കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രോഹിത്തിന്റെ മരണത്തിന് ഉത്തരവാദികളായവര്‍ക്ക് തക്കതായ ശിക്ഷ നല്‍കണം; രാഹുല്‍ ഗാന്ധി

  • By Siniya
Google Oneindia Malayalam News

ഹൈദരാബാദ്; കേന്ദ്ര സര്‍വകലാശല ഹോസ്റ്റലില്‍ ഗവേഷക വിദ്യാര്‍ഥി രോഹിതിന്റെ മരണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ ഹൈദരാബാദ് സര്‍വകലാശാല സന്ദര്‍ശിച്ചു. രോഹിത്തിന്റെ മരണത്തിന് വിസിയും കേന്ദ്രമന്ത്രിയും കാരണക്കാരാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

സര്‍വകലാശാല അധികാരം ഉപയോഗപ്പെടുത്തി വിദ്യാര്‍ഥികളെ അടിച്ചമര്‍ത്തുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മരണത്തിന് ഉത്തരവാദികളായവര്‍ക്ക് തക്കതായ ശിക്ഷ നല്‍കണം. ഇത് രോഹിത്തിനെ ബഹുമാനിക്കുന്നതിന് തുല്യമായിരിക്കും.

-rahulgandhi

രോഹിത്തിന് വേണ്ടിയാമ് താനിവിടെ വന്നിരിക്കുന്നത്. രോഹിത്തിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. നിങ്ങളാരും ഒറ്റയ്ക്കല്ല നിങ്ങള്‍ക്കൊപ്പം താനും രാജ്യത്തെ സര്‍വകലാശാലകളെല്ലാം ഒരുമിച്ചുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.മതത്തിന്റെയും ജാതിയുടെയും പേരില്‍ വിദ്യാര്‍ഥികള്‍ക്ക് അവഗണ നേരിടുന്നുണ്ട്.

എല്ലായിടത്തും നിയമ നിര്‍മാണം കൊണ്ടുവരേണ്ടതുണ്ട്. ഇവിടെ പ്രതിഷേധം നടത്തുന്നവര്‍ക്ക് വേണ്ടി തന്റെ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. തന്നാല്‍ കഴിയുന്ന സഹായം രോഹിത്തിന്റെ കുടുംബത്തിന് നല്‍കുമെന്നും രാഹുല്‍ വ്യക്തമാക്കി.

English summary
Rahul Gandhi visited Hyderabad university
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X