കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസില്‍ പ്രവര്‍ത്തന രീതി പൊളിക്കാന്‍ രാഹുല്‍ഗാന്ധി, 6 മാസത്തിനുള്ളില്‍ ഉടച്ച് വാര്‍ക്കും!!

Google Oneindia Malayalam News

Recommended Video

cmsvideo
കോൺഗ്രസ് അലസ സമീപനം ഉപേക്ഷിക്കണം

ദില്ലി: കോണ്‍ഗ്രസ് കഴിഞ്ഞ 15 കൊല്ലത്തോളം പിന്തുടര്‍ന്നിരുന്ന അലസ സമീപനം ഉപേക്ഷിക്കണമെന്ന് രാഹുല്‍ ഗാന്ധി. പാര്‍ട്ടിക്ക് ഈ കാലയളവില്‍ വിജയങ്ങള്‍ നേടിയിരുന്നെങ്കിലും സംഘടന ശക്തമായിരുന്നില്ലെന്ന് രാഹുല്‍ പറയുന്നു. ഈ തിരഞ്ഞെടുപ്പില്‍ അത് കൂടുതല്‍ തുറന്ന് കാണിച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് സംഘടനാ കാര്യത്തില്‍ ദൗര്‍ബല്യം കാണിച്ചതോടെ ബിജെപിക്ക് ആ സ്‌പേസില്‍ വന്‍ വളര്‍ച്ച നേടാന്‍ കഴിഞ്ഞെന്നാണ് രാഹുലിന്റെ റിപ്പോര്‍ട്ട്.

അതേസമയം അധ്യക്ഷ സ്ഥാനത്ത് താനില്ലെങ്കിലും കോണ്‍ഗ്രസിന്റെ മാറ്റങ്ങളും ഭാഗമാകുമെന്ന് രാഹുല്‍ വ്യക്തമാകുന്നു. എല്ലാ നിര്‍ദേശങ്ങളും മുന്നില്‍ നിന്ന് നടപ്പാക്കാന്‍ രാഹുല്‍ ഒരുങ്ങുന്നുണ്ട്. കോണ്‍ഗ്രസിനെ കുറിച്ച് ഹിന്ദി ഹൃദയഭൂമിയില്‍ അടക്കമുള്ള പൊതു കാഴ്ച്ചപ്പാട് മോദി ഭരണത്തില്‍ മാറ്റുക എന്ന കഠിനമായ ടാസ്‌കാണ് രാഹുലിനുള്ളത്. പത്ത് ദിവസത്തിനുള്ളില്‍ ആദ്യ നടപടികള്‍ സ്വീകരിക്കും.

പൊതു കാഴ്ച്ചപ്പാട്

പൊതു കാഴ്ച്ചപ്പാട്

കോണ്‍ഗ്രസ് 70 വര്‍ഷത്തെ ഭരണ പാരമ്പര്യം ഉള്ള പാര്‍ട്ടിയായത് കൊണ്ട് ജനങ്ങള്‍ വോട്ട് ചെയ്‌തോളും എന്ന പൊതുധാരണ മുതിര്‍ന്ന നേതാക്കള്‍ക്കുണ്ട്. എന്നാല്‍ തോല്‍വി വിലയിരുത്തിയ ശേഷം അലസതുണ്ടാക്കിയ എല്ലാ മേഖലയിലും വന്‍ നിയമനങ്ങളാണ് ഒരുങ്ങുന്നത്. എല്ലാ വിഭാഗങ്ങളെയും സ്വാധീനിക്കാന്‍ അവരുടെ വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന പ്രാദേശിക നേതാക്കളെയാണ് രാഹുല്‍ കൊണ്ടുവരുന്നത്. ശക്തി ആപ്പിന്റെ സഹായവും ഇതിനുണ്ട്. ജില്ലാ സമിതികളില്‍ അടക്കം വന്‍ മാറ്റമാണ് രാഹുല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

