Get Updates
Get notified of breaking news, exclusive insights, and must-see stories!

വിമത നേതാക്കള്‍ക്ക് മുന്നറിയിപ്പുമായി രാഹുല്‍ ഗാന്ധി.... ജാര്‍ക്കിഹോളിക്കെതിരെ നടപടിയുണ്ടാവും!

ബെംഗളൂരു: കര്‍ണാടകയില്‍ മന്ത്രിസഭാ പുന:സംഘടനയ്ക്ക് പിന്നാലെ വിമത ഭീഷണി കോണ്‍ഗ്രസിന് തലവേദന ഉണ്ടാക്കിയിരിക്കുകയാണ്. അതേസമയം വിമത നേതാക്കള്‍ക്ക് മുന്നറിയിപ്പുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തിയിട്ടുണ്ട്. പാര്‍ട്ടിയില്‍ പ്രതിസന്ധി ഉണ്ടാക്കുന്ന നേതാക്കളെ പുറത്താക്കാനാണ് രാഹുലിന്റെ തീരുമാനം. പാര്‍ട്ടിക്ക് വേണ്ടി കഠിനാധ്വാനം ചെയ്യുന്നവര്‍ക്ക് അര്‍ഹിച്ച പരിഗണന നല്‍കും. അതേസമയം പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന വിമതരുടെ സ്ഥാനം പാര്‍ട്ടിക്ക് പുറത്തായിരിക്കുമെന്നാണ് രാഹുലിന്റെ മുന്നറിയിപ്പ്. കര്‍ണാടകയിലെ പുന:സംഘടനയില്‍ പ്രമുഖരെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റിയതിനെ തുടര്‍ന്നാണ് പ്രശ്‌നങ്ങള്‍ ഉണ്ടായിരിക്കുന്നത്.

1

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനാണ് രാഹുലിന്റെ നീക്കങ്ങള്‍. പ്രധാനമായും ഉന്നത നേതാവായ രമേശ് ജാര്‍ക്കിഹോളിയാണ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്. ബിജെപിയുമായി അടുത്ത ബന്ധമാണ് ജാര്‍ക്കിഹോളിക്ക് ഉള്ളതെന്നാണ് സൂചന. നിരന്തരം മന്ത്രിസഭാ യോഗങ്ങളിലും, പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്നും അദ്ദേഹം വിട്ടുനില്‍ക്കുന്നുമുണ്ട്. ഈ സാഹചര്യത്തില്‍ രാഹുല്‍ തന്നെയാണ് രമേശ് ജാര്‍ക്കിഹോളിയെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റാന്‍ നിര്‍ദേശിച്ചത്. അദ്ദേഹത്തിനെതിരെ നടപടി വരുമെന്നും രാഹുല്‍ സൂചിപ്പിക്കുന്നു. അതേസമയം കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് വരുന്നവരെ സ്വാഗതം ചെയ്യുമെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+