രാഹുല്‍ ഗാന്ധി ജയലളിതയെ സന്ദര്‍ശിച്ചു... എല്ലാം അപ്രതീക്ഷിതം? പക്ഷേ കണ്ടിറങ്ങിയപ്പോള്‍ പറഞ്ഞത്...
ചെന്നൈ: അപ്രതീക്ഷിതമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തമിഴ്‌നാട് മുഖ്യ മന്ത്രി ജയലളിതയെ സന്ദര്‍ശിച്ചു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ജയലളിതയുടെ ആരോഗ്യ നിലയെ പറ്റി പുറം ലോകത്തിന് ഇപ്പോഴും വലിയ ധാരണയൊന്നും ഇല്ല.
അപ്രതീക്ഷിതമായിരുന്നു രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം. രാവിലെ പതിനൊന്നരയോടെ പ്രത്യേക വിമാനത്തിലാണ് രാഹുല്‍ ചെന്നൈ വിമാനത്താവളത്തില്‍ വന്നിറങ്ങിയത്.
ജയലളിതയുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. രാഹുല്‍ ജയലളിതയുമായി സംസാരിച്ചോ? എന്താണ് ഇത്തരം ഒരു അപ്രതീക്ഷിത സന്ദര്‍ശനത്തിന് പിന്നിലെ കാരണം?

രാഹുല്‍ ഗാന്ധി വന്നു, കണ്ടു, പോയി
ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ജയലളിതയെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആശുപത്രിയിലെത്തി കണ്ടു. എന്താണ് രാഹുലിന്റെ വരവിന്റെ രാഷ്ട്രീയ കാരണം എന്ന രീതിയില്‍ ചര്‍ച്ചകള്‍ ഇപ്പോഴേ തുടങ്ങിക്കഴിഞ്ഞു.

പുരോഗതിയുണ്ട്... തിരിച്ചുവരുമെന്ന് പ്രതീക്ഷ
ജയലളിതയുടെ ആരോഗ്യ നിലയില്‍ വലിയ പുരോഗതിയുണ്ടെന്നാണ് രാഹുല്‍ പ്രതികരിച്ചത്. സാധാരണ നിലയിലേക്ക് ജയലളിത എത്രയും പെട്ടെന്ന് തിരിച്ചുവരും എന്നാണ് പ്രതീക്ഷിക്കുന്നത് എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

അപ്രതീക്ഷിത സന്ദര്‍ശനം
രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം വളരെ പെട്ടെന്നുള്ള തീരുമാനത്തിന്റെ ഭാഗമാണെന്ന് വേണം കരുതാന്‍. രാവിലെ പതിനൊന്നരയോടെ പ്രത്യേക വിമാനത്തിലാണ് രാഹുല്‍ ചെന്നൈയില്‍ എത്തിയത്. ജയലളിതയെ കണ്ടതിന് ശേഷം മടങ്ങുകയും ചെയ്തു.

രാഷ്ട്രീയ പ്രതിസന്ധി
ജയലളിതയുടെ ആരോഗ്യനില തമിഴകത്ത് മാത്രമല്ല ദേശീയ തലത്തിലും ഒരു രാഷ്ട്രീയ വിഷയമാണ്. ഈ സാഹചര്യം മുതലെടുക്കാന്‍ ബിജെപി ശ്രമിച്ചേക്കും എന്ന ഭയം കോണ്‍ഗ്രസ്സിനുണ്ട്.


Click it and Unblock the Notifications