കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആംആദ്മി പാര്‍ട്ടിയെ വിടാതെ രാഹുല്‍ ഗാന്ധി....സഖ്യം വേണം, നിര്‍ദേശിച്ചത് ശരത് പവാര്‍!!

Google Oneindia Malayalam News

ദില്ലി: ആംആദ്മി പാര്‍ട്ടി ദില്ലിയില്‍ സഖ്യമില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ആറ് സീറ്റില്‍ അവര്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ കോണ്‍ഗ്രസ് സഖ്യത്തിനായി ഇപ്പോഴും പരിശ്രമിച്ച് കൊണ്ടിരിക്കുകയാണ്. ദില്ലിയില്‍ യാതൊരു സാധ്യതയും ഇല്ലെന്നാണ് കോണ്‍ഗ്രസിന്റെ ഗ്രൗണ്ട് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ സഖ്യമില്ലാത്തെ മത്സരിക്കുന്നത് ആത്മഹത്യാപരമാണെന്ന് രാഹുല്‍ ഗാന്ധി പറയുന്നു.

നേരത്തെ സഖ്യം വേണ്ടെന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്. ഇതിനോട് രാഹുലിനും എതിര്‍പ്പുണ്ടായിരുന്നില്ല. എന്നാല്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള ഒരു നേതാവിന്റെ ഇടപെടലാണ് സഖ്യത്തിന് കാരണമാകുന്നതെന്നാണ് സൂചന. പാര്‍ട്ടിയുടെ ഗ്രൗണ്ട് റിപ്പോര്‍ട്ടില്‍ ബിജെപി കരുത്തുറ്റ ശക്തിയായി തിരിച്ചെത്തിയെന്നാണ് വ്യക്തമാകുന്നത്.

ആംആദ്മി പാര്‍ട്ടിയുമായി സഖ്യം

ആംആദ്മി പാര്‍ട്ടിയുമായി സഖ്യം

എഎപിയുമായി സഖ്യം വേണമെന്ന് രാഹുലാണ് തീരുമാനിച്ചത്. ദില്ലിയിലെ പാര്‍ട്ടി ഘടകത്തിന്റെ നിര്‍ദേശങ്ങളും അദ്ദേഹം തള്ളി. ഏത് വമ്പന്‍ നേതാവ് വന്നാലും കോണ്‍ഗ്രസ് ദില്ലിയില്‍ വിജയിക്കില്ലെന്നാണ് വിലയിരുത്തല്‍. സഖ്യം വേണ്ടെന്ന പിടിവാശിയും രാഹുല്‍ ഒഴിവാക്കിയിട്ടുണ്ട്. ബിജെപി വീഴ്ത്തുക എന്നത് മാത്രമാണ് ലക്ഷ്യം. അതിന് എഎപിയുടെ പിന്തുണ വേണമെന്നാണ് രാഹുലിന്റെ ആവശ്യം.

നിലപാടുകള്‍ മാറുന്നു

നിലപാടുകള്‍ മാറുന്നു

സഖ്യത്തിനായി ശ്രമിച്ചിട്ടും നടന്നില്ലെങ്കില്‍ ഒറ്റയ്ക്ക് മത്സരിച്ച് കരുത്ത് തെളിയിക്കുക എന്ന നിലപാടില്‍ നിന്ന് രാഹുല്‍ പിന്നോക്കം പോയിരിക്കുകയാണ്. എല്ലാ സംസ്ഥാനത്തും പരമാവധി സഖ്യം ഉണ്ടാക്കാനാണ് പുതിയ തീരുമാനം. ഹരിയാന, ഉത്തര്‍പ്രദേശ്, പഞ്ചാബ്, ദില്ലി എന്നീ സംസ്ഥാനങ്ങളില്‍ സഖ്യം പെട്ടെന്ന് തന്നെ ഉണ്ടാക്കാനായിരുന്നു രാഹുല്‍ ആവശ്യപ്പെട്ടത്. പുല്‍വാമയിലെ സംഭവത്തോടെ രാഷ്ട്രീയ സാഹചര്യം മാറിയെന്നാണ് ഗ്രൗണ്ട് റിപ്പോര്‍ട്ട്.

ഒറ്റയ്ക്ക് മത്സരിച്ചാല്‍....

ഒറ്റയ്ക്ക് മത്സരിച്ചാല്‍....

കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും ഒറ്റയ്ക്ക് മത്സരിച്ചാല്‍ ഒറ്റസീറ്റ് പോലും രണ്ട് പാര്‍ട്ടികള്‍ക്ക് ലഭിക്കില്ല. ബിജെപി ഏഴ് സീറ്റും തൂത്തുവാരുമെന്നാണ് കോണ്‍ഗ്രസിന്റെ ഗ്രൗണ്ട് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ തവണത്തേക്കാള്‍ ദയനീയ അവസ്ഥയിലാണ് പാര്‍ട്ടി ഉള്ളതെന്നും, സംഘടനാ സംവിധാനം മോശമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഷീലാ ദീക്ഷിതിന്റെ സാന്നിധ്യം യാതൊരു മാറ്റവും കൊണ്ടുവന്നിട്ടില്ല.

