കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെട്ടിപ്പിടുത്തം; രാഹുല്‍ തന്ത്രമൊരുക്കിയത് മൂന്ന് മാസം മുമ്പ്, വിജയിച്ചത് കോണ്‍ഗ്രസ് തന്ത്രം

  • By Desk
Google Oneindia Malayalam News

ദില്ലി: മോദി സര്‍ക്കാര്‍ നേരിട്ട ആദ്യ അവിശ്വാസപ്രമേയമായിരുന്നു കഴിഞ്ഞ ആഴ്ച്ച ലോക്‌സഭയില്‍ അവതരിപ്പിക്കപ്പെട്ടത്. ടിഡിപി കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ കോണ്‍ഗ്രസ് ഉള്‍പ്പടേയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പിന്തുണയ്ക്കുകയും ചെയ്തിരുന്നു. അവിശ്വസ പ്രമേയത്തില്‍ ബിജെപി വ്യക്തമായ വിജിയം നേടിയെങ്കിലും കോണ്‍ഗ്രസ്സിന്റെ സഭയിലെ പ്രകടനം ഏറെ മികച്ചതായിരുന്നു.

പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് നടത്തിയ പ്രസംഗം ഏറെ ശ്രദ്ധ്വേയമായിരുന്നു. അതിലുപരി മാധ്യമങ്ങള്‍ ഏറ്റെടുത്ത് പ്രസംഗശേഷം രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയെ കെട്ടിപ്പിടിച്ചതായിരുന്നു. രാഹുല്‍ ഗാന്ധിയുടെ ഈ നീക്കം മുന്‍കൂട്ടി തയ്യാറാക്കിയതായിരുന്നു എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

രാഹുലിന്റെ മിടുക്കാ

രാഹുലിന്റെ മിടുക്കാ

തോല്‍ക്കുമെന്ന് ഉറപ്പുണ്ടായ ഒരു അവിശ്വാസപ്രമേയത്തെ രാഷ്ട്രീയ വിജയമാക്കാന്‍ കഴിഞ്ഞത് രാഹുലിന്റെ മിടുക്കായിരുന്നു. കൃത്യമായ ആരോപണങ്ങള്‍, വ്യക്തതയുള്ള ചോദ്യങ്ങള്‍ അതായിരുന്നു രാഹുലിന്റെ ലോക്‌സഭയിലെ പ്രസംഗത്തിലൂടനീളം നിഴലിച്ചു നിന്നത്.

ആരോപണങ്ങള്‍

ആരോപണങ്ങള്‍

കേന്ദ്രസര്‍ക്കാറിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമെതിരേ ആഞടിച്ചായിരുന്നു അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് രാഹുല്‍ പ്രസംഗിച്ചത്. റാഫേല്‍ ഇടപാട് മുതല്‍ നോട്ട്നിരോധനവും ജിഎസ്ടിയും അങ്ങനെ ഇന്ത്യഇടക്കാലത്ത് കണ്ട ഒട്ടുമിക്ക രാഷ്ട്രീയവും അല്ലാത്തതുമായി വിഷയങ്ങള്‍ രാഹുല്‍ ഗാന്ധി വീണ്ടും സഭയില്‍ എത്തിച്ചു.

അപ്രതീക്ഷിത നീക്കം

അപ്രതീക്ഷിത നീക്കം

പ്രസംഗത്തിന് ശേഷം രാഹുല്‍ നടത്തിയ അപ്രതീക്ഷിത നീക്കമായിരുന്നു ഏവരേയും ഞെട്ടിച്ചത്. പ്രസംഗം കഴിഞ്ഞി സീറ്റില്‍ ഇരിക്കാതെ നേര ഭരണപക്ഷ ഭാഗത്തെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കൈ കൊടുത്ത രാഹുല്‍ ശേഷം അദ്ദേഹത്തെ കെട്ടിപ്പിടിക്കുകയായിരുന്നു. രാഹുലിന്റെ ഈ നീക്കം ഏറെ കൗതുകത്തോടെയാണ് സഭ കണ്ടത്.

സംസ്‌കാരം

സംസ്‌കാരം

ഞാന്‍ ഇത്രയും നേരം നിങ്ങളെ വിമര്‍ശിച്ചു. എന്നാല്‍ വ്യക്തപരമായി നിങ്ങളോട് എനിക്ക് ദേഷ്യമില്ല. എന്റേത് കോണ്‍ഗ്രസ് സംസ്‌കാരണമാണെന്ന് പറഞ്ഞ് പ്രസംഗം അവസാനിപ്പിച്ചതിന് ശേഷമായിരുന്നു രാഹുല്‍ മോദിയുടെ അരികില്‍ എത്തി കെട്ടിപ്പിടിച്ചത്. അതിന് ശേഷം സീറ്റില്‍ എത്തി ജ്യോതിരാജ സിന്ധയെ നോക്കി രാഹുല്‍ കണ്ണിറുക്കിയതും ഏറെ ചര്‍ച്ചാ വിഷയമായിരുന്നു.

