Get Updates
Get notified of breaking news, exclusive insights, and must-see stories!

ജന്‍സി, ഇത് ഗൗരവത്തില്‍ എടുക്കൂ എന്ന് രാഹുല്‍ ഗാന്ധി; അസ്ഥിരതയ്ക്ക് ശ്രമം എന്ന് ബിജെപി

ഹരിയാനയില്‍ നടന്ന വോട്ട് തട്ടിപ്പാണ് ഇന്ന് ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് വാര്‍ത്താ സമ്മേളനം വിളിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പരസ്യപ്പെടുത്തിയത്. ജന്‍സി പ്രായക്കാരോട് രാഹുല്‍ ഗാന്ധി പ്രത്യേകം അഭ്യര്‍ഥന നടത്തുകയും ചെയ്തു. നിങ്ങള്‍ ഇത് ഗൗരവത്തില്‍ എടുക്കണമെന്നും നിങ്ങളുടെ ഭാവി നഷ്ടപ്പെടുകയാണെന്നും രാഹുല്‍ ഗാന്ധി ഓര്‍മിപ്പിച്ചു.

ജന്‍സിയോടുള്ള രാഹുല്‍ ഗാന്ധിയുടെ അഭ്യര്‍ഥന ബിജെപി ആശങ്കയോടെയാണ് നോക്കുന്നത്. അപകടകരമായ ശ്രമമാണ് രാഹുല്‍ ഗാന്ധി നടത്തുന്നതെന്നും രാജ്യത്ത് അസ്ഥിരതയുണ്ടാക്കാനാണ് നീക്കമെന്നും ബിജെപി എംപി നിഷികാന്ത് ദുബെ കുറ്റപ്പെടുത്തി. കുടുംബാധിപത്യത്തിലുള്ള രാഷ്ട്രീയത്തിന് എതിരാണ് ജന്‍സി എന്നും അവര്‍ എങ്ങനെ രാഹുല്‍ ഗാന്ധിയോട് പൊറുക്കുമെന്നും ദുബെ ചോദിച്ചു.

rahul gandhi genz-

ശ്രീലങ്കയിലും ബംഗ്ലാദേശിലും നേപ്പാളിലുമെല്ലാം സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന് മുന്നില്‍ നിന്നത് ജന്‍സി വിഭാഗത്തില്‍പ്പെട്ടവരായിരുന്നു. 2000ത്തിന് തൊട്ടുമുമ്പ് ജനിച്ചവരെയാണ് ജന്‍സി വിഭാഗമായി കണക്കാക്കുന്നത്. രാഹുല്‍ ഗാന്ധി ശ്രദ്ധ ഊന്നുന്നത് ഈ പ്രായക്കാരെയാണ്. അത് ബിജെപിയെ ആശങ്കയിലാക്കുന്നു. ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷനും ഒത്തുകളിക്കുന്നു എന്നാണ് രാഹുല്‍ ഗാന്ധിയുടെ ആരോപണം.

ജന്‍സി, ഇത് നിങ്ങള്‍ ഗൗരവത്തില്‍ എടുക്കണം എന്നാണ് താന് ആവശ്യപ്പെടുന്നത്. നിങ്ങളുടെ ഭാവിയാണ് നഷ്ടപ്പെടുത്തുന്നത്. അവര്‍ നിങ്ങളില്‍ നിന്ന് നിങ്ങളുടെ ഭാവി മോഷ്ടിക്കുകയാണ്- രാഹുല്‍ ഗാന്ധി വാര്‍ത്താ സമ്മേളനം തുടങ്ങുന്ന വേളയില്‍ തന്നെ പറഞ്ഞു. ഇന്ത്യന്‍ ജന്‍സിക്കും യുവാക്കള്‍ക്കും നമ്മുടെ ജനാധിപത്യം പുനസ്ഥാപിക്കാന്‍ ശക്തിയുണ്ട്. സത്യവും അഹിംസയുമായിരിക്കണം വഴി എന്നും വാര്‍ത്താ സമ്മേളനം അവസാനിപ്പിക്കവെ രാഹുല്‍ ഓര്‍മിപ്പിച്ചു.

25 ലക്ഷം വ്യാജ വോട്ട്, എട്ടില്‍ ഒന്ന് വ്യാജന്‍

നേരത്തെ കര്‍ണാടകയിലെ വോട്ട് തട്ടിപ്പാണ് രാഹുല്‍ ഗാന്ധി വെളിപ്പെടുത്തിയത് എങ്കില്‍ ഇന്ന് ഹരിയാനയിലെ വോട്ട് തട്ടിപ്പാണ് അദ്ദേഹം പരസ്യമാക്കിയത്. കഴിഞ്ഞ വര്‍ഷം നടന്ന ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെടുകയും ബിജെപി മൂന്നാംതവണയും അധികാരം നിലനിര്‍ത്തുകയും ചെയ്തിരുന്നു. കേവല ഭൂരിപക്ഷത്തിന് എട്ട് സീറ്റാണ് കോണ്‍ഗ്രസിന് കുറവുണ്ടായിരുന്നത്. കേവല ഭൂരിപക്ഷത്തേക്കാള്‍ മൂന്ന് സീറ്റാണ് ബിജെപിക്ക് അധികം കിട്ടിയത്.

എച്ച് ഫയല്‍സ് എന്ന് പേരിട്ടാണ് ഹരിയാനയിലെ വോട്ട് തട്ടിപ്പ് വിവരം രാഹുല്‍ ഗാന്ധി പരസ്യപ്പെടുത്തിയത്. ഹരിയാനയില്‍ 25 ലക്ഷം വ്യാജ വോട്ടുകള്‍ ഉണ്ട് എന്ന് രാഹുല്‍ പറയുന്നു. ബ്രസീലിയല്‍ മോഡലിന്റെ ചിത്രം പല ബൂത്തുകളിലും വോട്ടറായി രേഖപ്പെടുത്തിയ കാര്യവും രാഹുല്‍ പറഞ്ഞു. ഹരിയാനയില്‍ മൊത്തം രണ്ട് കോടിയോളം വോട്ടര്‍മാരാണുള്ളത്. എട്ട് മണ്ഡലത്തില്‍ ബിജെപി ജയിച്ചത് 22000 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു എന്നും രാഹുല്‍ പറയുന്നു.

ഹരിയാനയിലെ എട്ടില്‍ ഒന്ന് വ്യോജ വോട്ടാണ് എന്ന് രാഹുല്‍ വിശദീകരിച്ചു. 22000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിക്കുന്ന സാഹചര്യത്തില്‍ 25 ലക്ഷം വ്യാജ വോട്ട് എന്നത് നിസാരമല്ലെന്നും രാഹുല്‍ സൂചിപ്പിച്ചു. 223 വോട്ടര്‍മാര്‍ക്ക് ഒരേ ഫോട്ടോ ഉപയോഗിച്ച കാര്യം രാഹുല്‍ എടുത്തുകാട്ടി. മറ്റൊരാള്‍ 10 ബൂത്തുകളില്‍ 22 തവണ വോട്ട് ചെയ്തുവെന്നും രാഹുല്‍ പറയുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+