കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകും: പ്രിയങ്കയുടെ നിര്‍ണായക പ്രഖ്യാപനം, തന്റെ ദൗത്യം വേറെ

Google Oneindia Malayalam News

അമേഠി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേഠിയിലെത്തിയ പ്രിയങ്കാ ഗാന്ധിയുടെ നിര്‍ണായക പ്രഖ്യാപനം. രാഹുല്‍ ഗാന്ധി ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രിയാകുമെന്ന് പ്രിയങ്ക പറഞ്ഞു. അമേഠിയെ ഇളക്കിമറിച്ച് പ്രിയങ്ക നടത്തിയ പ്രചാരണം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആവേശം നല്‍കിയിട്ടുണ്ട്.

കോണ്‍ഗ്രസ് ജയിക്കുമെന്നും രാഹുല്‍ പ്രധാനമന്ത്രിയാകുമെന്നും പ്രിയങ്ക പറഞ്ഞു. നെഹ്രു-ഗാന്ധി കുടുംബത്തില്‍ നിന്ന് ഇത്തരം പ്രഖ്യാപനം ആദ്യമായിട്ടാണ് വരുന്നത്. ഇതോടെ തിരഞ്ഞെടുപ്പിന് ശേഷമുള്ള ചിത്രത്തിന്റെ രൂപം തെളിയുകയാണ്. കോണ്‍ഗ്രസിന് ഭൂരിപക്ഷം ലഭിച്ചാല്‍ രാഹുല്‍ തന്നെയാകും പ്രധാനമന്ത്രി. സഖ്യകക്ഷികളിലെ പല നേതാക്കളും പ്രധാനമന്ത്രിയാകാനുള്ള സാധ്യതകള്‍ ഉയര്‍ന്നുകേട്ടിരുന്നു....

അഭിപ്രായ സമന്വയം

അഭിപ്രായ സമന്വയം

അടുത്ത പ്രധാനമന്ത്രി ആരാകും എന്നത് സംബന്ധിച്ച് പ്രതിപക്ഷ സഖ്യത്തില്‍ ഇതുവരെ അഭിപ്രായ സമന്വയം ഉണ്ടായിട്ടില്ല. പല നേതാക്കളും പല അഭിപ്രായങ്ങളാണ് മുന്നോട്ട് വച്ചിട്ടുള്ളത്. ചിലര്‍ രാഹുലിനെ പിന്തുണയ്ക്കുന്നു. എന്നാല്‍ പിന്തുണയ്ക്കാത്തവരുമുണ്ട്.

നേതാക്കളുടെ നിലപാടുകള്‍

നേതാക്കളുടെ നിലപാടുകള്‍

ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍, ആര്‍ജെഡി നേതാവ് തേജസ്വി യാദവ്, ജെഡിഎസ് നേതാക്കളായ ദേവഗൗഡ, കുമാരസ്വാമി എന്നിവരെല്ലാം രാഹുല്‍ പ്രധാനമന്ത്രിയാകണം എന്ന് അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ തൃണമൂല്‍ അധ്യക്ഷ മമതാ ബാനര്‍ജി, എന്‍സിപി നേതാവ് ശരത് പവാര്‍ എന്നിവര്‍ പിന്തുണ നല്‍കിയിട്ടില്ല.

 മമത പറഞ്ഞത്

മമത പറഞ്ഞത്

തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ഇക്കാര്യം തീരുമാനിക്കാമെന്നാണ് മമതാ ബാനല്‍ജി പറഞ്ഞിട്ടുള്ളത്. ശരത് പവാറും ഇതേ അഭിപ്രായമാണ് മുന്നോട്ട് വച്ചിട്ടുള്ളത്. ഇപ്പോള്‍ തന്നെ വിഷയം ചര്‍ച്ച ചെയ്യേണ്ട എന്നും പവാര്‍ പറയുന്നു.

കോണ്‍ഗ്രസ് നിലപാട്

കോണ്‍ഗ്രസ് നിലപാട്

അടുത്ത പ്രധാനമന്ത്രി ആര് എന്നത് സംബന്ധിച്ച കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കിയിട്ടില്ല. ആദ്യം തിരഞ്ഞെടുപ്പ്, പിന്നീട് ബാക്കി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാമെന്നാണ് കോണ്‍ഗ്രസ് ഇതുവരെ പറഞ്ഞത്. എന്നാല്‍ പ്രിയങ്കയുടെ പ്രസ്താവന പുറത്തുവന്നതോടെയാണ് ചര്‍ച്ച സജീവമായത്.

ചിദംബരം പറയുന്നു

ചിദംബരം പറയുന്നു

പ്രതിപക്ഷ സഖ്യം സര്‍ക്കാര്‍ രൂപീകരിക്കുമ്പോള്‍ അടുത്ത പ്രധാനമന്ത്രി രാഹുല്‍ ഗാന്ധിയാകണമെന്ന് പാര്‍ട്ടി ഔദ്യോഗികമായി ഇതുവരെ പറഞ്ഞിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് പി ചിദംബരം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഫലം വന്നശേഷം ഇക്കാര്യം പറയാമെന്നും അദ്ദേഹം സൂചിപ്പിച്ചു.

