പറ്റില്ലെങ്കിൽ പറയൂ, ആറു മാസത്തിനുള്ളിൽ പ്രശ്നം പരിഹരിച്ചു കാണിക്കാം, മോദിയെ വെല്ലുവിളിച്ച് രാഹുൽ
മോദിക്ക് കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുന്നില്ലെങ്കിൽ കോൺഗ്രസ് പരിഹരിച്ചു കാണിച്ചു താരം.
അമോഠി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. തന്റെ ലോക് സഭ മണ്ഡലമായ അമേഠിയിൽ സന്ദർശനത്തിനെത്തിയപ്പോഴാണ് മോദിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്. രാജ്യത്തെ ജനങ്ങളുടെ പ്രശ്നം പരിഹരിക്കാൻ പറ്റുന്നില്ലെങ്കിൽ ഞങ്ങളോട് പറയൂ, ആറു മാസത്തിനുള്ളിൽ പ്രശ്നം പരിഹരിച്ച് കാണിച്ചു തരാം എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ വെല്ലുവിളി.
തൊഴിലില്ലായ്മയും കാർഷക പ്രശ്നങ്ങളുമാണ് ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളി. മോദിക്ക് കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുന്നില്ലെങ്കിൽ കോൺഗ്രസ് പരിഹരിച്ചു കാണിച്ചു താരം. സർക്കാർ വാക്ക് നൽകിയതുപോലെ ഉടൻ തന്നെ യുവാക്കൾക്ക് തൊഴിൽ നൽകണം. യുവാക്കൾക്ക് സ്വന്തം രാജ്യത്ത് തൊഴിൽ ചെയ്യാൻ സാധിക്കില്ലെന്നാണ് തോന്നുന്നതെന്നും രാഹുൽ പറഞ്ഞു.

കൂടാതെ ഫുഡ് പാർക്കു പോലുള്ള വികസനങ്ങൾ അമേഠിക്ക് നൽകാത്തതിനെതിരേയും രാഹുൽ ഗാന്ധി വിമർശിച്ചു. അമേഠിയിലെ ജനങ്ങളുടെ ആവശ്യങ്ങളെ ഹനിക്കുകയാണ് ബിജെപി ചെയ്യുന്നത്. മേക്ക് ഇൻ അമേഠിയും മേക്ക് ഇൻ യുപിയും നടപ്പിലാക്കാതെ മേക്ക് ഇൻ ഇന്ത്യയെ കുറിച്ച് സംസാരിച്ചിട്ട് കാര്യമില്ല. ജനങ്ങൾക്ക് വേണ്ടി എന്നും പോരാടാൻ താനുണ്ടാകുമെന്നും രാഹുൽ ഗാന്ധി അറിയിച്ചു.












Click it and Unblock the Notifications