'രാഹുൽ ഗാന്ധി vs തിരഞ്ഞെടുപ്പ് കമ്മീഷൻ';ഹർജി നാളെ സുപ്രീം കോടതി പരിഗണിക്കും

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാർ എസ്ഐആറിൽ നടത്തിയ ഇടപെടലുകൾ ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി സമർപ്പിച്ച ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും.ഇന്ന് വൈകീട്ടാണ് രാഹുൽ ഹർജി ഫയൽ ചെയ്തത്. രാഹുലിനെ കൂടാതെ എഐസിസി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ, എസ്.പി അധ്യക്ഷൻ അഖിലേഷ് യാദവ്, സിപിഎം ദേശീയ ജനറൽ സെക്രട്ടറി എംഎ ബേബി, ആർജെഡി നേതാവ് തേജസ്വി യാദവ്, ശിവസേന നേതാവ് സഞ്ജയ് റൌത്ത്, സുപ്രിയ സുലേ, മുഹമ്മജ് ബഷീർ എന്നിവരും ഹർജിക്കാരാണ്.

തിരഞ്ഞെടുപ്പ് കമ്മീഷ്ണറുടെ നടപടി ചോദ്യം ചെയ്ത് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് നിവേദനം നൽകാനായിരുന്നു രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള പ്രതിപക്ഷ സഖ്യനേതാക്കൾ സമയം തേടിയത്. എന്നാൽ നിവേദനത്തിന് പകരം ഹർജി നൽകാനായിരുന്നു നിർദേശം. തിങ്കളാഴ്ച ഹർജി സമർപ്പിച്ചാൽ ചൊവ്വാഴ്ച തന്നെ ആ ഹർജി പരിഗണിക്കാമെന്നും കോടതി പറഞ്ഞിരുന്നു.

rahulsc2-87281

എസ്ഐആറിനെതിരേയും വോട്ടർപട്ടികയിലെ ക്രമക്കേടുകൾക്കെതിരേയും അടിയന്തരമായി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.
എസ്ഐആറുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സമർപ്പിക്കാൻ നിർദേശിക്കുക, എസ്ഐആറുമായി ബന്ധപ്പെട്ടുത്ത തീരുമാനങ്ങളുടെ ഭരണഘടനാപരമായ സാധുത പരിശോധിക്കുക, ഉത്തരവാദിത്തപ്പെട്ടവർക്കെതിരെ കർശന നടപടി സ്വീകരിക്കുക, ഹർജിക്കാരൻ്റെ പരാതികൾക്ക് പരിഹാരം കാണുക, നിശ്ചിത ചട്ടങ്ങൾക്ക് വിധേയമായി ഓൺലൈൻ ഫോം-6 ക്രമീകരിക്കാൻ നിർദേശം നൽകുക, ഒരു സ്വതന്ത്ര കമ്മിറ്റി ഇക്കാര്യത്തിൽ ഓഡിറ്റ് നടത്തുക, എസ്ഐആർ നടപടികളിൽ വോട്ട് നഷ്ടപ്പെട്ടവരുടെ പേര് വിവരങ്ങൾ പുറത്തുവിടുക, ഒഴിവാക്കാനുണ്ടായ കാരണങ്ങൾ വിശദമാക്കുക, മുൻകൂട്ടി നോട്ടീസ് നൽകാതെയും ഹിയറിംഗ് നടത്താതെയും ആരുടേയും പേര് വിവരങ്ങൾ വോട്ടർ പട്ടികയിൽ നിന്നും ഒഴിവാക്കാൻ പാടില്ലെന്ന് നിർദേശം നൽകുക,നിലവിലെ എസ്ഐആർ നടപടികൾക്കെതിരെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുക എന്നിങ്ങനെയാണ് മറ്റ് ആവശ്യങ്ങൾ.

പ്രതിപക്ഷ ഐക്യം ഊട്ടി ഉറപ്പിച്ച് ദില്ലി ചലോ മാർച്ച്

ഇന്ത്യ സംഖ്യത്തിൻ്റെ ശക്തിപ്രകടനമായി ദില്ലി ചലോ മാർച്ച്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ന് വൈകീട്ടോടെയാണ് പ്രതിഷേധം നടന്നത്. രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ നയിച്ച മാർച്ചിൽ ആയിരങ്ങളാണ് അണിനിരന്നത്. അപ്രതീക്ഷിതമായി ജനക്കൂട്ടം ഇരമ്പി എത്തിയതോടെ പ്രതിഷേധക്കാരെ നിയന്ത്രിക്കാൻ പോലീസ് പാട്പെട്ടു. പിരിഞ്ഞ് പോകണമെന്ന് പോലീസ് രാഹുൽ ഗാന്ധിയോട് നേരിട്ട് അഭ്യർത്ഥിക്കുന്ന സാഹചര്യം ഉണ്ടായി. ഒടുവിൽ പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളിലേക്കും കാര്യങ്ങളെത്തി. പിന്നീട് പ്രതിഷേധക്കാരെ പോലീസ് ബലപ്രയോഗത്തിലൂടെ പിടിച്ചുമാറ്റുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma