• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രാഹുലിന്റെ മാറ്റം ഒരൊറ്റ വര്‍ഷത്തില്‍, 3 നേതാക്കള്‍ എത്തും, നോട്ടമിട്ടത് ഇവരെ, 7 ദിവസം മുമ്പ്!!

ദില്ലി: കോണ്‍ഗ്രസിന്റെ അണിയറ സംസാരങ്ങളില്‍ വീണ്ടും രാഹുല്‍ ഗാന്ധി സജീവമായതായി ദേശീയ മാധ്യമങ്ങള്‍. അദ്ദേഹത്തിന്റെ കഴിഞ്ഞ ദിവസങ്ങളിലെ പ്രകടനം ശക്തനായ നേതാവിനെയാണ് കാണിക്കുന്നതെന്ന് സീനിയര്‍ ടീമും സമ്മതിച്ചിരിക്കുകയാണ്. സോണിയാ ഗാന്ധി ഒഴിയാനുള്ള സന്നദ്ധത അറിയിച്ചിട്ടുമുണ്ട്. രാഹുലിന് കീഴില്‍ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി അണിനിരക്കുന്നു എന്നാണ് നേതാക്കള്‍ സമ്മതിക്കുന്നത്. എല്ലാവര്‍ക്കും കോണ്‍ഗ്രസില്‍ കൃത്യമായ റോളുണ്ടാവും. സീനിയര്‍ ടീമിന്റെ സേവനവും വേണ്ട രീതിയില്‍ ഉപയോഗിക്കണമെന്ന നിര്‍ദേശവും ലഭിച്ചിട്ടുണ്ട്.

രാഹുല്‍ ഫിഫ്റ്റിയിലേക്ക്

രാഹുല്‍ ഫിഫ്റ്റിയിലേക്ക്

രാഹുലിന് 50 വയസ്സ് തികയാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ജൂണ്‍ 19നാണ് രാഹുലിന്റെ പിറന്നാള്‍. അന്ന് ഔദ്യോഗിക രംഗത്തേക്ക് രാഹുല്‍ തിരിച്ചെത്തുമെന്നാണ് കോണ്‍ഗ്രസ് ദേശീയ സമിതി നേതാക്കള്‍ പറയുന്നത്. രാഷ്ട്രീയത്തില്‍ 50 വയസ്സ് എന്നത് മാറ്റത്തിന്റെ ഒരു പടിയാണ്. തിരിച്ചുവരവ് ഔദ്യോഗികമായി പ്രഖ്യാപിക്കാന്‍ രാഹുല്‍ ഈ ദിവസം തന്നെ തിരഞ്ഞെടുക്കുന്നതിന് കാരണവും അത് തന്നെ. കോണ്‍ഗ്രസിനെ നയിക്കാന്‍ ഇനിയും വൈകരുത് എന്ന സൂചന കൂടി രാഹുലിന് ലഭിച്ചിട്ടുണ്ട്.

ഒരുവര്‍ഷത്തേക്കുള്ള മാറ്റം

ഒരുവര്‍ഷത്തേക്കുള്ള മാറ്റം

ഒരു വര്‍ഷത്തേക്കുള്ള മാറ്റങ്ങളാണ് രാഹുല്‍ മുന്നില്‍ കാണുന്നതെന്ന് ജൂനിയര്‍ നേതാക്കള്‍ പറയുന്നു. തന്നെ പാര്‍ട്ടി എന്താണോ ഏല്‍പ്പിക്കുന്നത് അത് നിര്‍വഹിക്കാന്‍ തയ്യാറാണെന്ന് രാഹുല്‍ പറയുന്നു. അധ്യക്ഷ പദവിയല്ലാതെ രാഹുലിനെ മറ്റൊന്നും നേതൃത്വം ഏല്‍പ്പിക്കില്ലെന്ന് രാഹുലിനുമറിയാം. മോദിക്ക് നിരന്തരം കത്തെഴുതുന്നതിലൂടെ പ്രതിപക്ഷ നേതാവെന്ന മോഹമാണ് രാഹുലിനുള്ളത്. അതിലൂടെ മാത്രമേ മോദിക്ക് ശരിക്കും താനാണ് എതിരാളിയെന്ന് സ്ഥാപിക്കാനാവൂ.