യുവനേതാക്കളുടെ സഹായം

യുവനേതാക്കളുടെ സഹായം

രാഹുല്‍ വിശ്വസിച്ചിരുന്ന അശോക് ഗെലോട്ട്, കമല്‍നാഥ് എന്നിവര്‍ അദ്ദേഹത്തിന്റെ ടീമില്‍ ഉണ്ടാവില്ല. ഇവര്‍ക്ക് സംസ്ഥാന സമിതി നയിക്കാന്‍ സാധിക്കുന്നില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് രാഹുല്‍. മധ്യപ്രദേശില്‍ പിന്നോക്ക വിഭാഗം നേതാവ് സംസ്ഥാന അധ്യക്ഷനാക്കും. ഗുജ്ജാര്‍ വിഭാഗം നേതാവിനെ രാജസ്ഥാന്‍ സംസ്ഥാന സമിതിയിലും നിയമിക്കും. ഇതെല്ലാം ഈ ജനവിഭാഗം കൂടുതല്‍ ഉള്ളത് കൊണ്ടാണ്. രാഹുലിന്റെ ടീമില്‍ സച്ചിന്‍ പൈലറ്റ്, ജോതിരാദിത്യ സിന്ധ്യ, പ്രിയങ്ക ഗാന്ധി, എന്നിവരും ഒപ്പം ടെക്‌നിക്കല്‍ ടീമിലെ നേതാക്കളുമുണ്ടാകും.

മക്കള്‍ രാഷ്ട്രീയം വേണ്ട

മക്കള്‍ രാഷ്ട്രീയം വേണ്ട

മക്കള്‍ രാഷ്ട്രീയം കോണ്‍ഗ്രസ് പൂര്‍ണമായും ഉപേക്ഷിക്കണമെന്ന് രാഹുല്‍ പറയുന്നു. ഇതാണ് അധ്യക്ഷ പദവി വേണ്ടെന്ന് രാഹുല്‍ പിടിവാശി പിടിച്ചത്. പകരം മല്ലികാര്‍ജുന്‍ ഗാര്‍ഗെ, ശശി തരൂര്‍, രണ്‍ദീപ് സുര്‍ജേവാല, എകെ ആന്റണി എന്നീ മുതിര്‍ന്ന നേതാക്കളുടെ പേര് ആദ്യ ഘട്ടത്തില്‍ വന്നിരുന്നു. എന്നാല്‍ മുതിര്‍ന്നവര്‍ തല്‍ക്കാലം വക്താവാകുകയോ അതല്ലെങ്കില്‍ സോണിയയുടെ ടീമിലേക്ക് മാറുകയോ ചെയ്യണമെന്നാണ് നിര്‍ദേശം. വര്‍ക്കിംഗ് കമ്മിറ്റിയിലും മാറ്റങ്ങളുണ്ടാവും. അതേസമയം ആദ്യ വന്ന പേരുകള്‍ ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നുള്ളവരാണ്.

പ്രാദേശിക തലത്തിലേക്ക്

പ്രാദേശിക തലത്തിലേക്ക്

ഓരോ ബൂത്തിലും 10 പ്രവര്‍ത്തകര്‍ വീതം എന്ന രീതിയിലേക്കാണ് രാഹുല്‍ പ്രവര്‍ത്തകരെ വിന്യസിപ്പിക്കുന്നത്. കര്‍ഷക മേഖലയില്‍ യുവാക്കളായ പ്രാദേശിക നേതാക്കള്‍ തന്നെ നേരിട്ടെത്തി പ്രവര്‍ത്തിക്കാനാണ് നിര്‍ദേശം. കൂടുതല്‍ പേരെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരാനും നിര്‍ദേശമുണ്ട്. ദളിതര്‍ക്ക് വേണ്ടി കോണ്‍ഗ്രസിന്റെ സേവാദള്‍ അടക്കമുള്ളവര്‍ പ്രവര്‍ത്തനം ശക്തമാകും. കോണ്‍ഗ്രസിന്റെ വനിതാ വിംഗിന്റെ പ്രവര്‍ത്തവും ശക്തമാക്കും. ഓരോ മേഖലിയും സ്വാധീനമുള്ള പ്രാദേശിക സംഘനടകളുമായി സഹകരിച്ച് ഗ്രാമസഭകളും രാഹുല്‍ ഒരുക്കുന്നുണ്ട്.

