കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മമതയുടെ പ്ലാന്‍ ഫ്‌ളോപ്പ്, രാഹുലിനെ കണ്ട് റാവത്ത്, കോണ്‍ഗ്രസിനൊപ്പമെന്ന് ശിവസേന, യുപിഎ ഉറപ്പിച്ചു

Google Oneindia Malayalam News

മുംബൈ: കോണ്‍ഗ്രസിനെ ഒപ്പം കൂട്ടാതെ കരുക്കള്‍ നീക്കം മമത ബാനര്‍ജിക്ക് വന്‍ തിരിച്ചടി. രാഹുല്‍ ഗാന്ധി ഒരു മുഴം മുന്നേ നീട്ടി എറിഞ്ഞ പ്ലാനില്‍ കോണ്‍ഗ്രസ് ഒരുപടി മുന്നിലെത്തിയിരിക്കുകയാണ്. ശിവസേന നേതൃത്വത്തെ കണ്ടാണ് രാഹുല്‍ പ്രതിപക്ഷത്തിലേക്ക് പുതിയ പാലമിട്ടിരിക്കുന്നത്.

കീര്‍ത്തിയെ തെറി പറഞ്ഞവനെ വെറുതെ വിടില്ല, മരക്കാറില്‍ 2 കാര്യങ്ങള്‍ പിഴച്ചെന്ന് സുരേഷ് കുമാര്‍കീര്‍ത്തിയെ തെറി പറഞ്ഞവനെ വെറുതെ വിടില്ല, മരക്കാറില്‍ 2 കാര്യങ്ങള്‍ പിഴച്ചെന്ന് സുരേഷ് കുമാര്‍

ശിവസേന നേതാക്കള്‍ കൂടിക്കാഴ്ച്ചയ്ക്ക് ശേഷം പ്രതിപക്ഷ നിരയ്ക്കും കോണ്‍ഗ്രസിനും പരസ്യമായ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. മമത ദിവസങ്ങള്‍ക്ക് മുമ്പ് മുംബൈയിലെത്തി ശരത് പവാറിനെയും ശിവസേന നേതാക്കളെയും കണ്ടിരുന്നു. ഇതിന് പിന്നാലെ രാഹുലിന്റെ ഈ കൂടിക്കാഴ്ച്ച. അന്നും കോണ്‍ഗ്രസില്ലാതെ സഖ്യമില്ലെന്ന നിലപാടായിരുന്നു ശിവസേന സ്വീകരിച്ചത്.

1

രാഹുല്‍ ഗാന്ധി ഇന്ന് ശിവസേന നേതാവും ഉദ്ധവ് താക്കറെയുടെ വിശ്വസ്തനുമായ സഞ്ജയ് റാവത്തിനെയാണ് കണ്ടത്. വളരെ നിര്‍ണായകമായ കൂടിക്കാഴ്ച്ച കൂടിയാണിത്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ശിവസേന കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്നാണ് സൂചന. എന്നാല്‍ ഹിന്ദുത്വത്തോട് മുട്ടാന്‍ അത്തരമൊരു പാര്‍ട്ടിയെ കോണ്‍ഗ്രസിനും ദേശീയ തലത്തില്‍ ആവശ്യമാണ്. കോണ്‍ഗ്രസും ശിവസേനയും തമ്മില്‍ പുതിയൊരു ബന്ധത്തിനാണ് ഇതോടെ ദേശീയ തലത്തില്‍ തുടക്കമാവുന്നത്. രണ്ട് കാര്യത്തിനാണ് ഇതോടെ അന്ത്യമായിരിക്കുന്നത്. ബിജെപി സഖ്യത്തിലേക്ക് ശിവസേന മടങ്ങുമെന്ന പ്രതീക്ഷ അസ്തമിച്ചിരിക്കുകയാണ്. അതേ പോലെ മമതയ്ക്ക് ശിവസേനയെ ചേര്‍ത്ത് ദേശീയ സഖ്യം രൂപീകരിക്കാനുള്ള ശ്രമവും പൊളിഞ്ഞിരിക്കുകയാണ്.

 2

കോണ്‍ഗ്രസ് വീണ്ടും യുപിഎ ശക്തമാക്കാനുള്ള ശ്രമത്തിലാണ്. ശിവസേന യുപിഎയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്. ഒപ്പം കോണ്‍ഗ്രസും മമതയും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാനും ശ്രമിച്ചേക്കും. ശക്തമായൊരു യുപിഎയാണ് ഉദ്ധവ് താക്കറെ മുന്നില്‍ കാണുന്നത്. കേന്ദ്രത്തില്‍ ബിജെപിയെ തുരത്താതെ ശിവസേനയ്ക്ക് മഹാരാഷ്ട്രയില്‍ പോലും പിടിച്ച് നില്‍ക്കാനാവില്ല. അതുകൊണ്ടാണ് യുപിഎയ്ക്ക് തടസ്സം നില്‍ക്കുന്നവരെ മുഴുവന്‍ ശിവസേന എതിര്‍ക്കുന്നത്. മമതയെ നേരത്തെ സഞ്ജയ് റാവത്ത് തള്ളിയതും അതുകൊണ്ടാണ്. എന്‍ഡിഎയ്ക്ക് വിരുദ്ധമായി പരമാവധി കക്ഷികളെ ഉള്‍ക്കൊള്ളിച്ച് യുപിഎ ശക്തമാക്കാനാണ് ശിവസേന കോണ്‍ഗ്രസിനെ ഉപദേശിച്ചിരിക്കുന്നത്.

