കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുലിനെ വീഴ്ത്താന്‍ തന്ത്രമൊരുക്കി സീനിയേഴ്‌സ്, എന്‍സിപിയെ ലയിപ്പിക്കും, പ്രതീക്ഷ ഗെലോട്ടില്‍!!

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസില്‍ കഴിഞ്ഞ ദിവസം ജി23 നേതാക്കള്‍ ഒത്തുച്ചേര്‍ന്നിരുന്നു. വിമത നീക്കം കടുപ്പിക്കാനുള്ള ഒരുക്കത്തിലാണ്. ഇത്തവണ ശരിക്കും ഞെട്ടിക്കാനുള്ള ഒരുക്കത്തിലാണ് ഇവര്‍. യുപിഎ അധ്യക്ഷ സ്ഥാനം സോണിയാ ഗാന്ധി ഒഴിയുമെന്ന അഭ്യൂഹമൊക്കെ ഈ സീനിയര്‍ നേതാക്കളില്‍ നിന്നാണ് വരുന്നത്. അതില്‍ പിന്നില്‍ മറ്റ് ചില ലക്ഷ്യങ്ങള്‍ കൂടിയുണ്ട്. രാഹുല്‍ ഗാന്ധിയെ പ്രമുഖ സ്ഥാനങ്ങളില്‍ നിന്ന് ഒഴിവാക്കുകയാണ് ഇവര്‍ ലക്ഷ്യമിടുന്നത്. അതിലൂടെ കോണ്‍ഗ്രസിന് പുത്തന്‍ ഊര്‍ജാന്‍ നല്‍കാന്‍ സാധിക്കുന്ന നേതാവിനെയാണ് ഇപ്പോള്‍ ജി23 നേതാക്കള്‍ തിരയുന്നത്.

ജി23 നേതാക്കളുടെ യോഗം

ജി23 നേതാക്കളുടെ യോഗം

കോണ്‍ഗ്രസില്‍ സോണിയക്ക് കത്തയച്ച ജി23 നേതാക്കള്‍ രണ്ട് ദിവസം മുമ്പാണ് യോഗം ചേര്‍ന്നത്. ഇതിലൊരു സീനിയര്‍ നേതാവിന്റെ വീട്ടിലാണ് യോഗം ചേര്‍ന്നനത്. അഹമ്മദ് പട്ടേലിന്റെ റോളില്‍ ഒരു നേതാവ് ഇവര്‍ക്ക് ലഭിച്ചിട്ടുണ്ട്. ഈ നേതാവ് കത്തെഴുതിയവരുടെ കൂട്ടത്തിലില്ല. ഈ നേതാവിന്റെ വീട്ടിലാണ് യോഗം ചേര്‍ന്നത്. കമല്‍നാഥിന്റെ വീട്ടിലാണ് ഇവര്‍ യോഗം ചേര്‍ന്നതെന്നാണ് വ്യക്തമാകുന്നത്. കഴിഞ്ഞ ദിവസം കമല്‍നാഥ് സോണിയാ ഗാന്ധിയെ കാണാനായി ദില്ലിയിലെത്തിയിരുന്നു.

കോണ്‍ഗ്രസില്‍ വിള്ളല്‍

കോണ്‍ഗ്രസില്‍ വിള്ളല്‍

കോണ്‍ഗ്രസില്‍ പലര്‍ക്കും വ്യക്തിപരമായ താല്‍പര്യങ്ങളുണ്ട്. രാഹുലിന് കീഴില്‍ ഒന്നും നടക്കില്ലെന്ന് ഇവര്‍ക്കറിയാം. ഇത് എല്ലാ സംസ്ഥാനങ്ങളിലും പ്രകടമാണ്. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് രണ്ട് തട്ടിലാണ്. സോണിയാ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും പാര്‍ട്ടിയില്‍ ഒരുപോലെയാണ് ചിന്തിക്കുന്നത്. എന്നാല്‍ രാഹുല്‍ ഗാന്ധി ഇവരുമായി ചേരാന്‍ തയ്യാറല്ല. സോണിയയുടെ പ്രവര്‍ത്തന രീതി തനിക്ക് വേണ്ടെന്നാണ് രാഹുലിന്റെ നിലപാട്. അദ്ദേഹം സ്വന്തമായി ടീമിനെ വളര്‍ത്തി കൊണ്ടുവരാനുള്ള ശ്രമത്തിലാണ്. ഇവരെയാണ് സോണിയ തടഞ്ഞ് നിര്‍ത്തുന്നത്.

