കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസില്‍ പച്ചക്കൊടി കാണിച്ച് രാഹുല്‍, 5 നിര്‍ദേശങ്ങള്‍ നടപ്പാക്കും, 2 പേരെ ഒഴിവാക്കും, ഐക്യത്തിന് ശ്രമം!!

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസില്‍ സീനിയര്‍ നേതാക്കള്‍ രാഹുല്‍ ഗാന്ധിക്ക് മുന്നില്‍ വഴങ്ങിയതോടെ സമവായത്തിന് വഴിയൊരുങ്ങുന്നു. എല്ലാവരെയും ഉള്‍പ്പെടുത്തി കൊണ്ട് അഞ്ച് കാര്യങ്ങള്‍ നടപ്പാക്കാനാണ് രാഹുല്‍ ഒരുങ്ങുന്നത്. സീനിയര്‍ ടീമിലെ ചില നേതാക്കള്‍ക്ക് സുപ്രധാന റോള്‍ കൊടുക്കാനും തീരുമാനമുണ്ട്. എന്നാല്‍ വര്‍ക്കിംഗ് കമ്മിറ്റിയിലേക്ക് വരാതെ ഇപ്പോഴും ഇടഞ്ഞ് നില്‍ക്കുന്ന നേതാക്കളോട് ചര്‍ച്ചയ്ക്ക് താല്‍പര്യമില്ലെന്നാണ് രാഹുല്‍ അറിയിച്ചിരിക്കുന്നത്. ഇത് പുതിയ പ്രശ്‌നങ്ങള്‍ക്കും വഴി തുറക്കും.

രാഹുലിന്റെ പച്ചക്കൊടി

രാഹുലിന്റെ പച്ചക്കൊടി

കോണ്‍ഗ്രസിനുള്ളില്‍ പല നേതാക്കളും അഹമ്മദ് പട്ടേലിന്റെ വിയോഗത്തോടെ രാഹുല്‍ ക്യാമ്പിലേക്ക് മാറിയിരിക്കുകയാണ്. സോണിയാ ഗാന്ധിയുമായി ഇനിയൊരു ബന്ധവും ഉണ്ടാവില്ലെന്നും ഇവര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ശശി തരൂരും ജയറാം രമേശും അശോക് ഗെലോട്ടുമൊക്കെ പതിയെ ഇത്തരത്തില്‍ മാറിയ നേതാക്കളാണ്. ജിതിന്‍ പ്രസാദ അടക്കമുള്ളവരും മാറേണ്ടി വരും. ഈ സാഹചര്യത്തില്‍ ഇവര്‍ക്കൊക്കെ നല്ല റോള്‍ രാഹുല്‍ നല്‍കും. സച്ചിന്‍ പൈലറ്റിനെ ഉടന്‍ തന്നെ ദേശീയ തലത്തിലേക്കും കൊണ്ടുവരും.

എല്ലാവരെയും ഒന്നിപ്പിക്കും

എല്ലാവരെയും ഒന്നിപ്പിക്കും

ബിജെപിയെ പരാജയപ്പെടുത്തുന്നതിനായി എല്ലാവരെയും ഒന്നിപ്പിക്കാനുള്ള ശ്രമമാണ് രാഹുല്‍ നടത്തുന്നത്. 2019ല്‍ രാഹുല്‍ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞപ്പോള്‍ കൂടെയുണ്ടായിരുന്ന നേതാക്കള്‍ ടീം രാഹുലിലേക്ക് തിരിച്ചെത്തും. വിഭാഗീയത പൂര്‍ണമായും ഇല്ലാതാക്കാന്‍ രാഹുല്‍ നേരിട്ട് ഇറങ്ങി വന്നിരിക്കുകയാണ്. അഹമ്മദ് പട്ടേലിന്റെ റോളിലേക്ക് രാഹുല്‍ തന്നെ ഇറങ്ങി വന്നിരിക്കുകയാണ്. പാര്‍ട്ടിയില്‍ രാഹുലിന്റെ റോളും അതോടൊപ്പം ദേശീയ തലത്തില്‍ കോണ്‍ഗ്രസിന്റെ കരുത്തും ഒരുമിച്ച് വര്‍ധിപ്പിക്കുകയാണ് രാഹുല്‍ ലക്ഷ്യമിടുന്നത്. നാല് വര്‍ഷം മുമ്പിലുണ്ടെന്നും രാഹുല്‍ ചൂണ്ടിക്കാണിക്കുന്നു.