രാഹുലിന്റെ യുദ്ധം

രാഹുലിന്റെ യുദ്ധം

പാര്‍ട്ടിക്കുള്ളില്‍ കഴിഞ്ഞ ആറ് മാസമായി രാഹുല്‍ യുദ്ധം ചെയ്ത് നേടിയതാണ് ഇപ്പോഴത്തെ സ്ഥാനം. യുവനേതാക്കള്‍ പലരും രാഹുലുമായി ബന്ധപ്പെടാതെ പാര്‍ട്ടിയില്‍ നിന്ന് വിട്ടുനിന്നിരുന്നു. സച്ചിന്‍ പൈലറ്റ് ബിജെപി നേതൃത്വവുമായി ചര്‍ച്ച തുടങ്ങിയതും രാഹുലിനെ ഞെട്ടിച്ചിരുന്നു. ഇതോടെ യുവാക്കളില്ലാത്ത കോണ്‍ഗ്രസിനായി രാഹുല്‍ ശ്രമം തുടരുകയായിരുന്നു. ഇപ്പോള്‍ പൈലറ്റ് രാഹുലിന്റെ വിശ്വസ്തനാണ്. രാഹുല്‍ രാജിവെച്ചാല്‍ വയസ്സന്‍മാരുടെ പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറുമെന്ന് ബോധ്യപ്പെടുത്തിയതും പൈലറ്റാണ്.

7 ദിവസം മുമ്പ്....

7 ദിവസം മുമ്പ്....

ഏഴ് ദിവസം മുമ്പുള്ള ഒരു വാര്‍ത്താസമ്മേളനമാണ് രാഹുലിന്റെ വരവ് എളുപ്പമാക്കിയത്. മാധ്യമപ്രവര്‍ത്തകര്‍ രാഹുലിന്റെ തിരിച്ചുവരവിനെ കുറിച്ച് ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു മറുപടി. എന്നാല്‍ അന്യസംസ്ഥാന തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ രാഹുല്‍ അവതരിപ്പിച്ച രീതി കോണ്‍ഗ്രസിനുള്ളില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. അമരീന്ദര്‍ സിംഗും തരൂരും അശോക് ഗെലോട്ടും ഭൂപേഷ് ബാഗലും അടക്കമുള്ളവര്‍ അദ്ദേഹത്തെ പിന്തുണച്ചു. എല്ലാ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വന്‍ പ്രവര്‍ത്തനമാണ് ഈ തൊഴിലാളികളെ നാട്ടിലെത്തിക്കാനായി നടത്തിയത്. ഇവരാണ് ഇനി വോട്ടുബാങ്ക് എന്ന് രാഹുല്‍ കണ്ടെത്തിയിട്ടുണ്ട്.

ലക്ഷ്യമിട്ട നേതാക്കള്‍

ലക്ഷ്യമിട്ട നേതാക്കള്‍

കോവിഡ് കാലത്ത് രാഹുലിന്റെ മൂന്നാം കണ്ണായി പ്രവര്‍ത്തിച്ചത് ശശി തരൂരാണ്. കേരളത്തില്‍ ഡാറ്റ ടീമില്‍ മുമ്പ് തരൂരുണ്ടായിരുന്നു. ഈ അനുഭവം വെച്ച് അദ്ദേഹത്തെ കൂടെ നിര്‍ത്താന്‍ രാഹുല്‍ തയ്യാറാണ്. സാം പിത്രോഡയുടെ റോളിലേക്ക് തരൂര്‍ എത്തുമെന്നാണ് സൂചന. ജിതിന്‍ പ്രസാദയെ യുപിയില്‍ നിന്ന് വിട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മികച്ച സംഘാടകനാണ് പ്രസാദ. ആര്‍പിഎന്‍ സിംഗ്, ദീപേന്ദര്‍ ഹൂഡ, നകുല്‍നാഥ്, ജയവര്‍ധന്‍ സിംഗ് എന്നിവരാണ് വരാനൊരുങ്ങുന്ന പുതുമുഖങ്ങള്‍. തരൂര്‍ കോവിഡ് വിവരങ്ങള്‍ ജനുവരിയില്‍ തന്നെ രാഹുലിനെയും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെയും അറിയിച്ച് ശ്രദ്ധ നേടിയിരുന്നു. മികച്ച പ്രവര്‍ത്തനം കാഴ്ച്ച വെച്ച എംപിയെന്ന പരിഗണനയും രാഹുല്‍ നല്‍കുന്നുണ്ട്.

