കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടക ബിജെപിക്ക് തിരിച്ചടിയാവുന്നു.... മധ്യപ്രദേശില്‍ നേതാക്കള്‍ പാര്‍ട്ടി വിടുന്നു

Google Oneindia Malayalam News

ഭോപ്പാല്‍: രാജ്യത്തെ ഏറ്റവും ശക്തമായ പാര്‍ട്ടിയായ ബിജെപിക്ക് സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ക്ക് മുമ്പേ തിരിച്ചടികള്‍. കര്‍ണാടക ഉപതിരഞ്ഞെടുപ്പിലെ ഫലങ്ങളാണ് ഇപ്പോള്‍ ബിജെപിയെ ബാധിച്ചിരിക്കുന്നത്. പല പ്രമുഖ നേതാക്കളും പാര്‍ട്ടിക്കുള്ളില്‍ വിമത സ്വരം ഉയര്‍ത്തിയിരിക്കുകയാണ്. ഇതോടൊപ്പം പ്രമുഖ നേതാക്കള്‍ക്ക് സീറ്റ് നിഷേധിച്ചതും വലിയ പ്രശ്‌നങ്ങളിലേക്കാണ് നയിച്ചത്. അതേസമയം ഇപ്പോള്‍ ബിജെപി വിട്ടവരാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് സൂചന.

അതേസമയം ശിവരാജ് സിംഗ് ചൗഹാനെ ഒന്നൊഴിയാതെ പ്രശ്‌നങ്ങള്‍ തേടി വന്നുകൊണ്ടിരിക്കുകയാണ്. മധ്യപ്രദേശിലെ ഫലം കേന്ദ്രത്തില്‍ തിരിച്ചടിയാകുമെന്ന ഭയത്തിലാണ് ബിജെപി. അതിനിടയില്‍ വന്ന കര്‍ണാടകത്തിലെ ഫലം ഒറ്റകക്ഷിയെന്ന ബിജെപിയുടെ ബലത്തെ ചോദ്യം ചെയ്യുന്നതാണ്. മധ്യപ്രദേശ് കൈവിട്ടാല്‍ വൈകാതെ തന്നെ മറ്റ് സംസ്ഥാനങ്ങളും കൈയ്യില്‍ നിന്ന് പോകുമെന്ന് ബിജെപി തിരിച്ചറിഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസ് ഈ സാഹചര്യം മുതലാക്കാനും രംഗത്തുണ്ട്.

കര്‍ണാടകയിലെ ഫലം

കര്‍ണാടകയിലെ ഫലം

കര്‍ണാടകയിലെ ഉപതിരഞ്ഞെടുപ്പ് ഫലം ബിജെപിക്കുള്ള മുന്നറിയിപ്പായിട്ടാണ് പല നേതാക്കളും കാണുന്നത്. അതുകൊണ്ട് ബിജെപിയുടെ കൂടെ നില്‍ക്കുന്നത് ഇനി ഗുണകരമല്ലെന്നാണ് ഇവര്‍ വിലയിരുത്തുന്നത്. നേരത്തെ മോദി തരംഗം ഉണ്ടായ 2013ല്‍ കോണ്‍ഗ്രസില്‍ നിന്ന് കൂട്ടത്തോടെ നേതാക്കള്‍ ബിജെപിയിലെത്തിയതിന് സമാനമായ സാഹചര്യമാണ് ഇപ്പോഴുള്ളത്. പ്രമുഖ നേതാക്കള്‍ പാര്‍ട്ടി വിട്ടാല്‍ അത് ബിജെപിയെ ഏറ്റവും വലിയ തിരിച്ചടിയിലേക്ക് നയിക്കും.

വിമതന്‍മാരുടെ ഭീഷണി

വിമതന്‍മാരുടെ ഭീഷണി

മുന്‍ മുഖ്യമന്ത്രിയായ ബാബുലാല്‍ ഗൗറാണ് ഭീഷണിയുമായി ബിജെപിക്ക് മുന്നിലുള്ളത്. ബാബുലാലിന്റെ മരുമകള്‍ക്ക് സീറ്റ് നിഷേധിച്ചതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചിരിക്കുന്നത്. മറ്റൊന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ സഹോദരന്‍ സഞ്ജയ് മസാനിയാണ്. സഞ്ജയ് ശര്‍മ, കമലപഥ് ആര്യ, പദ്മ ശുക്ല, എന്നിവര്‍ ബിജെപി വിട്ട് കോണ്‍ഗ്രസില്‍ എത്തിയവരാണ്. ഇവര്‍ അസംതൃപ്തിയിലുള്ള ബിജെപി നേതാക്കളെ കോണ്‍ഗ്രസിലെത്തിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്.

വിഭാഗീയത കടുക്കുന്നു

വിഭാഗീയത കടുക്കുന്നു

സീറ്റ് നിഷേധിച്ചതില്‍ വിഭാഗീയത പാര്‍ട്ടിക്കുള്ളില്‍ കനത്ത് കൊണ്ടിരിക്കുകയാണ്. ഭോപ്പാലിലെ സിയോണി-മാല്‍വ മേഖലയിലെ മുതിര്‍ന്ന നേതാവ് സര്‍താജ് സിംഗ്, ധ്രുവ് നാരായണ്‍ സിംഗ് എന്നിവര്‍ക്ക് ബിജെപി സീറ്റ് നല്‍കിയിട്ടില്ല. ഇവര്‍ നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്ത് വന്നിട്ടുണ്ട്. ഇവരെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് അറിയാതെ നില്‍ക്കുകയാണ് ബിജെപി. അമിത് ഷായുടെ ഇടപെടല്‍ ശരിയായില്ലെന്ന അമര്‍ഷവും ഇവര്‍ക്കുണ്ട്.

കോണ്‍ഗ്രസ് സ്വാഗതം ചെയ്യുന്നു

കോണ്‍ഗ്രസ് സ്വാഗതം ചെയ്യുന്നു

നിരവധി നേതാക്കളുമായി കോണ്‍ഗ്രസ് ചര്‍ച്ച നടത്തുമെന്നാണ് സൂചന. ബുന്ധേല്‍ഖണ്ഡ് എംഎല്‍എ കെകെ ശ്രീവാസ്തവ പാര്‍ട്ടി വിടുമെന്നാണ് സൂചന. പൃഥ്വിപൂരിലെയും ജതാരയിലെയും എംഎല്‍എമാരും കോണ്‍ഗ്രസിലേക്ക് പോകാനുള്ള ശ്രമത്തിലാണ്. അതേസമയം എല്ലാവര്‍ക്കും സീറ്റ് നല്‍കാനാവില്ലെന്ന് പാര്‍ട്ടി അറിയിച്ചിട്ടുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകരായി സത്യസന്ധത തെളിയിച്ച ശേഷം സീറ്റ് നല്‍കാമെന്ന കോണ്‍ഗ്രസിന്റെ വാഗ്ദാനം. ഇവരില്‍ ചിലരെ ലോക്‌സഭയിലേക്ക് മത്സരിപ്പിക്കാനും സാധ്യതയുണ്ട്.

രാഹുല്‍ കിംഗ്മേക്കറാക്കും

രാഹുല്‍ കിംഗ്മേക്കറാക്കും

രാഹുല്‍ ഗാന്ധിയുടെ വ്യക്തിപ്രഭാവമാണ് പല നേതാക്കളെയും കോണ്‍ഗ്രസിലേക്ക് അടുപ്പിക്കുന്നത്. സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ രാഹുല്‍ കിംഗ് മേക്കറാവുമെന്നാണ് പ്രവചനം. കഴിഞ്ഞ തവണ മോദിക്ക് ഉണ്ടായത് പോലെയുള്ള വളര്‍ച്ചയാണ് രാഹുല്‍ നേടിയിരിക്കുന്നത്. രാഹുല്‍ ഗാന്ധിയുമായി ബിജെപിയിലെ പ്രമുഖ നേതാക്കള്‍ ചര്‍ച്ച നടത്താന്‍ ഒരുങ്ങുകയാണ്. രാഹുല്‍ ഇവര്‍ക്കായി മികച്ച വാഗ്ദാനങ്ങളാണ് നല്‍കുന്നത്. സംസ്ഥാന സമിതിയില്‍ പദവികളും വാഗ്ദാനം ചെയ്തിട്ടുണ്ട്.