രാഹുലിന്റെ ലക്ഷ്യം

രാഹുലിന്റെ ലക്ഷ്യം

ആര്‍എസ്എസ് ബിജെപിയുടെ വിജയത്തില്‍ നിര്‍ണായകമായത് പോലെ സേവാദളിനെയും കൂടുതല്‍ ശക്തിപ്പെടുത്തി കോണ്‍ഗ്രസിനെ തിരിച്ചു കൊണ്ടുവരിക എന്നതാണ് രാഹുലിന്റെ ലക്ഷ്യം. അടിത്തട്ടിലെ പ്രവര്‍ത്തകരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള ശക്തി സേവാദളിനുണ്ട്. മറ്റൊന്ന് പറയുന്ന പദ്ധതികള്‍ എത്രയും പെട്ടെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ്. കാര്‍ഷിക വായ്പയില്‍ മധ്യപ്രദേശും രാജസ്ഥാനും കടുത്ത വീഴ്ച്ച വരുത്തിയത്, തന്റെ പ്രതിച്ഛായയെ വരെ ബാധിച്ചെന്ന് രാഹുല്‍ പാര്‍ട്ടിക്കുള്ളില്‍ പറഞ്ഞിട്ടുണ്ട്.

സംസ്ഥാന സമിതികളിലേക്ക്

സംസ്ഥാന സമിതികളിലേക്ക്

സംസ്ഥാന സമിതികളിലേക്ക് രാഹുല്‍ നേരിട്ടെത്തി വിശകലനം നടത്തും. പഞ്ചാബില്‍ സിദ്ദുവും അമരീന്ദറും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനാണ് പ്രഥമ പരിഗണന. കര്‍ണാടകത്തിലെ പ്രശ്‌നങ്ങളില്‍ അന്വേഷണം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് കൂടുതല്‍ അച്ചടക്കമുള്ള പാര്‍ട്ടിയായി ഉയര്‍ത്താനാണ് ലക്ഷ്യം. അച്ചടക്ക നടപടികളും ശക്തമാക്കും. ഇതിലൂടെ രാഹുല്‍ കൂടുതല്‍ കര്‍ശന നടപടി സ്വീകരിക്കുന്ന നേതാവാകുമെന്ന് സൂചനയുണ്ട്. ബംഗാള്‍, ഉത്തര്‍പ്രദേശ്, ദില്ലി ഹരിയാന സംസ്ഥാന സമിതികള്‍ രാഹുലിന്റെ നിരീക്ഷണത്തിലാണ്.

തിരഞ്ഞെടുപ്പുകള്‍ നിര്‍ണായകം

തിരഞ്ഞെടുപ്പുകള്‍ നിര്‍ണായകം

കോണ്‍ഗ്രസ് കര്‍ഷകരെയും ദളിതരെയും മാത്രം ലക്ഷ്യം വെച്ചുള്ള പ്രചാരണ രീതിയും പൊളിക്കും. 20 ശതമാനം മുന്നോക്ക വോട്ടുകള്‍ ബിജെപിയിലേക്ക് പോയത് ഇത്തരം പ്രചാരണങ്ങള്‍ കാരണമാണ്. 6 മാസത്തിനുള്ളില്‍ പൊളിച്ചെഴുത്താണ് രാഹുല്‍ നേതാക്കള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എന്‍സിപി സഖ്യം ശക്തമാകാന്‍ സംഘടനയിലെ പൊളിച്ചെഴുത്ത് ഉണ്ടാവും. കഴിഞ്ഞ ദിവസം ശരത് പവാറിനെ കണ്ടത് ഇതിന്റെ സൂചനയാണ്. ഹരിയാന, ദില്ലി തിരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് കൂടുതല്‍ സഖ്യത്തിന് ശ്രമിക്കും. പരമാവധി എല്ലാ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കുക എന്ന ആശയവും രാഹുല്‍ മുന്നില്‍ കാണുന്നുണ്ട്.

ഉപഭോക്തൃ വകുപ്പ് രാംവിലാസ് പാസ്വാന്.... എന്‍ഡിഎയുടെ ദളിത് മുഖത്തിന് മോദി മന്ത്രിസഭയില്‍ രണ്ടാമൂഴം!!ഉപഭോക്തൃ വകുപ്പ് രാംവിലാസ് പാസ്വാന്.... എന്‍ഡിഎയുടെ ദളിത് മുഖത്തിന് മോദി മന്ത്രിസഭയില്‍ രണ്ടാമൂഴം!!

English summary
rahul gandhi will change party style and make an impact
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X