കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി വീണ്ടും അധികാരത്തിലെത്തിയാല്‍ അതിന് കാരണം ഈ നേതാവ്.... തുറന്നടിച്ച് കെജ്‌രിവാള്‍!!

Google Oneindia Malayalam News

Recommended Video

cmsvideo
മോദി വീണ്ടും അധികാരത്തിലെത്തിയാല്‍ അതിന് കാരണം രാഹുൽ ഗാന്ധി

ദില്ലി: നരേന്ദ്ര മോദി വീണ്ടും അധികാരത്തിലെത്തിയാല്‍ അതിന് കാരണക്കാരന്‍ രാഹുല്‍ ഗാന്ധിയാണെന്ന് അരവിന്ദ് കെജ്രിവാള്‍. രാജ്യത്തെ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളെയും ദുര്‍ബലമാക്കുകയാണ് കോണ്‍ഗ്രസ്. ദില്ലിയില്‍ അല്ലാതെ മറ്റൊരു സ്ഥലത്തും സഖ്യത്തിന് കോണ്‍ഗ്രസിന് താല്‍പര്യമില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നുവെന്നും കെജ്രിവാള്‍ പറഞ്ഞു. അവര്‍ പ്രതിപക്ഷത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ താല്‍പര്യമില്ലെന്നും അദ്ദേഹം ആരോപിച്ചു.

1

ദില്ലിയില്‍ സഖ്യത്തെ കുറിച്ച് പലതവണ ചര്‍ച്ച നടത്തിയിരുന്നു. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന് കത്തയച്ചിരുന്നു. അത് ചരിത്രത്തില്‍ എഴുതി വെക്കേണ്ടതാണ്. എനിക്ക് വളരെയധികം ദുഖത്തോടെ പറയാനുള്ളത് നരേന്ദ്ര മോദി അമിത് ഷാ കൂട്ടുകെട്ട് വീണ്ടും അധികാരത്തിലെത്തിയാല്‍ അതിനുള്ള ഏക കാരണം രാഹുല്‍ ഗാന്ധിയായിരിക്കും എന്നാണ്. ഉത്തര്‍പ്രദേശ്, ബംഗാള്‍, ദില്ലി, ഹരിയാന, ഗോവ എന്നിവിടങ്ങളില്‍ രാഹുലിന്റെ കോണ്‍ഗ്രസ് പ്രതിപക്ഷത്തെ ദുര്‍ബലമാക്കുന്നുവെന്നും കെജ്രിവാള്‍ ആരോപിച്ചു.

ഇരുപാര്‍ട്ടികളും തമ്മിലുള്ള സഖ്യചര്‍ച്ചകള്‍ തകര്‍ന്നത് എഎപിയില്‍ വലിയ വിഷയമായിട്ടുണ്ട്. അതുകൊണ്ട് രൂക്ഷ വിമര്‍ശനവുമായി കെജ്രിവാള്‍ തന്നെ രംഗത്തെത്തിയത്. താന്‍ പ്രവര്‍ത്തകരുടെ വികാരത്തിനെതിരായിട്ടാണ് കോണ്‍ഗ്രസിനൊപ്പം ചേരാന്‍ തീരുമാനിച്ചത്. അത് രാജ്യത്തിന്റെ നല്ല ഭാവിക്ക് വേണ്ടിയായിരുന്നു. പക്ഷേ കോണ്‍ഗ്രസ് അത് തകര്‍ത്തെന്നും കെജ്രിവാള്‍ പറഞ്ഞു.

ആദ്യം കോണ്‍ഗ്രസ് സഖ്യത്തിന് തയ്യാറായിരുന്നു. ഗുലാം നബി ആസാദ് ഇക്കാര്യങ്ങളൊക്കെ സമ്മതിച്ചതാണ്. എന്നാല്‍ അടുത്ത അവര്‍ നിലപാട് മാറ്റി. ചില നിബന്ധനകളും മുന്നോട്ട് വെച്ചു. കോണ്‍ഗ്രസിന്റെ നിബന്ധനകള്‍ അംഗീകരിക്കാന്‍ എഎപി തയ്യാറായി. ഇവിടെ മുതല്‍ സഖ്യം നടക്കില്ലെന്ന് ഞങ്ങള്‍ക്ക് ഉറപ്പായിരുന്നുവെന്ന് കെജ്രിവാള്‍ പറഞ്ഞു. അതേസമയം ട്വിറ്ററില്‍ കൂടി സഖ്യം ഉണ്ടാക്കുന്നത് ലോകത്തെവിടെയും ഇല്ലെന്ന് കെജ്രിവാള്‍ രാഹുലിനോട് ചോദിച്ചു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

യുപിയില്‍ 54 സീറ്റുകളില്‍ പോരാട്ടം ഇങ്ങനെ, 26ല്‍ മുന്‍തൂക്കം നേടി മഹാസഖ്യം, കോണ്‍ഗ്രസിന് 15 സീറ്റ്യുപിയില്‍ 54 സീറ്റുകളില്‍ പോരാട്ടം ഇങ്ങനെ, 26ല്‍ മുന്‍തൂക്കം നേടി മഹാസഖ്യം, കോണ്‍ഗ്രസിന് 15 സീറ്റ്

English summary
rahul gandhi will be responsible if modi govt returns says kejriwal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X