൈറല്‍
ലഖ്‌നൗ: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും ഉത്തര്‍ പ്രദേശ് മന്ത്രിയും തമ്മില്‍ ശക്തമായ വാക് പോര് നടക്കുന്ന വീഡിയോ വൈറല്‍. ഉത്തര്‍ പ്രദേശ് മന്ത്രിയയ ദിനേശ് പ്രതാപ് സിങ് കയര്‍ത്ത് സംസാരിക്കുന്നതും രാഹുല്‍ ഗാന്ധി മറുപടി പറയുന്നതുമാണ് വീഡിയോയിലുള്ളത്. യോഗത്തിലെ അധ്യക്ഷനായിരുന്നു രാഹുല്‍ ഗാന്ധി. ഇത് വകവെക്കാതെ മന്ത്രി പെരുമാറിയതാണ് രംഗം വഷളാക്കിയത്.
റായ്ബറേലി ജില്ലാ വികസന നിരീക്ഷണ സമിതി (ദിശ) യുടെ യോഗത്തില്‍ അധ്യക്ഷത് വഹിച്ചത് റായ്ബറേലി എംപി എന്ന നിലയില്‍ രാഹുല്‍ ഗാന്ധിയാണ്. സഹ അധ്യക്ഷനായി അമേഠി എംപി കിഷോരി ലാല്‍ ശര്‍മയുമുണ്ടായിരുന്നു. രണ്ട് മണ്ഡലത്തിലെയും എംപിമാരും എംഎല്‍എമാരും മറ്റു ജനപ്രതിനിധികളും പങ്കെടുത്ത യോഗത്തിലാണ് തര്‍ക്കമുണ്ടായത്.

എന്താണ് യോഗത്തിലെ ബഹളത്തിന് കാരണം എന്ന് കിഷോരി ലാല്‍ ശര്‍മ പിന്നീട് വാര്‍ത്താ ഏജന്‍സിയോട് വിശദീകരിച്ചു. മന്ത്രി ദിനേശ് പ്രതാപ് സിങ് അനാവശ്യമായി സംസാരിച്ചതാണ് പ്രശ്‌നങ്ങളുടെ തുടക്കം. ചില പദ്ധതികളുമായി ബന്ധപ്പെട്ട് അദ്ദേഹം ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തു. യോഗത്തിന്റെ അധ്യക്ഷന്‍ എന്ന നിലയില്‍ രാഹുല്‍ ഗാന്ധിയെ ഗൗനിച്ചില്ലെന്നും ശര്‍മ പറയുന്നു.
യോഗത്തില്‍ പങ്കെടുക്കുന്നവര്‍ സംസാരിക്കുന്ന വേളയില്‍ അധ്യക്ഷന്റെ അനുമതി വാങ്ങേണ്ടതുണ്ട്. യോഗത്തിന്റെ സുഗമമായ നടത്തിപ്പിന് വേണ്ടിയാണിത്. മന്ത്രി ഇടയ്ക്ക് കയറി സംസാരിക്കുകയും ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുകയും ചെയ്ത വേളയില്‍ ഇക്കാര്യം ഉണര്‍ത്തിയിരുന്നു. എന്നാല്‍ ഇത് ആവര്‍ത്തിച്ചതാണ് യോഗത്തില്‍ ബഹളമുണ്ടാകാന്‍ കാരണം എന്നും ശര്‍മ പറഞ്ഞു.
അതേസമയം, മന്ത്രി ദിനേശ് പ്രതാപ് സിങ് പറയുന്നത് മറ്റൊന്നാണ്. രാഹുല്‍ ഗാന്ധി ദിശയുടെ യോഗം പാര്‍ട്ടി വേദിയാക്കാന്‍ ശ്രമിച്ചതാണ് ചോദ്യം ചെയ്തത് എന്ന് അദ്ദേഹം പറയുന്നു. ഇത്തരം നടപടികള്‍ ആവര്‍ത്തിച്ചാല്‍ ഇനിയും ചോദ്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്ന വിഷയത്തില്‍ രാഹുല്‍ ഗാന്ധിക്ക് പിന്തുണ നല്‍കുമെന്നും മന്ത്രി പറഞ്ഞു.
ദിശ യോഗത്തിനിടെ ബഹളമുണ്ടാകുന്ന വീഡിയോ കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. ദിനേശ് പ്രതാപ് സിങ് ഉച്ചത്തില്‍ സംസാരിക്കുന്നതും രാഹുല്‍ ഗാന്ധിയും ഉച്ചത്തില്‍ മറുപടി പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. ഉത്തര്‍ പ്രദേശിലെ ഹോര്‍ട്ടികര്‍ച്ചര്‍ വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള മന്ത്രിയാണ് ദിനേശ് പ്രതാപ് സിങ്. സംഭവത്തെ കുറിച്ച് അദ്ദേഹം പിന്നീട് സോഷ്യല്‍ മീഡിയയില്‍ പ്രസ്താവന ഇറക്കിയിട്ടുണ്ട്.
ഇത്തരം വേദികള്‍ രാഷ്ട്രീയം നിറയ്ക്കാന്‍ പാടില്ല എന്ന് റായ്ബറേലിയിലെ ബിജെപി എംഎല്‍എ അതിഥി സിങ് പറഞ്ഞു. രാഷ്ട്രീയം പറയാന്‍ മറ്റു വേദികളുണ്ട്. വികസന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട യോഗത്തില്‍ ആ വിഷയത്തില്‍ ഊന്നിയാകണം ചര്‍ച്ച എന്നും അവര്‍ അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications