കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടീം രാഹുലില്‍ അഴിച്ചുപണിയുണ്ടാവും, കച്ചമുറുക്കി സീനിയേഴ്‌സ്, സോണിയക്ക് വീണ്ടും കത്തയച്ചു?

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസില്‍ ബീഹാര്‍ തോല്‍വിയോടെ സീനിയേഴ്‌സിന്റെ ശബ്ദം ശക്തമാകുന്നു. രാഹുല്‍ ഗാന്ധിക്ക് നേരെയുള്ള വിമര്‍ശനം സഖ്യത്തില്‍ വരെ കടുത്തിരിക്കുകയാണ്. എല്ലാ കക്ഷികളും ഒരേ സ്വരത്തില്‍ രാഹുലിനെ കടന്നാക്രമിക്കുകയാണ്. അദ്ദേഹത്തിന്റെ അടുപ്പക്കാര്‍ മാത്രമുള്ള ടീം രാഹുല്‍ ഇതോടെ ദുര്‍ബലമാകുമെന്ന് ഉറപ്പായിരിക്കുകയാണ്. സീനിയേഴ്‌സിന്റെ ചില ആവശ്യങ്ങള്‍ ഗാന്ധി കുടുംബത്തിനൊപ്പം നിന്നവര്‍ക്കും അത്യാവശ്യമാണെന്ന് തോന്നി തുടങ്ങിയിരിക്കുകയാണ്. ഇനി ഒരു സംസ്ഥാനത്തും വിലപേശല്‍ കൂടി ഇല്ലാതാക്കിയത് രാഹുലാണെന്ന് ഇവര്‍ ആരോപിക്കുന്നു.

ജി23 വീണ്ടും കത്തയച്ചോ?

ജി23 വീണ്ടും കത്തയച്ചോ?

ബീഹാറിലെ തോല്‍വിയുടെ പശ്ചാത്തലത്തില്‍ നേതൃത്വം ആത്മപരിശോധന നടത്തണമെന്ന് കാണിച്ച് കോണ്‍ഗ്രസിലെ ജി23 വീണ്ടും സോണിയ കത്തയച്ചെന്ന് അഭ്യൂഹമുണ്ട്. നേരത്തെ സോണിയക്ക് കത്തയച്ച 23 നേതാക്കളുടെ ഗ്രൂപ്പിനെയാണ് ജി23 എന്ന് വിശേഷിപ്പിക്കുന്നത്. എന്നാല്‍ അത്തരമൊരു കത്തയച്ചില്ലെന്നാണ് ഗുലാം ആസാദ് പറഞ്ഞിരിക്കുന്നത്. അടുത്തൊന്നും ഈ 23 പേരും യോഗം ചേര്‍ന്നിട്ടില്ല. ഒരു കത്തും തയ്യാറാക്കിയിട്ടില്ല. ഇല്ലാത്ത കത്ത് സോണിയക്ക് അയക്കേണ്ട കാര്യമില്ലെന്നും ആസാദ് പറഞ്ഞു.

രാഹുലില്‍ പ്രതീക്ഷ ഇല്ല

രാഹുലില്‍ പ്രതീക്ഷ ഇല്ല

രാഹുല്‍ ഗാന്ധിയിലുള്ള പ്രതീക്ഷ കോണ്‍ഗ്രസിനുള്ളിലെ പല നേതാക്കള്‍ക്കും കുറഞ്ഞ് വരികയാണ്. നേരത്തെ കത്തയച്ച പലര്‍ക്കും വര്‍ക്കിംഗ് കമ്മിറ്റിയില്‍ അടക്കം ഇടംപിടിക്കാന്‍ സാധിച്ചിരുന്നില്ല. പാര്‍ലമെന്റിലെ പദവികളില്‍ നിന്നും അവരെ നീക്കിയിരുന്നു. ഈ സാഹചര്യത്തില്‍ രാഹുലുമായി ഇടഞ്ഞ് നില്‍ക്കുകയാണ് സീനിയര്‍ നേതാക്കള്‍. ബീഹാര്‍ തെരഞ്ഞെടുപ്പ് വന്നതോടെ ചിദംബരവും താരിഖ് അന്‍വറും അടക്കമുള്ളവര്‍ രാഹുലിന്റെ പരാജയമായിട്ടാണ് കാണുന്നത്. തെരഞ്ഞെടുപ്പ് നേരിട്ട് ഏറ്റെടുത്ത് മുന്നില്‍ നിന്ന് കാര്യങ്ങള്‍ തീരുമാനിച്ചത് രാഹുലാണ്. ഇത് രാഹുലിന്റെ മാത്രം വീഴ്ച്ചയാണെന്ന് അവര്‍ പറയുന്നു.

ടീം രാഹുലിന്റെ വീഴ്ച്ച

ടീം രാഹുലിന്റെ വീഴ്ച്ച

ടീം രാഹുലാണ് എല്ലാ കാര്യങ്ങളും ബീഹാറില്‍ തീരുമാനിച്ചത്. അതിലുപരി രാഹുലുമായി വളരെ അടുപ്പമുള്ളവരായിരുന്നു ഇതില്‍ ഉണ്ടായിരുന്നത്. എന്നാല്‍ സ്ഥാനാര്‍ത്ഥികളെ വരെ മാറ്റിമറിച്ച് അവര്‍ക്കിഷ്ടമുള്ളവരെയാണ് സ്ഥാനാര്‍ത്ഥികളാക്കിയത്. എന്താണ് ജനഹിതം എന്ന് പോലും ഇവര്‍ നോക്കിയിരുന്നില്ല. സംഘടനയ്ക്കുള്ളില്‍ അട്ടിമറി നടന്നെന്ന് ബീഹാറിലെ കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യമായി വെളിപ്പെടുത്തി കഴിഞ്ഞു. ബീഹാറിന് ശേഷം തിരിച്ചുവരവ് ലക്ഷ്യമിട്ട രാഹുലിന് ഇനി പാര്‍ട്ടിയെ നയിക്കുക ദുഷ്‌കരമായിരിക്കും.

ബിജെപിയിലേക്ക് അവസരം കാത്ത്

ബിജെപിയിലേക്ക് അവസരം കാത്ത്

രാഹുലിന്റെ നിര്‍ദേശ പ്രകാരം ടിക്കറ്റ് നല്‍കിയവരില്‍ പലരും ബിജെപിയുമായി ബന്ധം പുലര്‍ത്തുന്നവരാണ്. ഇതില്‍ 12 പേര്‍ ബിജെപിയിലേക്ക് മറുകണ്ടം ചാടാന്‍ നില്‍ക്കുകയാണ്. കോടികള്‍ ഇവര്‍ക്കായി വാഗ്ദാനം ചെയ്തിട്ടുമുണ്ട്. ഇവര്‍ പോയാല്‍ കോണ്‍ഗ്രസില്‍ വെറും 7 എംഎല്‍എമാര്‍ മാത്രമായിരിക്കും അവശേഷിക്കുക. രാഹുലിന്റെ ടീമിലെ തരുണ്‍ ഗൊഗോയ് അടക്കമുള്ളവര്‍ ബിജെപിയുമായി രഹസ്യ ബന്ധമുള്ളവരാണ്. ഇത്തരക്കാരെ ടീമില്‍ വെച്ചാണ് രാഹുല്‍ ബിജെപിയെ നേരിടുന്നതെന്ന് സീനിയേഴ്‌സ് കുറ്റപ്പെടുത്തുന്നു.

എനര്‍ജിയില്ലാത്ത നേതാവ്

എനര്‍ജിയില്ലാത്ത നേതാവ്

രാഹുല്‍ ഗാന്ധി അടുത്തിടെ ഒരു തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിനെ നേട്ടത്തിലേക്ക് നയിച്ചിട്ടില്ല. മഹാരാഷ്ട്ര ശരത് പവാറിന്റെ മികവിലാണ് കോണ്‍ഗ്രസിന് സീറ്റുകള്‍ ലഭിച്ചത്. ഹരിയാനയില്‍ അത് ഭൂപീന്ദര്‍ ഹൂഡയായിരുന്നു. ദില്ലിയില്‍ വട്ടപൂജ്യമായി. ജാര്‍ഖണ്ഡില്‍ ഹേമന്ദ് സോറനായിരുന്നു. ബീഹാര്‍ രാഹുലിന്റെ മാത്രം കരുത്തില്‍ നോട്ടമിട്ടാണ് കോണ്‍ഗ്രസ് 70 സീറ്റ് വാങ്ങിയത്. രണ്ടോ മൂന്നോ റാലികളില്‍ മാത്രം രാഹുല്‍ ഒതുങ്ങി. നരേന്ദ്ര മോദി ബീഹാറിനെ ഇളക്കി മറിച്ചാണ് പ്രചാരണം നടത്തിയത്. ആവശ്യമുള്ളപ്പോള്‍ എനര്‍ജി കാണിക്കാത്ത മടിയനായ, സ്വന്തം കാര്യങ്ങള്‍ നോക്കി പോകുന്ന നേതാവായി രാഹുലിനെ കോണ്‍ഗ്രസുകാര്‍ തന്നെ കാണുന്നു.

സഖ്യത്തിനും വേണ്ട

സഖ്യത്തിനും വേണ്ട

കോണ്‍ഗ്രസ് സഖ്യം ഒന്നൊന്നായി രാഹുലിനെ വിമര്‍ശിച്ച് കൊണ്ടിരിക്കുകയാണ്. ശിവസേന മാത്രമാണ് രാഹുലിനൊപ്പം നില്‍ക്കുന്നത്. ആര്‍ജെഡി ഇപ്പോള്‍ തന്നെ ഇടഞ്ഞ് കഴിഞ്ഞു. അസമില്‍ ബദറുദ്ദീന്‍ അജ്മലിന്റെ പാര്‍ട്ടിയുമായി വിട്ടുവീഴ്ച്ചയ്ക്ക് രാഹുല്‍ തയ്യാറാകേണ്ടി വരും. ബംഗാളില്‍ സിപിഎമ്മിനൊപ്പം മത്സരിച്ചാല്‍ മാത്രമായിരിക്കും കോണ്‍ഗ്രസിന് നേട്ടമുണ്ടാവുക. പലയിടത്തും സീറ്റിനായുള്ള കോണ്‍ഗ്രസിന്റെ വിലപേശലാണ് രാഹുല്‍ തകര്‍ത്തത്. കേരളത്തിലും ഇത് അലയടിക്കും. മുസ്ലീം ലീഗും കേരള കോണ്‍ഗ്രസും യുഡിഎഫില്‍ പിടിമുറുക്കുന്നത് അതുകൊണ്ടാണ്.

സിബലിന്റെ തിരിച്ചുവരവ്

സിബലിന്റെ തിരിച്ചുവരവ്

കപില്‍ സിബല്‍ കൃത്യ സമയത്ത് തന്നെ വിമര്‍ശനവുമായി എത്തിയിട്ടുണ്ട്. ഹിന്ദി ഹൃദയഭൂമിയിലെ കോണ്‍ഗ്രസ് നാമാവശേഷമായെന്ന് സിബല്‍ പറയുന്നു. യുപിയില്‍ 25 വര്‍ഷമായി കോണ്‍ഗ്രസ് ഒന്നുമല്ല, ഗുജറാത്തിലും അങ്ങനെ തന്നെയാണ്. മൂന്നാം കക്ഷി ഇല്ലാത്ത സംസ്ഥാനങ്ങളില്‍ ബദല്‍ ശക്തിയാവാന്‍ പോലും കോണ്‍ഗ്രസിന് സാധിക്കുന്നില്ല. ഇത്തരം സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് വിജയിച്ചില്ലെങ്കില്‍ ജനങ്ങള്‍ ഒരിക്കലും കോണ്‍ഗ്രസിനെ വിശ്വസിക്കാന്‍ പോകുന്നില്ല. കോണ്‍ഗ്രസിന് ക്രെഡിബിലിറ്റി ഉണ്ടായാല്‍ തീര്‍ച്ചയായും മാറ്റം വരും. ജനങ്ങള്‍ വോട്ട് ചെയ്യും. അതിന് വേണ്ടിയാണ് മാറ്റങ്ങള്‍ വേണ്ടതെന്നും സിബല്‍ പറഞ്ഞു.

Recommended Video

cmsvideo
Assembly election campaign; UDF wanted Rahul Gandhi more time in Kerala

English summary
rahul gandhi weaker after bihar election, seniors may ask for a introspection
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X