മോദിയില്ലാത്തത് തിരിച്ചടി

മോദിയില്ലാത്തത് തിരിച്ചടി

മധ്യപ്രദേശില്‍ മോദിയുടെ അഭാവം ബിജെപിയുടെ സാധ്യതകള്‍ എല്ലാം അടച്ചിരിക്കുകയാണ്. അദ്ദേഹം വളരെ കുറച്ച് പ്രചാരണങ്ങള്‍ മാത്രമാണ് ഇത്തവണ നടത്തിയത്. ഇനി മോദി വന്നാലും ബിജെപിയെ വിജയത്തിലേക്ക് നയിക്കാനാവില്ലെന്നാണ് വ്യക്തമാകുന്നത്. പുതുമുഖങ്ങളെ സ്ഥാനാര്‍ത്ഥികളാക്കാന്‍ ബിജെപി നേതൃത്വം പണം വാങ്ങിയെന്നാണ് വിമത നേതാക്കള്‍ ആരോപിക്കുന്നത്. ഇതിനെ പ്രതിരോധിക്കാനും ബിജെപിക്ക് സാധിച്ചിട്ടില്ല. അതേസമയം കര്‍ണാടകയിലെ തിരഞ്ഞെടുപ്പ് ഫലം വിമതര്‍ക്ക് കൂടുതല്‍ ഗുണകരമായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.

2019ലും തിരിച്ചടിയാകും

2019ലും തിരിച്ചടിയാകും

ബിജെപിയുടെ സംസ്ഥാന ഫലങ്ങള്‍ ബിജെപിയെ 2019ലും സ്വാധീനിക്കുമെന്ന് ഉറപ്പാണ്. മധ്യപ്രദേശ് തോറ്റാല്‍ ഹിന്ദി ഹൃദയ ഭൂമിയിലുള്ള സംസ്ഥാനങ്ങളെല്ലാം ബിജെപിക്ക് നഷ്ടമാകും. അതേസമയം വിമത ഭീഷണി 2003ലെ തിരഞ്ഞെടുപ്പിന് സമാനമായ പോരാട്ടമായി ഇതിനെ മാറ്റുമെന്നാണ് സൂചന. അന്ന് ബിജെപി വന്‍ കുതിപ്പാണ് നടത്തിയത്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയിലുള്ള വിശ്വാസ്യതയായിരുന്നു അന്ന് ബിജെപിയെ രക്ഷിച്ചത്. ഇന്ന് കോണ്‍ഗ്രസിനാണ് മികച്ച മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുള്ളത്.

ഏത് പ്രായത്തിലുള്ളവരെയും തടഞ്ഞ് കലാപം നടത്തുകയാണ് സംഘപരിവാര്‍...തുറന്നടിച്ച് കോടിയേരിഏത് പ്രായത്തിലുള്ളവരെയും തടഞ്ഞ് കലാപം നടത്തുകയാണ് സംഘപരിവാര്‍...തുറന്നടിച്ച് കോടിയേരി

തില്ലങ്കേരിയുടെ ആചാര ലംഘനത്തെക്കുറിച്ച് ശ്രീധരന്‍ പിള്ളയ്ക്ക് അറിയില്ല; സമരത്തിന് ബിജെപിയുടെ പിന്തുണതില്ലങ്കേരിയുടെ ആചാര ലംഘനത്തെക്കുറിച്ച് ശ്രീധരന്‍ പിള്ളയ്ക്ക് അറിയില്ല; സമരത്തിന് ബിജെപിയുടെ പിന്തുണ

English summary
rahul gandhi will be king maker in mp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X