തന്ത്രമൊരുക്കി സീനിയേഴ്‌സ്

തന്ത്രമൊരുക്കി സീനിയേഴ്‌സ്

ശരത് പവാര്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന മാസ്റ്റര്‍ ഗെയിമാണ് ജി23 നേതാക്കള്‍ക്കുള്ളത്. എന്‍സിപിയെ കോണ്‍ഗ്രസില്‍ ലയിപ്പിക്കണമെന്നാണ് ആവശ്യം. കോണ്‍ഗ്രസില്‍ ഇപ്പോഴും ഏറ്റവും ബഹുമാനിക്കപ്പെടുന്ന നേതാവാണ് പവാര്‍. എന്നാല്‍ പവാര്‍ അതിന് തയ്യാറല്ല. പ്രമുഖ അഭിഭാഷകന്‍ മജീദ് മേമന്‍ എന്‍സിപിയെ കോണ്‍ഗ്രസുമായി കൂടുതല്‍ അടുപ്പിക്കാനുള്ള ശ്രമത്തിലാണ്. എന്നാല്‍ പവാറിന് മകളെ വലിയ നേതാവാക്കണമെന്നാണ് ആഗ്രഹം. അതിന് അജിത് പവാര്‍, പൃഥ്വിരാജ് ചവാന്‍, അശോക് ചവാന്‍, പ്രഫുല്‍ പട്ടേല്‍ എന്നിവര്‍ തടസ്സമാണ്.

പവാറിന് അനുകൂലം

പവാറിന് അനുകൂലം

പവാര്‍ രാഹുലിനെതിരെ നടത്തിയ വിമര്‍ശനം രാഷ്ട്രീയ തന്ത്രമാണ്. ജി23 നേതാക്കളുടെ മനസ്സിലിരിപ്പായിരുന്നു ആ വിമര്‍ശനം. പവാര്‍ രാഷ്ട്രീയത്തിലെ കുറുക്കനാണ്. 1800 കോടിയുടെ വിലയുണ്ട് അദ്ദേഹത്തിന്റെ പാര്‍ട്ടിക്ക്. അതുകൊണ്ട് കോണ്‍ഗ്രസിലേക്ക് പോയാല്‍ ആ സംഘടനാ ബലം പവാറിന് നഷ്ടമാകും. എന്നാല്‍ ജി23 നേതാക്കള്‍ വേട്ടയാടാന്‍ ടീം രാഹുല്‍ ശ്രമിക്കുന്നത് കാര്യങ്ങളെ വഷളാക്കുകയാണ്. പക്ഷേ ടീം രാഹുല്‍ വൈകാതെ തന്നെ പുറത്താക്കുമെന്നും സീനിയേഴ്‌സ് ഉറപ്പിക്കുന്നു. അതിന് കാരണവുമുണ്ട്.

തിരഞ്ഞെടുപ്പ് ജയിക്കണം

തിരഞ്ഞെടുപ്പ് ജയിക്കണം

നെഹ്‌റുവും ഇന്ദിരയും രാജീവും സോണിയയും തിരഞ്ഞെടുപ്പില്‍ എല്ലാ സമയത്തും ജയിച്ചവരാണ്. ഇവരുടെ കൂടെയുള്ള ടീമില്‍ നിന്ന് ഗാന്ധി കുടുംബത്തിന് വേണ്ടത് തിരഞ്ഞെടുപ്പ് ജയമാണ്. ഗാന്ധി കുടുംബത്തിന് പുറത്തുള്ളവരില്‍ തിരഞ്ഞെടുപ്പ് ജയത്തിനായി വന്‍ സമ്മര്‍ദമാണ് രാഹുല്‍ നടത്തുന്നത്. എന്നാല്‍ ഇതുവരെ അത് വിജയിച്ചിട്ടില്ല. രാജീവ് ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനാവുമ്പോള്‍ സഞ്ജയ് ഗാന്ധിയുമായി അടുപ്പമുള്ളവരൊന്നും ടീമിലുണ്ടായിരുന്നില്ല. സോണിയയുടെ കാലത്തും രാജീവിന്റെ കാലത്തുള്ളവരും ഉണ്ടായിരുന്നില്ല. രാഹുല്‍ അധ്യക്ഷനായാല്‍ പുതിയൊരു ടീം ഉണ്ടാവുമെന്ന് ഉറപ്പാണ്. പക്ഷേ രാഹുല്‍ കെസി വേണുഗോപാലിനെയോ രണ്‍ദീപ് സിംഗ് സുര്‍ജേവാലയെയോ അധ്യക്ഷനാക്കാനാണ് താല്‍പര്യപ്പെടുന്നത്.