 പ്രിയങ്കയുടെ വരവ്

പ്രിയങ്കയുടെ വരവ്

രണ്ടുദിവസത്തെ പ്രചാരണത്തിനാണ് പ്രിയങ്ക ഗാന്ധി അമേഠിയിലും റായ്ബറേലിയിലുമെത്തിയത്. സോണിയാ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും മണ്ഡലമാണിത്. പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു പ്രിയങ്കയുടെ വരവിന്റെ പ്രധാന ഉദ്ദേശം.

 പ്രിയങ്കയുടെ ദൗത്യം

പ്രിയങ്കയുടെ ദൗത്യം

യുപിയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കുക എന്നതാണ് രാഹുല്‍ തനിക്ക് തന്ന ദൗത്യമെന്ന് പ്രിയങ്ക പ്രവര്‍ത്തകരോട് പറഞ്ഞു. പുലര്‍ച്ചെ നാല് വരെ താന്‍ ജോലി ചെയ്യുന്നത് നിങ്ങള്‍ കണ്ടു. ലക്ഷ്യം നേടാന്‍ താന്‍ ഇനിയും കഠിനാധ്വാനം ചെയ്യുമെന്നും പ്രിയങ്ക പറഞ്ഞു.

 ഗ്രാമങ്ങളിലേക്ക് പോകൂ

ഗ്രാമങ്ങളിലേക്ക് പോകൂ

ഗ്രാമങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം ബിജെപിയുടെ പൊള്ളയായ വാഗ്ദാനങ്ങള്‍ തുറന്നുകാട്ടണം. അതാണ് പ്രവര്‍ത്തകര്‍ ചെയ്യേണ്ടതെന്ന് പ്രിയങ്ക ഓര്‍മിപ്പിച്ചു. മുസാഫിര്‍ഖന്നയിലെ കോളജില്‍ നടന്ന പരിപാടിയില്‍ അമേഠിയിലെ പാര്‍ട്ടി പ്രവര്‍ത്തകരുമായി പ്രിയങ്ക രണ്ടുമണിക്കൂര്‍ സംവദിച്ചുവെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു.

 സമയം കളയാന്‍ സ്മൃതി ഇറാനി

സമയം കളയാന്‍ സ്മൃതി ഇറാനി

രാഹുല്‍ ഗാന്ധിക്കെതിരെ മുന്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് ബിജെപി ടിക്കറ്റില്‍ അമേഠിയില്‍ മല്‍സരിക്കുന്നത്. സ്മൃതി ഇറാനി വെറുതെ സമയം കളയാനാണ് മണ്ഡലത്തില്‍ വരുന്നതെന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞു. മണ്ഡലത്തിന് വേണ്ടി യാതൊന്നും ചെയ്യാത്തവരാണ് അവരെന്നും പ്രിയങ്ക പറഞ്ഞു.

 വികസനം എത്തിനോക്കിയിട്ടില്ല

വികസനം എത്തിനോക്കിയിട്ടില്ല

നരേന്ദ്രമോദിയുടെ വാരണാസി മണ്ഡലത്തില്‍ കഴിഞ്ഞാഴ്ച പ്രിയങ്ക സന്ദര്‍ശിച്ചിരുന്നു. വികസനം എത്തിനോക്കിയിട്ടില്ലാത്ത മണ്ഡലം എന്നാണ് പ്രിയങ്ക വാരണാസിയെ കുറിച്ച് പറഞ്ഞത്. നദീതീരത്തുള്ള മണ്ഡലങ്ങളില്‍ ബോട്ടിലെത്തിയാണ് പ്രിയങ്ക പ്രചാരണം നടത്തിയത്.

 മല്‍സരിക്കും, പാര്‍ട്ടി പറയണം

മല്‍സരിക്കും, പാര്‍ട്ടി പറയണം

കിഴക്കന്‍ യുപിയുടെ ചുമതലയാണ് പ്രിയങ്കയ്ക്ക് കോണ്‍ഗ്രസ് നല്‍കിയിട്ടുള്ളത്. പടിഞ്ഞാറന്‍ യുപിയുടെ ചുമതല ജ്യോതിരാദിത്യ സിന്ധ്യയ്ക്കുമാണ്. പ്രിയങ്ക ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമോ എന്നും ചില പ്രവര്‍ത്തകര്‍ സംശയം പ്രകടിപ്പിച്ചു. പാര്‍ട്ടി നിര്‍ദേശിച്ചാല്‍ മല്‍സരിക്കുമെന്ന് പ്രിയങ്ക പറഞ്ഞു.

ശത്രു ശക്തന്‍ തന്നെ!! ബിജെപി എംപിയും പറഞ്ഞു... രാഹുല്‍ ശക്തന്‍, മറുതന്ത്ര പ്രയോഗത്തില്‍ വിദഗ്ധന്‍ശത്രു ശക്തന്‍ തന്നെ!! ബിജെപി എംപിയും പറഞ്ഞു... രാഹുല്‍ ശക്തന്‍, മറുതന്ത്ര പ്രയോഗത്തില്‍ വിദഗ്ധന്‍

കൂടുതല്‍ ഉത്തര്‍ പ്രദേശ് തിരഞ്ഞെടുപ്പ് വിവരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

English summary
Rahul Gandhi Will Become Prime Minister After Congress Wins, Priyanka Proclaims in Amethi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X