കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേഠിയില്‍ 'ഉയര്‍ത്തെഴുന്നേല്‍ക്കാന്‍' രാഹുല്‍ ഗാന്ധി.. സ്മൃതി ദീദി' യെ തുരത്തും

Google Oneindia Malayalam News

ലഖ്നൗ: തന്‍റെ രാഷ്ട്രീയ ജീവിതത്തില്‍ രാഹുല്‍ ഒരിക്കലും മറക്കാന്‍ ഇടയില്ലാത്ത ഏടായിരിക്കും അമേഠിയിലെ പരാജയം. ഗാന്ധി കുടുംബത്തിന്‍റെ കുത്തക മണ്ഡലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഇത്തവണ അടപടലം തകരുകയായിരുന്നു. മണ്ഡലത്തില്‍ അതിഥിയായെത്തുന്ന എംപിക്കുള്ള ജനവിധിയെന്നായിരുന്നു രാഹുലിന്‍റെ പരാജയത്തിന് പിന്നാലെ ബിജെപിയുടെ പരിഹാസം. ജനങ്ങളെ മറക്കുന്ന നേതാവിനെ ജനവും മറക്കുമെന്ന് ബിജെപി നേതാക്കള്‍ വിമര്‍ശിച്ചു.

<strong>ബിജെപി-ശിവസേന സഖ്യത്തിന് തിരിച്ചടി! കോണ്‍ഗ്രസിനൊപ്പം കൈകോര്‍ക്കാന്‍ ഒരുങ്ങി രാജ് താക്കറെ</strong>ബിജെപി-ശിവസേന സഖ്യത്തിന് തിരിച്ചടി! കോണ്‍ഗ്രസിനൊപ്പം കൈകോര്‍ക്കാന്‍ ഒരുങ്ങി രാജ് താക്കറെ

അതേസമയം തിരഞ്ഞെടുപ്പ് പരാജയത്തോടെ രാഹുല്‍ ഗാന്ധി ചിലത് മനസില്‍ ഉറപ്പിച്ചിട്ടുണ്ടെന്ന് വേണം കരുതാന്‍. ലോക്സഭ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തില്‍ അധ്യക്ഷ സ്ഥാനം രാജിവെച്ചൊഴിഞ്ഞ രാഹുല്‍ ഗാന്ധി പരാജയത്തിന് പിന്നാലെ ആദ്യമായി അമേഠി സന്ദര്‍ശിച്ചിരിക്കുകയാണിപ്പോള്‍. വെറും സന്ദര്‍ശനമായിരുന്നില്ല. മണ്ഡലത്തിലെ പ്രാദേശിക നേതാക്കളുമായി രാഹുല്‍ ഗാന്ധി വിശദമായ ചര്‍ച്ചകള്‍ തന്നെ നടത്തി.

കുത്തക മണ്ഡലം

കുത്തക മണ്ഡലം

വര്‍ഷങ്ങളായി കോണ്‍ഗ്രസിന്‍റെ ഉറച്ച കോട്ട, അതാണ് അമേഠി. 2014 ലെ മോദി തരംഗത്തിന് ഇടയിലും ഇളകാതിരുന്ന മണ്ഡലത്തില്‍ പക്ഷേ ഇത്തവണ രാഹുല്‍ ഗാന്ധി എട്ട് നിലയില്‍ പൊട്ടി. പൊട്ടിയെന്നല്ല രാഹുലിനെ ബിജെപി പൊട്ടിച്ചു എന്നുവേണം പറയാന്‍. ബിജെപി സ്ഥാനാര്‍ത്ഥിയും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനി രാഹുലില്‍ നിന്ന് മണ്ഡലം
പിടിച്ചെടുക്കുകയായിരുന്നു.അമ്പതിനായിരത്തിൽ അധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു മണ്ഡലത്തില്‍ സ്മൃതി ഇറാനി വിജയിച്ചത്.

 മണ്ഡലത്തിനൊപ്പം

മണ്ഡലത്തിനൊപ്പം

2014 ല്‍ ആണ് സ്മൃതി ഇറാനി മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിയോട് ആദ്യമായി മത്സരിക്കുന്നത്. അന്ന് സ്മൃതിക്ക് വിജയിക്കാനായില്ല. പക്ഷേ, രാഹുലിന്‍റെ ഭൂരിപക്ഷം കുറയ്ക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. 2009 ല്‍ മൂന്ന് ലക്ഷം വോട്ടിന് ജയിച്ച രാഹുല്‍ 2014 ല്‍ ജയിച്ചത് 1.7 ലക്ഷം വോട്ടിനായിരുന്നു. അതേസമയം ഒട്ടും അപ്രതീക്ഷിതമായിരുന്നില്ല സ്മൃതിയുടെ വിജയം. പരാജയപ്പെട്ടിട്ടും അവര്‍ അഞ്ച് വര്‍ഷവും മണ്ഡലത്തിന് വേണ്ടി രാപ്പകല്‍ ഇല്ലാതെ പ്രവര്‍ത്തിച്ചു.സ്വന്തം മണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്നങ്ങള്‍ അറിയാനോ പരിഹരിക്കാനോ ശ്രമിക്കാതെ രാഹുല്‍ ഗാന്ധി മുങ്ങി നടന്നപ്പോള്‍ കേന്ദ്ര മന്ത്രിയെന്ന പദവി ഉപയോഗിച്ച് സ്മൃതി അമേഠിയില്‍ ജനങ്ങളുടെ പ്രശ്നങ്ങള്‍ക്കൊപ്പം നിന്നു.