ഇവര്‍ തിരിച്ചുവരും

ഇവര്‍ തിരിച്ചുവരും

ശശി തരൂരും ജിതിന്‍ പ്രസാദയും മുകുള്‍ വാസ്‌നിക്ക്, ഗൗരവ് ഗൊഗോയ്, മല്ലികാര്‍ജുന്‍ ഗാര്‍ഗെ എന്നിവര്‍ രാഹുലിന്റെ ടീമിലേക്ക് തിരിച്ചെത്തും. ഇവര്‍ വരുന്നതിന് കാരണവുമുണ്ട്. ജിതിന്‍ പ്രസാദ കോണ്‍ഗ്രസിലെ കരുത്തുറ്റ ബ്രാഹ്മണ നേതാവാണ്. തരൂര്‍ കേരളത്തിലെ പ്രമുഖനും അതോടൊപ്പം അന്താരാഷ്ട്ര മുഖമുള്ള നേതാവുമാണ്. നോര്‍ത്ത് ഈസ്റ്റില്‍ ഗൗരവ് ഗൊഗോയ് അല്ലാതെ രാഹുലിന് മറ്റൊരു ഓപ്ഷനില്ല. കോണ്‍ഗ്രസിലെ ദളിത് മുഖങ്ങളില്‍ ഏറ്റവും കരുത്തുറ്റ നേതാവ് ഗാര്‍ഗെയുമാണ് പാര്‍ട്ടി വളര്‍ത്തണമെങ്കില്‍ ഇവരെ ആവശ്യമാണ്. ജനപിന്തുണയുള്ള നേതാക്കളാണ് ഇവര്‍.

എല്ലാവരെയും കാണും

എല്ലാവരെയും കാണും

ഇടഞ്ഞ് നില്‍ക്കുന്ന എല്ലാ നേതാക്കളെയും കാണാനാണ് രാഹുല്‍ ഒരുങ്ങുന്നത്. ഇവര്‍ക്ക് അര്‍ഹമായ പ്രാധാന്യം നല്‍കുമെന്ന് രാഹുല്‍ ഉറപ്പിച്ച് പറയുന്നു. സീനിയര്‍ നേതാക്കളോട് പാര്‍ട്ടി രണ്ട് തട്ടിലാണെന്ന് രാഹുല്‍ ബോധ്യപ്പെടുത്താനാണ് ഒരുങ്ങുന്നത്. 2021ല്‍ നാല് സംസ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ഇവയില്‍ ജയിക്കാനായുള്ള ഒരുക്കമാണ് രാഹുല്‍ നടത്തുന്നത്. എല്ലായിടത്തും വിജയിക്കാവുന്ന സീറ്റുകള്‍ കണ്ടെത്താന്‍ സീനിയേഴ്‌സിനെയും ജൂനിയേഴ്‌സിനെയും നിയമിച്ചിട്ടുണ്ട്. ഇത് കോണ്‍ഗ്രസിന്റെ പുതിയ തുടക്കമാണ്. ബീഹാറിലെ തോല്‍വി നേതൃത്വത്തിന്റെ കണ്ണ് തുറപ്പിച്ചിരിക്കുകയാണ്.