ഷീലാ ദീക്ഷിതിന്റെ ആവശ്യം

ഷീലാ ദീക്ഷിതിന്റെ ആവശ്യം

ഷീലാ ദീക്ഷിത് ആംആദ്മി പാര്‍ട്ടിയുമായി സഖ്യം വേണ്ടെന്നാണ് നിലപാട് സ്വീകരിച്ചത്. എന്നാല്‍ രാഹുല്‍ ഇതിനെ ആദ്യം അനുകൂലിച്ചെങ്കിലും പിന്നീട് എതിര്‍ക്കുകയായിരുന്നു. അതേസമയം ഏഴ് സീറ്റില്‍ കെട്ടിവെച്ച കാശുപോലും കിട്ടാത്ത അവസ്ഥയുണ്ടായാല്‍ പാര്‍ട്ടിക്ക് നാണക്കേടാവുമെന്ന് രാഹുല്‍ ഷീലാ ദീക്ഷിതിനെ അറിയിക്കുകയായിരുന്നു. ഇതോടെ പാതി സമ്മതത്തോടെ അവര്‍ സഖ്യത്തിന് സമ്മതിക്കുകയായിരുന്നു.

ശരത് പവാറിന്റെ നിര്‍ദേശം

ശരത് പവാറിന്റെ നിര്‍ദേശം

രാഹുല്‍ സമ്മതം അറിയിച്ചത് ശരത് പവാറിന്റെ ഇടപെടലിനെ തുടര്‍ന്നാണ്. അദ്ദേഹത്തിന്റെ വീട്ടില്‍ നടന്ന ചര്‍ച്ചയില്‍ ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവും മമതാ ബാനര്‍ജിയും രാഹുലിനോട് സഖ്യത്തിനായി ആവശ്യപ്പെടുകയായിരുന്നു. ആംആദ്മി പാര്‍ട്ടിക്ക് 4 സീറ്റും കോണ്‍ഗ്രസിന് മൂന്ന് സീറ്റും എന്ന ഫോര്‍മുലയാണ് ഇവര്‍ മുന്നോട്ട് വെച്ചത്. എന്നാല്‍ ഇത് അരവിന്ദ് കെജ്രിവാളിന് താല്‍പര്യമില്ലാത്ത സീറ്റ് വിഭജനമാണ്.

നിര്‍ദേശം ഇങ്ങനെ

നിര്‍ദേശം ഇങ്ങനെ

കോണ്‍ഗ്രസിന് മൂന്നും ആംആദ്മി പാര്‍ട്ടിക്ക് മൂന്നും ബാക്കിയുള്ള ഒരു സീറ്റ് സ്വതന്ത്രനായ പൊതുസമ്മതനായ സ്ഥാനാര്‍ത്ഥിക്ക് നല്‍കാനുമാണ് മറ്റൊരു നിര്‍ദേശം. അതേസമയം കെജ്രിവാള്‍ മറ്റൊരു നിര്‍ദേശവും മുന്നോട്ട് വെച്ചിട്ടുണ്ട്. ദില്ലിക്ക് പുറമേ പഞ്ചാബ്, ഹരിയാന, ഗോവ എന്നീ സംസ്ഥാനങ്ങളിലും വേണമെന്നാണ് നിര്‍ദേശം. എന്നാല്‍ ഇത് കോണ്‍ഗ്രസിന് സ്വീകാര്യമല്ല.

സഖ്യം ഉണ്ടാവുമോ

സഖ്യം ഉണ്ടാവുമോ

സഖ്യത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് ശക്തമായ മുന്നില്‍ നില്‍ക്കുന്നുണ്ട്. എന്നാല്‍ ആറ് സീറ്റിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തോടെ പ്രതിസന്ധി കനത്തിരിക്കുകയാണ്. കോണ്‍ഗ്രസ് വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറായില്ലെന്നാണ് റിപ്പോര്‍ട്ട്. പക്ഷേ രാഹുല്‍ ഗാന്ധി അരവിന്ദ് കെജ്രിവാളിനെ നേരില്‍ കാണുന്നുണ്ട്. ഇതില്‍ സഖ്യം തീരുമാനമാകും. അതേസമയം എഎപിയുടെ സര്‍വേകളും പാര്‍ട്ടിക്ക് ഗുണകരമല്ല.

കോണ്‍ഗ്രസ് നേതൃത്വവും ദില്ലി ഘടകവും രണ്ടുവഴിക്ക്; സ്വന്തംവഴിയില്‍ എഎപി, സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചുകോണ്‍ഗ്രസ് നേതൃത്വവും ദില്ലി ഘടകവും രണ്ടുവഴിക്ക്; സ്വന്തംവഴിയില്‍ എഎപി, സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

English summary
rahul gandhi want alliance with aap
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X