3

കോണ്‍ഗ്രസില്ലാതെ ഒരു സഖ്യവും ശരിയാവില്ലെന്നാണ് സഞ്ജയ് റാവത്ത് പരസ്യമായി പ്രഖ്യാപിച്ചത്. രാഹുലിനെ കണ്ട ശേഷമായിരുന്നു ഇത്. ബിജെപിക്കെതിരെ ഒരു പ്രതിപക്ഷ സഖ്യം മാത്രമേ പാടൂ. അതില്‍ കോണ്‍ഗ്രസില്ലാതെ ഒന്നും നടക്കില്ല. രണ്ടോ മൂന്നോ മുന്നണിയുണ്ടാവുന്നതില്‍ തന്നെ എന്തര്‍ത്ഥമാണ് ഉള്ളത്. അത് ബിജെപിക്ക് മാത്രമാണ് ഗുണം ചെയ്യുകയെന്നും റാവത്ത് പറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിച്ചിരുത്തി തന്ത്രം രൂപീകരിക്കാന്‍ രാഹുല്‍ ഗാന്ധിയോട് താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും റാവത്ത് പറഞ്ഞു. ആരായിരിക്കണം മുന്നണിയെ നയിക്കുന്ന പാര്‍ട്ടിയെന്നും നേതാവെന്നും കൂട്ടായ ചര്‍ച്ചയില്‍ വരേണ്ട കാര്യമാണെന്നും റാവത്ത് വ്യക്തമാക്കി.

4

മമതയുമായുള്ള കോണ്‍ഗ്രസിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രതിപക്ഷ നിരയില്‍ ശരത് പവാറുണ്ടെന്ന് റാവത്ത് പറയുന്നു. അദ്ദേഹം ആ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കും. അതേസമയം രാഹുല്‍ ഉദ്ധവിനെ കാണാന്‍ ഉടന്‍ തന്നെ മുംബൈയിലെത്തുമെന്ന് റാവത്ത് പറഞ്ഞു. അതേസമയം ശിവസേന ആഗ്രഹിക്കുന്നതും ഈ കൂടിക്കാഴ്ച്ചയാണ്. രാഹുല്‍ ഗാന്ധി പ്രതിപക്ഷ നിരയുടെ നേതാവായി കാണാന്‍ ഒരു താല്‍പര്യ കുറവും ഉദ്ധവ് താക്കറെയ്ക്കില്ല. എന്നാല്‍ എന്‍സിപി ക്യാമ്പില്‍ രാഹുലിനെ പലര്‍ക്കും താല്‍പര്യമില്ല. ശരത് പവാറിനും വലിയ താല്‍പര്യമുള്ള നേതാവല്ല രാഹുല്‍. അതുകൊണ്ട് എന്‍സിപിയെ അനുനയിപ്പിക്കാന്‍ തീര്‍ച്ചയായും ഉദ്ധവ് താക്കറെ തന്നെ വേണ്ടി വരും.

5

മമത ഇത്രത്തോളം ശക്തമായി ഇടപെടുന്നതിന് കാര്യമുണ്ട്. ഗാന്ധി കുടുംബത്തിന് കോണ്‍ഗ്രസ് നേതൃത്വത്തിലുണ്ടായിരുന്ന കരുത്ത് കുറഞ്ഞ് തുടങ്ങിയിട്ടുണ്ട്. നേതാക്കളും ഇതറിയുന്നുണ്ട്. ഇത് മുതലെടുക്കുകയാണ് മമത ബാനര്‍ജി. എന്നാല്‍ മമത പ്രാദേശിക നേതാവ് തന്നെയാണെന്ന് ശിവസേനയ്ക്കും എന്‍സിപിക്കും അറിയാം. നൂറ് സീറ്റ് നേടാന്‍ കപ്പാസിറ്റിയുള്ള ഒരു പാര്‍ട്ടി മാത്രമാണ് പ്രതിപക്ഷ നിരയില്‍ ഉള്ളത്. അത് കോണ്‍ഗ്രസ് മാത്രമാണ്. 50 സീറ്റ് പോലും നേടാന്‍ ഒരു പാര്‍ട്ടിക്കും കഴിയില്ല. മമതയ്ക്കാണെങ്കില്‍ ബംഗാളി സ്വത്വം ദേശീയ തലത്തില്‍ വന്‍ തിരിച്ചടിയാണ്. ഒപ്പം ഭാഷയുടെ ഒഴുക്കും വലിയ വെല്ലുവിളിയാണ്. കോണ്‍ഗ്രസ് എല്ലായിടത്തും സ്വീകാര്യമായ പാര്‍ട്ടിയാണെന്നതാണ് അവര്‍ക്ക് ഏറ്റവും നേട്ടമുണ്ടാക്കിയത്.

'സിനിമയില്‍ നിന്ന് ഇല്ലാതാക്കാന്‍ നോക്കുന്നവരുണ്ട്', തകര്‍ന്ന് പോയത് ആ സമയത്തെന്ന് സുരേഷ് ഗോപി'സിനിമയില്‍ നിന്ന് ഇല്ലാതാക്കാന്‍ നോക്കുന്നവരുണ്ട്', തകര്‍ന്ന് പോയത് ആ സമയത്തെന്ന് സുരേഷ് ഗോപി

Recommended Video

cmsvideo
കോൺഗ്രസിനെ തകർക്കുമോ വിശാല പ്രതിപക്ഷം? Mamata Banerjee ഒരു ചെറിയ മീനല്ല

English summary
rahul gadhi visits sanjay raut, congress now aim to bost upa with shiv sena
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X