രാഹുല്‍ മത്സരിച്ചില്ലെങ്കില്‍

രാഹുല്‍ മത്സരിച്ചില്ലെങ്കില്‍

രാഹുല്‍ മത്സരിച്ചില്ലെങ്കില്‍ ജി23 നേതാക്കള്‍ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കും. രാഹുല്‍ നിര്‍ത്തുന്ന സ്ഥാനാര്‍ത്ഥിക്കെതിരെയായിരിക്കും മത്സരം. ഇവര്‍ക്ക് പവാറിന്റെ അടക്കം പിന്തുണയുണ്ടാവും. പക്ഷേ എല്ലാ സമിതികളിലും രാഹുല്‍ പക്ഷത്തിന് സ്വാധീനമുള്ളതിനാല്‍ രാഹുലിന്റെ നോമിനി തന്നെ വിജയിക്കും. എന്നാല്‍ രാഹുല്‍ മത്സരിക്കുന്നില്ലെങ്കില്‍ ഗാന്ധി കുടുംബത്തെ ആരാധിക്കുന്ന പലരും പാര്‍ട്ടി വിടും. പ്രാദേശിക തലത്തില്‍ അത് കോണ്‍ഗ്രസിന്റെ ജനപ്രീതി കുറയ്ക്കും. ഒരുപക്ഷേ പാര്‍ട്ടിയുടെ തകര്‍ച്ചയ്ക്ക് തന്നെ അത് കാരണമാകും.

Recommended Video

cmsvideo
Local Body Election 2020: Suresh Gopi Against State Government | Oneindia Malayalam
ഗെലോട്ട് ദില്ലിയിലേക്ക്

ഗെലോട്ട് ദില്ലിയിലേക്ക്

രാഹുലിനെ പുറത്താക്കാന്‍ പാര്‍ട്ടിക്കുള്ളിലും സഖ്യത്തിനുള്ളില്‍ വന്‍ നീക്കമാണ് നടക്കുന്നത്. അഹമ്മദ് പട്ടേലിന് പകരം ട്രബിള്‍ ഷൂട്ടറെ സോണിയക്ക് ആവശ്യമാണ്. അശോക് ഗെലോട്ടിനോടും കമല്‍നാഥിനോടും ദേശീയ തലത്തിലേക്ക് നീങ്ങാനാണ് ആവശ്യപ്പെടുന്നത്. ഗെലോട്ട് വൈകാതെ തന്നെ ദില്ലിയിലെത്തും. രാഹുലിനെ സഹായിക്കാനാണ് ആവശ്യം. എന്നാല്‍ രാജസ്ഥാന്‍ വിട്ടുവരാന്‍ ഗെലോട്ടിന് താല്‍പര്യമില്ല. സച്ചിന്‍ പൈലറ്റിന് മുഖ്യമന്ത്രി സ്ഥാനം നല്‍കാനും ഗെലോട്ടിന് ആഗ്രഹമില്ല. ഗെലോട്ട് നേരത്തെ രാഹുലിന് കീഴില്‍ ഗുജറാത്തില്‍ വലിയ നേട്ടമുണ്ടാക്കിയിരുന്നു. ശക്തി സിംഗ് ഗോഹില്‍ അടക്കമുള്ള നേതാക്കളെ കൊണ്ടുവന്നത് ഗെലോട്ടാണ്. രാഹുലിനെ രക്ഷിക്കാന്‍ ഇനി ഗെലോട്ടിന് മാത്രമേ സാധിക്കൂ.

English summary
rahul gandhi will change the functioning of congress, g23 leaders try to remove him
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X