 പരാജയത്തിന് പിന്നാലെ

പരാജയത്തിന് പിന്നാലെ

രാഹുൽ ഗാന്ധി സ്വന്തം മണ്ഡലത്തിൽ സന്ദർശനം നടത്തിയതിനേക്കാൾ ഇരട്ടിയോളം തവണ സ്മൃതി ഇറാനി അമേഠിയിൽ എത്തി. രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വവും ബിജെപി ആയുധമാക്കി. രണ്ട് മണ്ഡലങ്ങളിലും വിജയിച്ചാൽ വയനാട് നിലനിർത്തി രാഹുൽ ഗാന്ധി അമേഠി കൈവിടുമെന്ന് വോട്ടർമാരെ വിശ്വസിപ്പിക്കാൻ സ്മൃതി ഇറാനിക്കായി. ഒടുവില്‍ കൂറ്റന്‍ ലീഡില്‍ വിജയവും. സ്മൃതിയോട് എട്ട് നിലയില്‍ പരാജയപ്പെട്ട രാഹുല്‍ ഗാന്ധി തന്‍റെ മുന്‍ മണ്ഡലമായ അമേഠിയില്‍ വീണ്ടും എത്തിയിരിക്കുകയാണ്. ബുധനാഴ്ചയാണ് രാഹുല്‍ അമേഠി സന്ദര്‍ശിച്ചത്. ട്വിറ്ററില്‍ ഒരു കോടി ഫോളോവേഴ്സിനെ സ്വന്തമാക്കിയതിന് പിന്നാലെയായിരുന്നു രാഹുലിന്‍റെ അമേഠി സന്ദര്‍ശനം. ട്വിറ്ററില്‍ എല്ലാവര്‍ക്കും നന്ദി അറിയിച്ച രാഹുല്‍ ഈ സന്തോഷം അമേഠിയില്‍ ആഘോഷിക്കാമെന്നും ട്വിറ്ററിലൂടെ അറിയിച്ചു.

 പ്രാദേശിക നേതാക്കളുമായി

പ്രാദേശിക നേതാക്കളുമായി

മണ്ഡലത്തിലെത്തിയ രാഹുല്‍ അമേഠിയിലെ ബൂത്ത് പ്രസിമന്‍റുമാരുമായി കൂടിക്കാഴ്ച നടത്തി. അമേഠി, ഗൗരിഗഞ്ച്, ജഗദീഷ്പൂര്‍, സാലോണ്‍, തിയോലി എന്നീ നിയമസഭ മണ്ഡലങ്ങളിലെ പ്രാദേശിക നേതാക്കളുമായിട്ടായിരുന്നു കൂടിക്കാഴ്ച. ബിജെപിയുടെ വിജയത്തില്‍ പ്രധാന പങ്കുവഹിച്ചത് ബൂത്ത് ലെവല്‍ മാനേജ്മെന്‍റാണെന്നാണ് വിലയിരുത്തല്‍.ഇതിന്‍റെ കൂടി പശ്ചാത്തലത്തിലായിരുന്നു നേതാക്കളുമായുള്ള രാഹുലിന്‍റെ കൂടിക്കാഴ്ച. രാഹുല്‍ ഗാന്ധി കൂടുതല്‍ സമയം മണ്ഡലത്തില്‍ ചെലവഴിച്ചു. പ്രാദേശിക നേതാക്കളുടെ പ്രശ്നങ്ങള്‍ കേട്ടറിഞ്ഞു. പ്രാദേശിക നേതാക്കള്‍ പ്രചരണത്തിന് ഇറങ്ങാത്തതും രാഹുലിന്‍റെ പരാജയത്തിന് കാരണമായെന്ന് വിലയരുത്തപ്പെട്ടിരുന്നു.

Recommended Video

cmsvideo
രാഹുല്‍ അന്തസ്സുള്ള തറവാടിയായ നേതാവ് | Oneindia Malayalam
 അതേ നാണയത്തില്‍

അതേ നാണയത്തില്‍

അതേസമയം ഒടുവില്‍ രാഹുല്‍ ജനങ്ങളിലേക്ക് ഇറങ്ങാന്‍ തിരുമാനിച്ചെന്നതിന്‍റെ സൂചനയാണ് അമേഠി സന്ദര്‍ശനത്തോടെ വെളിവാകുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറഞ്ഞു. അമേഠിയിലെ നിലവിലെ എംപി മണ്ഡലത്തിന്‍റെ ദീദിയായി തന്‍റെ സ്ഥാനം ഉറപ്പിക്കാന്‍ ഒരുങ്ങുമ്പോള്‍ സ്മൃതി പയറ്റിയ അതേ നാണയത്തിലൂടെ അമേഠിയില്‍ മറുപണിക്ക് ഒരുങ്ങുകയാണ് രാഹുല്‍ ഗാന്ധി എന്നു വേണം കണക്കാക്കാന്‍.

വട്ടിയൂർക്കാവിൽ അപ്രതീക്ഷിത സ്ഥാനാർത്ഥിയെ ഇറക്കി ഞെട്ടിക്കാൻ യുഡിഎഫ്; രണ്ടാം എംഎൽഎയ്ക്കായി ബിജെപിവട്ടിയൂർക്കാവിൽ അപ്രതീക്ഷിത സ്ഥാനാർത്ഥിയെ ഇറക്കി ഞെട്ടിക്കാൻ യുഡിഎഫ്; രണ്ടാം എംഎൽഎയ്ക്കായി ബിജെപി

English summary
Rahul Gandhi visited Amethi after Lok Sabha election defeat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X