കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതിയ കോൺഗ്രസിനെ സൃഷ്ടിക്കാൻ രാഹുൽ ഗാന്ധി! തന്റെ പകരക്കാരന് രാഹുലിന്റെ കണ്ടീഷൻ

Google Oneindia Malayalam News

Recommended Video

cmsvideo
പുതിയ കോൺഗ്രസിനെ സൃഷ്ടിക്കാൻ രാഹുൽ ഗാന്ധി

ദില്ലി: കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക് തനിക്ക് പകരക്കാരനെ കണ്ടെത്താന്‍ രാഹുല്‍ ഗാന്ധി അനുവദിച്ചിരിക്കുന്ന സമയം ഒരു മാസം മാത്രമാണ്. അതിനിടെ രാഹുല്‍ ഗാന്ധിയെ രാജി തീരുമാനത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട്.

എന്നാല്‍ രാഹുല്‍ നേതാക്കള്‍ക്ക് പിടി കൊടുക്കാതെ ഒഴിഞ്ഞ് മാറുകയാണ്. പ്രസിഡണ്ട് സ്ഥാനം ഒഴിഞ്ഞാലും കോണ്‍ഗ്രസിനെ ഉടച്ച് വാര്‍ക്കാനുളള ഉത്തരവാദിത്തം രാഹുലിനെയാണ് പാര്‍ട്ടി ഏല്‍പ്പിച്ചിരിക്കുന്നത്. രാഹുലിന് വ്യക്തമായ പദ്ധതികളുമുണ്ട്.

രാഹുൽ അല്ലെങ്കിൽ ആര്

രാഹുൽ അല്ലെങ്കിൽ ആര്

രാഹുല്‍ ഗാന്ധി അല്ലെങ്കില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക് ആര് എന്നതിന് നേതാക്കള്‍ക്ക് കൃത്യമായ ഉത്തരമില്ല. രാഹുല്‍ ഗാന്ധിക്കുളള പിന്തുണ ഇന്ന് കോണ്‍ഗ്രസ് അകത്തോ പുറത്തോ മറ്റൊരു നേതാവിനും ഇല്ല. രാഹുല്‍ ഗാന്ധി രാജി വെച്ചാല്‍ അത് തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസ് പാര്‍ട്ടിക്കും പ്രവര്‍ത്തകര്‍ക്കും കിട്ടുന്ന ഇരുട്ടടി ആയിരിക്കും.

ഒരു മാസത്തെ സമയം

ഒരു മാസത്തെ സമയം

മുതിര്‍ന്ന നേതാക്കളും യുവനേതാക്കളും അടക്കം രാഹുലിനെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഒരു മാസത്തെ സമയം എന്ന തീരുമാനത്തില്‍ രാഹുല്‍ ഉറച്ച് നില്‍ക്കുകയാണ്. തനിക്ക് ശേഷം ഗാന്ധി കുടുംബത്തില്‍ നിന്ന് തന്നെയുളള പ്രിയങ്ക ഗാന്ധിയെ പ്രസിഡണ്ടാക്കാനുളള നീക്കത്തെ രാഹുല്‍ അനുകൂലിക്കുന്നില്ല.

രാഹുൽ ഗാന്ധിയുടെ കണ്ടീഷൻ

രാഹുൽ ഗാന്ധിയുടെ കണ്ടീഷൻ

ഗാന്ധി കുടുംബത്തിന് പുറത്തുളളനേതാക്കള്‍ ആരെങ്കിലും അധ്യക്ഷ പദവിയില്‍ എത്തണം എന്നതാണ് രാഹുലിന്റെ നിലപാട്. മാത്രമല്ല പുതിയ പ്രസിഡണ്ട് എസ് സി-എസ് ടി വിഭാഗത്തില്‍ നിന്നോ ഒബിസി വിഭാഗത്തില്‍ നിന്നോ ഉളള വ്യക്തിയായിരിക്കണം എന്നും മുതിര്‍ന്ന നേതാക്കളോട് രാഹുല്‍ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

പാര്‍ട്ടിയെ ഉടച്ച് വാര്‍ക്കുക

പാര്‍ട്ടിയെ ഉടച്ച് വാര്‍ക്കുക

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ ശേഷം ലോക്‌സഭയില്‍ പാര്‍ട്ടി കക്ഷി നേതാവായി ചുമതല ഏറ്റെടുക്കാനാണ് രാഹുല്‍ ഗാന്ധിയുടെ നീക്കം. തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം പാര്‍ട്ടിയെ ഉടച്ച് വാര്‍ക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തവും രാഹുലിന് നല്‍കിയിട്ടുണ്ട്.

