കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുലിനെ പ്രഖ്യാപിക്കും; അടുത്ത മാസം

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: രാഹുല്‍ ഗാന്ധി തന്നെയായിരിക്കും കോണ്‍ഗ്രസ്സിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് ഉറപ്പായി. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം 2014 ജനുവരിയില്‍ നടക്കുന്ന എഐസിസി യോഗത്തില്‍ നടക്കും എന്നാണ് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സൂചന.

വരാനിരിക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ തന്നെ ഏറെ മുന്നിലാണ്. മാസങ്ങള്‍ക്ക് മുമ്പ് തന്നെ തങ്ങളുടെ പ്രധാമന്ത്രി സ്ഥാനാര്‍ത്ഥിയായി അവര്‍ നരേന്ദ്ര മോഡിയ പ്രഖ്യാപിക്കുകയും ചെയ്തു. അടുത്തിടെ നടന്ന അസംബ്ലി തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് വേണ്ടി പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് നരനേദ്ര മോഡി തന്നെയായിരുന്നു. തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളില്‍ നാലിലും ബിജെപിയാണ് ഒന്നാമതെത്തിയത്.

Rahul Gandhi

രാഹുല്‍ ഗാന്ധി പ്രചാരണം നയിച്ച സ്ഥലങ്ങളിലൊക്കെ കോണ്‍ഗ്രസ്സിന് കനത്ത തിരിച്ചടിയാണ് നേരിട്ടത് എന്ന് ആരോപണം ഉണ്ട്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ നരേന്ദ്ര മോഡിക്ക് രാഹുല്‍ ഒരു എതിരാളിയല്ലെന്ന് കോണ്‍ഗ്രസ്സനുള്ളില്‍ തന്നെ മുറുമുറുപ്പ് ഉയരുന്നുണ്ട്.

എന്നാല്‍ രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്നെങ്കില്‍ അസംബ്ലി തിരഞ്ഞെടുപ്പുകളില്‍ ഇത്രയും വലിയ തോല്‍വി ഉണ്ടാകുമായിരുന്നില്ലെന്ന് വാദിക്കുന്നവരും ഉണ്ട്. കോണ്‍ഗ്രസ് നിഷേധിക്കുന്നുണ്ടെങ്കിലും, മോഡി ഫാക്ടറിനെ മറികടക്കുക എന്നത് ഇപ്പോഴത്തെ സാഹചര്യത്തില്‍ വലിയ പ്രതിസന്ധി തന്നെയാണ്.

രാഹുല്‍ അല്ലാതെ മറ്റൊരാളെ ലോക്‌സഭ തിരഞ്ഞെടുപ്പ് നയിക്കാന്‍ ഉയര്‍ത്തിക്കാട്ടാനും ഇല്ലാത്ത സ്ഥിതിയാണ് കോണ്‍ഗ്രസിനുള്ളത്. നന്ദന്‍ നിലേകാനിയുടേയും എകെ ആന്റണിയുടേയും പേരുകള്‍ പല ഘട്ടങ്ങളിലും ഉയര്‍ന്ന് വന്നിരുന്നെങ്കിലും അക്കാര്യങ്ങള്‍ ചര്‍ച്ചക്ക് പോലും വരാതെ തള്ളപ്പെട്ടു.

ഉചിതമായ സമയത്ത് കോണ്‍ഗ്രസ് തങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും എന്നാണ് തിരഞ്ഞെടുപ്പ് തോവികളോട് പ്രതികരിക്കവേ സോണിയ ഗാന്ധി പറഞ്ഞത്. 2014 ജനുവരി 17 ന് നടക്കാനിരിക്കുന്ന എഐസിസി സമ്മേളനം ആയിരിക്കും സോണിയ പറഞ്ഞ ഉചിതമായ സമയം എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

English summary
Rahul Gandhi will be announced as PM Candidate next month.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X