കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഞ്ചാബില്‍ പ്രശ്‌നം പരിഹരിക്കാന്‍ രാഹുല്‍, സിദ്ദു അടങ്ങുന്നു, എംഎല്‍എമാരുടെ യോഗം വിളിച്ച് കോണ്‍ഗ്രസ്

Google Oneindia Malayalam News

ദില്ലി: നിര്‍ണായക എംഎല്‍എമാരുടെ യോഗം ഒരുങ്ങുകയാണ് പഞ്ചാബില്‍. എല്ലാ എംഎല്‍എമാരോടും നിര്‍ബന്ധമായി പങ്കെടുക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ഹൈക്കമാന്‍ഡ്. പഞ്ചാബിലെ തമ്മിലടി മാറ്റാനാണ് രാഹുല്‍ ഗാന്ധിയുടെ നീക്കം. അദ്ദേഹം അടക്കം ഈ യോഗത്തില്‍ പങ്കെടുക്കും.ആംആദ്മി പാര്‍ട്ടിയുടെ ഭീഷണി ശക്തമായ സാഹചര്യത്തില്‍ പ്രശ്‌നങ്ങള്‍ പരിഹരിച്ച് പഞ്ചാബ് നിലനിര്‍ത്തണമെന്നാണ് രാഹുലിന്റെ ആവശ്യം. ഇതിനിടെ അമരീന്ദര്‍ സിംഗ് സോണിയ ഗാന്ധിയെ അറിയിച്ച കാര്യങ്ങള്‍ സംസ്ഥാന രാഷ്ട്രീയത്ത തെന്നെ പിടിച്ച് കുലുക്കിയിരിക്കുകയാണ്. ഇത്രയും അപമാനം സഹിച്ച് കോണ്‍ഗ്രസില്‍ ഇനിയും താന്‍ തുടരില്ലെന്ന് അമരീന്ദര്‍ സോണിയയെ അറിയിച്ചിരിക്കുകയാണ്.

1

അമരീന്ദര്‍ പാര്‍ട്ടി വിടുമെന്ന ഭീഷണി തല്‍ക്കാലത്തേക്കങ്കിലും നേതൃമാറ്റമെന്ന സാധ്യത പഞ്ചാബില്‍ ഇല്ലാതാക്കിയിരിക്കുകയാണ്. മുഖ്യമന്ത്രി സ്ഥാനത്ത് അദ്ദേഹത്തിന് തന്നെ തുടരാം. അതേസമയം ഇത്രയും നാണക്കേട് തന്നെ സഹിക്കാവുന്നതില്‍ അപ്പുറമാണ്. ഇത് മൂന്നാം തവണ ഈ നാണക്കേടുണ്ടാവുന്നത്. ഈ അപമാനവും തുടര്‍ന്ന് പാര്‍ട്ടിയില്‍ തുടരാന്‍ ഒരുതാല്‍പര്യവും ഇല്ലെന്നും അമരീന്ദര്‍ പറഞ്ഞു. കോണ്‍ഗ്രസില്‍ ന്‌ല്ലൊരു ശതമാനം എംഎല്‍എമാരും ചേര്‍ന്ന് പുതിയ പാര്‍ട്ടിയുണ്ടാക്കുമോ എന്ന ഭയം സ്വാഭാവികമാണ്. സര്‍ക്കാര്‍ തന്നെ അമരീന്ദര്‍ പാര്‍ട്ടി വിട്ടാല്‍ താഴെ വീഴും. സുനില്‍ ജക്കര്‍, പ്രതാപ് സിംഗ് ബര്വി, പ്രതാുപ് സിംഗ് ബജ്വ എന്നിവരെ നേരത്തെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കോണ്‍ഗ്രസ് പരിഗണിച്ചിരുന്നു.

അതേസമയം വജ്യോത് സിദ്ദു ഇപ്പോള്‍ തന്നെ പ്രശ്‌നങ്ങള്‍ അവസാനിപ്പിച്ചിരിക്കുകയാണ്. എഎപിക്കെതിരായ സിദ്ദുവിന്റെ പരാമര്‍ശങ്ങള്‍ നേരത്തെ പഞ്ചാബ് രാഷ്ട്രീയത്തെ ഇളക്കി മറിച്ചിരുന്നു. സിദ്ദുിനെ പഞ്ചാബ് രാഷ്ട്രീയത്തിലെ രാഖി സാവന്ദ് എന്ന എഎപി വിശേഷിപ്പിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ് കളത്തിലേക്ക് പ്രശ്‌നം അവാനിപിച്ച് ഇറങ്ങാനാണ് സിദ്ദുവിനുള്ള നിര്‍ദേശം ലഭിച്ചിരിക്കുന്നത്. ഹൈക്കമാന്‍ഡില്‍ നിന്നുള്ള നിരീക്ഷകരായി ഹരീഷ് ചൗധരി, അജയ് മാക്കന്‍ എന്നിവരും സംസ്ഥാനത്തെത്തും. നേരത്തെ നിരവധി മന്ത്രിമാരും എംഎല്‍എമാര്‍ ക്യാപ്റ്റനെ മാറ്റമെന്ന് ആവശ്യപ്പെട്ട് ഹൈക്കമാന്‍ഡിനെ സമീപിച്ചിരുന്നു.

Recommended Video

cmsvideo
മോദിയെ സിറിഞ്ചിലാക്കി ആരാധകർ ആഹാ എന്താ ഒരു കേക്ക് | Oneindia Malayalam

സോഷ്യല്‍ മീഡിയയില്‍ വൈറലായി അഭയ ഹിരണ്‍മയിയുടെ ചിത്രങ്ങള്‍; ആരെയാണ് കാത്തിരിക്കുന്നതെന്ന് ആരാധകര്‍

അമരീന്ദര്‍ തന്റെ വിശ്വസ്തരായ എംഎല്‍എമാരുമായി ചര്‍ച്ച ചെയ്ത് കൊണ്ടിരിക്കുകയാണ്. ഇവര്‍ ഒരുമിച്ച് പാര്‍ട്ടി വിടാനുള്ള നീക്കമായിട്ടും ഇതിനെ കാണുന്നവരുണ്ട്. പഞ്ചാബ് കോണ്‍ഗ്രസില്‍ യാെതാരു പ്രശ്‌നവുമില്ലെന്ന് അജയ് മാക്കന്‍ പറഞ്ഞു. നാല്‍പ്പതോളം എംഎല്‍എമാര്‍ നേരത്തെ സോണിയക്ക് അമരീന്ദറിനെ മാറ്റണമെന്ന് കാണിച്ച് കതത്തയിച്ചിരുന്നു. എന്നാല്‍ അമ്പതിലേറെ എംഎല്‍എമാരെ അണിനിരത്തി അമരീന്ദര്‍ തന്റെ കരുത്ത്എന്താണെന്നും കാണിച്ചിരുന്നു.തുടര്‍ച്ചയായി സര്‍ക്കാരിനെ സമ്മര്‍ദത്തിലാകുന്ന കാര്യങ്ങളാണ് സിദ്ദു പറയുന്നതെന്നാണ് വിമര്‍ശം. സിദ്ദുവിനെ നിയന്ത്രിക്കാന്‍ കൂടിയാണ് രാഹുല്‍ ഗാന്ധി നേരിട്ട് യോഗത്തില്‍ പങ്കെടുക്കുന്നത്.

English summary
rahul gandhi will attend legislative party meeting in punjab, all set to irot out differences
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X