ഇവര്‍ പുറത്താവും

ഇവര്‍ പുറത്താവും

ഗുലാം നബി ആസാദ്, കപില്‍ സിബല്‍, ആനന്ദ് ശര്‍മ എന്നിവര്‍ പാര്‍ട്ടിക്ക് പുറത്താവും. ഇവരെ ഇനി പ്രധാന പദവികളിലേക്ക് പരിഹരിക്കില്ല. സംസ്ഥാനങ്ങളില്‍ നിന്നും ഇവര്‍ക്കെതിരെ പരാതിയുണ്ട്. നേതൃത്വം നിര്‍ദേശിച്ചിട്ടും ഇവര്‍ പരസ്യമായ പോര് തുടരുകയാണ്. രാഹുല്‍ വിരുദ്ധത ഇവര്‍ പാര്‍ട്ടിക്കുള്ളില്‍ പ്രചരിപ്പിക്കുന്നുണ്ട്. അതാണ് രാഹുലിനെ ചൊടിപ്പിച്ചിരിക്കുന്നത്. ഇവരിലൊരാള്‍ രാഹുലിനെതിരെ മത്സരിക്കാന്‍ ഇരിക്കുകയാണ്. ഗുലാം നബി ആസാദാവും ഈ നേതാവെന്ന് വിലയിരുത്തലുണ്ട്. നേരത്തെ സോണിയ മത്സരിച്ചപ്പോഴും ഇത്തരം വെല്ലുവിളികള്‍ ഉണ്ടായിരുന്നു.

മാറ്റങ്ങള്‍ അംഗീകരിക്കും

മാറ്റങ്ങള്‍ അംഗീകരിക്കും

രാഹുലിന്റെ ടീമില്‍ ഇനി അധികം വിശ്വസ്തര്‍ക്ക് ഇടമുണ്ടാവില്ല. ഇത് കോണ്‍ഗ്രസിന് ഗുണകരമാകില്ലെന്നാണ് നിര്‍ദേശം. അഹമ്മദ് പട്ടേലിന്റെ വിയോഗത്തോടെ അക്കാര്യം രണ്ട് ടീമിലും ഉണ്ടാവില്ലെന്ന് രാഹുല്‍ ഉറപ്പിക്കുകയാണ്. കഴിവുള്ള നേതാക്കളെ ഇനി പ്രമോട്ട് ചെയ്യും. ആനന്ദ് ശര്‍മയും ഗുലാം നബി ആസാദും പോലെ പ്രവീണ്‍ ചക്രവര്‍ത്തിയും രാഹുലിന്റെ ഡാറ്റ ടീമില്‍ നിന്ന് പുറത്തുപോവും. രണ്‍ദീപ് സുര്‍ജേവാലയുടെ പ്രാധാന്യം കുറയ്ക്കാനും സാധ്യതയുണ്ട്. ഹരിയാനയില്‍ സ്വന്തം സീറ്റ് പോലും സുര്‍ജേവാലയ്ക്ക് ജയിക്കാന്‍ സാധിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് ജയത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ഇനി നേതാക്കള്‍ക്ക് പ്രമോഷന്‍ നല്‍കു.

രാഹുലിന് ഒറ്റനയം

രാഹുലിന് ഒറ്റനയം

തിരഞ്ഞെടുപ്പുകള്‍ ജയങ്ങള്‍ നേടുക, കോണ്‍ഗ്രസിന്റെ ശക്തി തിരിച്ചുപിടിക്കുക ഇതാണ് രാഹുല്‍ ഉയര്‍ത്തുന്ന മുദ്രാവാക്യം. പട്ടേല്‍ പോയതോടെ പാര്‍ട്ടി തന്റെ കൈയ്യിലായെന്ന് രാഹുലിന് അറിയാം. ഇനി സീനിയേഴ്‌സിനോട് യുദ്ധം ചെയ്യുന്നതിലും കാര്യമില്ല. അതുകൊണ്ട് പരാതിയുള്ളവര്‍ക്ക് ഇനി രാഹുലിനോട് നേരിട്ട് പറയാം. അടിത്തട്ടിലെ നേതൃത്വത്തിന് പറ്റിയ നേതാക്കളെ വര്‍ക്കിംഗ് കമ്മിറ്റിയില്‍ യോഗത്തില്‍ വെച്ച് രാഹുല്‍ തിരഞ്ഞെടുക്കും. കെസി വേണുഗോപാലിനും മാണിക്കം ടാഗോറിനും തമിഴ്‌നാട്ടിലും കേരളത്തിലും കോണ്‍ഗ്രസ് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കേണ്ടത് അത്യാവശ്യമാണ്. ഇല്ലെങ്കില്‍ ഇവരും രാഹുലിന്റെ ടീമില്‍ നിന്ന് പുറത്താവും.

Recommended Video

cmsvideo
Congress goes digital to elect new party president

English summary
rahul gandhi will announce ceasefire in congress, not taken action against dissenters
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X