നേരത്തെ വരുമായിരുന്നു

നേരത്തെ വരുമായിരുന്നു

രാഹുല്‍ ജ്യോതിരാദിത്യ സിന്ധ്യ പോയതിന് പിന്നാലെ തന്നെ അധ്യക്ഷനായി തിരിച്ചെത്തുമായിരുന്നു. പാര്‍ലമെന്റിന്റെ ബജറ്റ് സെഷന്‍ കഴിഞ്ഞാല്‍ ഉടന്‍ ജയ്പൂരില്‍ നടക്കുന്ന കോണ്‍ഗ്രസ് പ്ലീനറി സെഷനില്‍ രാഹുലിനെ തിരിച്ചെത്തിക്കാനായിരുന്നു പ്ലാന്‍. എന്നാല്‍ കോവിഡും പിന്നാലെ ലോക്ഡൗണും വന്നതോടെ ഇത് നീണ്ട് പോവുകയായിരുന്നു. പാര്‍ട്ടിയില്‍ സംഘടനാ തിരഞ്ഞെടുപ്പ് നടത്താന്‍ കുറച്ച് സാവകാശം കൂടി തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്ന് വാങ്ങിയിട്ടുണ്ട്. ഇത് ജൂണില്‍ അവസാനിച്ചേക്കും. ഇതിന് പിന്നാലെയാണ് രാഹുല്‍ പിറന്നാള്‍ ദിനത്തില്‍ പ്രഖ്യാപനം നടത്താന്‍ ഒരുങ്ങുന്നത്.

യുവാക്കള്‍ ഉറപ്പിച്ചു

യുവാക്കള്‍ ഉറപ്പിച്ചു

രാഹുലിന്റെ വിശ്വസ്തനായ രണ്‍ദീപ് സുര്‍ജേവാലയുടെ ഒരു മറുപടിയാണ് അടിമുടി യുവാക്കളാണ് വരാന്‍ പോകുന്നതെന്ന സൂചനകള്‍ നല്‍കുന്നത്. ഒരു സീനിയര്‍ മാധ്യമപ്രവര്‍ത്തകന്‍ കൂടെയുള്ള യുവ റിപ്പോര്‍ട്ടറുടെ ചോദ്യവും ചേര്‍ത്ത് ചോദിച്ചപ്പോള്‍, അദ്ദേഹത്തിനും സംസാരിക്കാനുള്ള അവസരം നല്‍കൂ എന്നായിരുന്നു സുര്‍ജേവാലയുടെ മറുപടി. ഇത് എല്ലാവര്‍ക്കുള്ള മറുപടിയായിരുന്നു. ഇതിന് പിന്നാലെ എങ്ങനെയാണ് യുവാക്കള്‍ക്ക് ആദ്യം അവസരം നല്‍കാന്‍ സാധിക്കുക എന്ന പരിഹാസ ചോദ്യവും രാഹുല്‍ ഉന്നയിച്ചിരുന്നു.

cmsvideo
  Rahul Gandhi Says Will Ensure Screams Of Migrant Workers Reach Government
  സോണിയയുടെ പടിയിറക്കം

  സോണിയയുടെ പടിയിറക്കം

  പതിവില്‍ കൂടുതല്‍ അധ്യക്ഷ പദവിയില്‍ ഇരിക്കേണ്ടി വന്നെന്നാണ് സോണിയയുടെ പരാതി. മുഖ്യമന്ത്രിമാരുമായി സോണിയ കൂടിക്കാഴ്ച്ച നടത്തുന്നുണ്ടെങ്കിലും ഇക്കാര്യം രാഹുല്‍ ഗാന്ധിയില്‍ നിക്ഷിപ്തമാണ്. ടീം സോണിയയെ ഒഴിവാക്കാന്‍ രാഹുല്‍ താല്‍പര്യപ്പെടുന്നില്ല. ഇവരോട് വഴിമാറി കൊടുക്കാനാണ് നിര്‍ദേശം. ഇവര്‍ പാര്‍ട്ടിയുടെ സമിതികളില്‍ സ്ഥാനമുണ്ടാവും. പക്ഷേ യുവാക്കള്‍ക്കായിരിക്കും കൂടുതല്‍ പ്രാതിനിധ്യം. രാഹുലിന്റെ വോട്ടുബാങ്ക് രാഷ്ട്രീയം നയിക്കുന്നത് ഈ യുവാക്കളാണ്. കൂടുതല്‍ പേരെ കണ്ടെത്താന്‍ ജനങ്ങളില്‍ നിന്നുള്ള സര്‍വേയും നേരിട്ടുള്ള അഭിപ്രായ പ്രകടനവും രാഹുല്‍ സ്വീകരിക്കുന്നുണ്ട്.

  ചൈനയുമായുള്ള വ്യാപാര കരാര്‍ റദ്ദാക്കില്ല. പക്ഷേ ചര്‍ച്ചയില്ലെന്ന് ട്രംപ്‌, മുന്നറിയിപ്പ്!

  മഹാരാഷ്ട്ര ബിജെപിയില്‍ പൊട്ടിത്തെറി, വാളെടുത്ത് ഖഡ്‌സെ, പിന്നില്‍ ഫട്നാവിസ്,നോട്ടമിട്ട് കോണ്‍ഗ്രസ്!!

  English summary
  rahul gandhi wants top position in congress, may change congress structure
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X