രാഹുല്‍ ഗാന്ധിയെ ആറാം നിരയിലിരുത്തി ബിജെപി സര്‍ക്കാരിന്റെ മൂന്നാകിട കളി.. പ്രതിഷേധിച്ച് കോണ്‍ഗ്രസ്
ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് റിപ്പബ്ലിക് ദിന പരേഡില്‍ ആറാം നിരയില്‍ ഇരിപ്പിടം നല്‍കിയത് വിവാദത്തില്‍. പിന്‍നിരയില്‍ സ്ഥാനം നല്‍കി രാഹുല്‍ ഗാന്ധിയെ മനപ്പൂര്‍വ്വം അപമാനിക്കുകയാണ് ബിജെപി സര്‍ക്കാര്‍ ചെയ്തത് എന്ന് ആരോപിച്ച് കോണ്‍ഗ്രസ് രംഗത്ത് വന്നിരിക്കുകയാണ്. സാധാരണയായി റിപ്പബ്ലിക് ദിന പരേഡില്‍ മുന്‍ നിരയിലാണ് കോണ്‍ഗ്രസ് അധ്യക്ഷന് ഇരിപ്പടം അനുവദിക്കാറുള്ളത്. മോദി സര്‍ക്കാരിന്റെ ഇക്കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലും കോണ്‍ഗ്രസ് അധ്യക്ഷയായിരുന്ന സോണിയ ഗാന്ധിക്ക് മുന്‍നിരയില്‍ തന്നെയായിരുന്നു സ്ഥാനം. ഇത്തവണ സീറ്റ് പിന്നിലേക്ക് മാറ്റിയത് രാഹുലിനെ വ്യക്തിപരമായി അപമാനിക്കുന്നതിനാണ് എന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍.

അതേസമയം എവിടെ ഇരിക്കുന്ന എന്നത് തനിക്ക് പ്രശ്‌നമല്ല എന്നാണ് വിവാദത്തെക്കുറിച്ച് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. നേരത്തെ രാഹുലിന്റെ ഇരിപ്പിടം നാലാം നിരയിലാണ് എന്നാണ് സൂചന പുറത്ത് വന്നത്. എന്നാല്‍ ഔദ്യോഗിക അറിയിപ്പിലാണ് രാഹുലിനെ പിന്നെയും പിറകിലേക്ക് മാറ്റിയതായി വ്യക്തമായത്. അതേസമയം ബിജെപി അധ്യക്ഷന്‍ അമിത് ഷാ, മുതിര്‍ന്ന നേതാവ് എല്‍കെ അദ്വാനി എന്നിവര്‍ക്ക് മുന്‍നിരയില്‍ത്തന്നെ ഇരിപ്പടം ഒരുക്കിയിരുന്നു. ആറാം നിരയില്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദിനൊപ്പമാണ് രാഹുല്‍ റിപ്പബ്ലിക് ദിന ചടങ്ങുകള്‍ വീക്ഷിച്ചത്.












Click it and Unblock the Notifications