താഴെത്തട്ട് മുതൽ പൊളിക്കും

താഴെത്തട്ട് മുതൽ പൊളിക്കും

തിരഞ്ഞെടുപ്പില്‍ താന്‍ രാജ്യം മുഴുവന്‍ ഓടി നടന്ന് പണിയെടുത്തിട്ടും അതിനൊത്ത പിന്തുണ നേതാക്കളില്‍ നിന്നും ലഭിച്ചില്ല എന്ന വികാരം രാഹുല്‍ ഗാന്ധി പരസ്യമായി പ്രകടിപ്പിച്ചിട്ടുളളത്. അതുകൊണ്ട് തന്നെ താഴത്തട്ട് മുതല്‍ മേലത്തെട്ട് വരെ അടിമുടി പാര്‍ട്ടിയെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പൊളിച്ച് പണിയും.

പിന്നോക്ക പിന്തുണ നേടാൻ

പിന്നോക്ക പിന്തുണ നേടാൻ

ഇക്കുറി ദളിത് വിഭാഗത്തില്‍ നിന്നടക്കം ബിജെപിക്ക് വലിയ ശതമാനം വോട്ടാണ് കിട്ടിയിരിക്കുന്നത്. പിന്നോക്ക വിഭാഗത്തിലെ നേതാവിനെ അധ്യക്ഷ പദവിയിലേക്ക് കൊണ്ട് വരുന്നതിലൂടെ രാഹുല്‍ ഗാന്ധി നോട്ടമിടുന്നത് തങ്ങളുടെ പഴയ വോട്ട് ബാങ്കിനെ തന്നെയാണ്. ബിജെപി ഇക്കുറി മുന്നേറിയ സംസ്ഥാനങ്ങളിലെല്ലാം കോണ്‍ഗ്രസിന് പ്രത്യേക പദ്ധതി തയ്യാറാക്കേണ്ടതുണ്ട്.

5 സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച്

5 സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച്

കോണ്‍ഗ്രസ് ഭരിക്കുന്ന, എന്നാല്‍ ഇക്കുറി ബിജെപി നേട്ടമുണ്ടാക്കിയ അഞ്ച് സംസ്ഥാനങ്ങള്‍ കേന്ദീകരിച്ചാണ് ആദ്യത്തെ നീക്കം പാര്‍ട്ടി നടത്തുക. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ് ഗഡ് അടക്കമുളള സംസ്ഥാനങ്ങളില്‍ മന്ത്രിസഭ പൊളിച്ച് പണിയല്‍ അടക്കമുളള പരിഷ്‌ക്കാരങ്ങള്‍ നടപ്പിലാക്കും.

സുപ്രധാന തീരുമാനങ്ങൾ

സുപ്രധാന തീരുമാനങ്ങൾ

കെസി വേണുഗോപാലിനും അഹമ്മദ് പട്ടേലിനുമാണ് സംഘടനാ പരിഷ്‌ക്കാരങ്ങള്‍ സംബന്ധിച്ച് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനുളള ചുമതല. പാര്‍ട്ടിയില്‍ ഭാരവാഹിത്വം ഉള്ളവരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും ഒഴിവാക്കുക അടക്കമുളള സുപ്രധാന തീരുമാനങ്ങളും രാഹുല്‍ ഗാന്ധി എടുത്തേക്കും.

ഭാരത യാത്ര നടത്തിയേക്കും

ഭാരത യാത്ര നടത്തിയേക്കും

കോണ്‍ഗ്രസ് സംഘടനാ സംവിധാനത്തില്‍ എന്ത് മാറ്റവും വരുത്താനുളള അധികാരം പ്രവര്‍ത്തക സമിതി രാഹുലിന് നല്‍കിയിരിക്കുകയാണ്. പാര്‍ട്ടിയുടെ പ്രവര്‍ത്തന സംസ്‌ക്കാരം മാറ്റിയെഴുതാന്‍ ഭരണഘടന പൊളിച്ച് എഴുതാന്‍ പോലും രാഹുലിന് അനുമതിയുണ്ട്. മാത്രമല്ല കോണ്‍ഗ്രസ് ആശയങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ രാഹുല്‍ ഗാന്ധി ഭാരത യാത്ര നടത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

'പിന്നെ നീയെന്തിനാണ് വടിയും പിടിച്ച് നടക്കുന്നത്', ആലപ്പുഴയിൽ പത്രക്കാരോട് കയർത്ത് കെ സുരേന്ദ്രൻ!'പിന്നെ നീയെന്തിനാണ് വടിയും പിടിച്ച് നടക്കുന്നത്', ആലപ്പുഴയിൽ പത്രക്കാരോട് കയർത്ത് കെ സുരേന്ദ്രൻ!

English summary
Rahul Gandhi wants a leader from SC-ST or OBC to the new president of Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X