പദ്ധതി

പദ്ധതി

എന്നാല്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയെ കെട്ടിപ്പിടിച്ചത് മാസങ്ങല്‍ കൊണ്ട് തയ്യാറാക്കിയ്യ പദ്ധതിയായിരുന്നെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. എന്‍ഡിടിവിയാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് സോണിയാ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും മോദി ശക്തമായി വിമര്‍ശിച്ചിരുന്നു.

ജനങ്ങളെ സ്വാധീനിക്കാന്‍

ജനങ്ങളെ സ്വാധീനിക്കാന്‍

ആ സംഭവം മുതല്‍ മോദിയെ മറികടന്ന് ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയുന്ന തരത്തില്‍ പ്രധാനമന്ത്രിക്ക് കനത്ത തിരിച്ചടി നല്‍കുന്നതിനേക്കുറിച്ചുള്ള രാഹുലിന്റെ പദ്ധതികളാണ് കെട്ടിപ്പിടുത്തതില്‍ കലാശിച്ചതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ സമയത്തും മോദിയും ബിജെപിയും കോണ്‍ഗ്രസ്സിനെ ശക്തമായി വിമര്‍ശിച്ചിരുന്നു.

രാഹുല്‍ ശ്രമിച്ചത്

രാഹുല്‍ ശ്രമിച്ചത്

ഇതിന് പിന്നാലെ തനിക്ക് മോദിയോട് വെറുപ്പോ ദേഷ്യമോ ഇല്ലെന്നും അവരേപോലെയല്ല വിമര്‍ശനങ്ങളെ ഇഷ്ടപ്പെടുന്നവനും ശരിയാണെങ്കില്‍ തിരുത്താനും തയ്യാറുള്ള ആളാണ് താനെന്നും രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മോദിയും താനും കാഴ്ച്ചവെക്കുന്നത് രണ്ട് തരത്തിലുള്ള രാഷ്ട്രീയമാണ് എന്ന് സൂചിപ്പിക്കാനായിരുന്നു രാഹുല്‍ ശ്രമിച്ചത്. എന്നാല്‍ ഈ പ്രസ്താവന ജനങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനം ഉണ്ടാക്കിയിരുന്നില്ല.

സ്‌നേഹം

സ്‌നേഹം

ഈ സാഹചര്യത്തിലാണ് രാഹുല്‍ പുതിയ പദ്ധതികള്‍ തയ്യാറാക്കിയിരുന്നത്. മോദി വെറു്പ്പിന്റേയും വിദ്വേഷത്തിന്റേയും രാഷ്ട്രീയം ഉയര്‍ത്തുമ്പോള്‍ രാഹുല്‍ സ്‌നേഹത്തിന്റെ മുഖമാണ് എന്ന് സ്ഥാപിക്കാന്‍ ഈ കെട്ടിപിടുത്തത്തിലൂടെ കഴിഞ്ഞെന്ന് വിലയിരുത്തപ്പെട്ടിരുന്നു.

അഭിന്ദനം

അഭിന്ദനം

ഈ സംഭവത്തില്‍ പ്രതിപക്ഷ നിരയില്‍ നിന്നുവരെ രാഹുലിന് അഭിന്ദനം ഉണ്ടായി. രാഹുല്‍ഗാന്ധിയുടെ കെട്ടിപ്പിടുത്തത്തിനും സഭയിലെ പ്രസംഗത്തിനും വലിയ സ്ഥാനമാണ് ശിവസേന മുഖപത്രമായ സാമ്‌ന നല്‍കിയിരുന്നത്. ശിവസേന നേതാക്കളും രാഹുല്‍ ഗാന്ധിയെ അഭിനന്ദിച്ച് രംഗത്ത് എത്തുകയും ചെയ്തിരുന്നു.

ബിജെപി

ബിജെപി

രാഹുലിന്റെ സമീപനത്തെ അഭിനന്ദിച്ച പലരും രംഗത്ത് എത്തിയെങ്കിലും പ്രധാനമന്ത്രി അടക്കുമുള്ള ബിജെപി നേതാക്കള്‍ വിമര്‍ശനവുമായി രംഗത്ത് എത്തിയിരുന്നു. ആളുകളെ കൊല്ലുന്നത് ഇത്തരത്തിലായിരുന്നു എന്നാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ പ്രതികരണം. സഭാമര്യാദകള്‍ക്ക് നിരക്കാത്താതായിരുന്നും രാഹുലിന്റെ പ്രവര്‍ത്തി എന്നായിരുന്നു സ്പീക്കര്‍ സുമിത്രാ മഹാജാന്‍ സഭയില്‍ പറഞ്ഞത്.

English summary
Rahul Gandhi Waited Months Before Now-Famous Hug In Parliament
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X