Get Updates
Get notified of breaking news, exclusive insights, and must-see stories!

കോൺഗ്രസ് അധ്യക്ഷ പദവിയിലേക്ക് രാഹുൽ ഗാന്ധി തിരിച്ചെത്തും, കോൺഗ്രസ് ഉയിർത്തെഴുന്നേൽക്കുമെന്ന് ആന്റണി!

കാസര്‍കോട്: കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അധ്യക്ഷ പദവിയിലേക്ക് രാഹുല്‍ ഗാന്ധി തിരിച്ചെത്തുമെന്ന് പ്രവര്‍ത്തക സമിതിയംഗം എകെ ആന്റണി. അധ്യക്ഷ പദവി രാജി വെക്കുന്നതിലൂടെ കോണ്‍ഗ്രസിന്റെ ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുകയാണ് രാഹുല്‍ ഗാന്ധി ചെയ്തത് എന്നും എകെ ആന്റണി പറഞ്ഞു. 69 വര്‍ഷം ജയിലില്‍ കിടന്ന പാര്‍ട്ടിയാണ്. ഇനിയും ഫീനിക്‌സ് പക്ഷിയെ പോലെ കോണ്‍ഗ്രസ് ഉയര്‍ത്തെഴുന്നേല്‍ക്കുക തന്നെ ചെയ്യും.

ജനാധിപത്യ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അത് തിരിച്ച് വരും. സംസ്ഥാനത്തെ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വലിയ പ്രതീക്ഷകളാണ് ഉളളത്. രാജ്യമൊട്ടാകെ മോദി സര്‍ക്കാരിന് എതിരായ ജനരോഷം നിലനില്‍ക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാരിനെതിരെ ദേശീയ തലത്തില്‍ കോണ്‍ഗ്രസ് പ്രക്ഷോഭങ്ങളൊന്നും നടത്തിയിട്ടില്ല എങ്കിലും ജനങ്ങളുടെ പ്രതിഷേധം തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും എകെ ആന്റണി കാസര്‍കോട് പറഞ്ഞു.

rahul

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ വന്‍ തിരിച്ചടിയുടെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാഹുല്‍ ഗാന്ധി പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞത്. തോല്‍വിയുടെ ആഘാതത്തില്‍ നില്‍ക്കുന്ന നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും അത് വലിയ ഞെട്ടലായിരുന്നു. നിരന്തരം സമ്മര്‍ദ്ദങ്ങള്‍ ചെലുത്തിയിട്ടും രാജി തീരുമാനത്തില്‍ നിന്ന് പിന്മാറാന്‍ രാഹുല്‍ ഗാന്ധി തയ്യാറായില്ല. പകരം സോണിയാ ഗാന്ധിയെ കോണ്‍ഗ്രസ് ഇടക്കാല പ്രസിഡണ്ടായി തിരഞ്ഞെടുത്തു.

സംഘടനാ കാര്യങ്ങളില്‍ നിന്നും രാഹുല്‍ ഗാന്ധി അകലം പാലിച്ചത് പാര്‍ട്ടിയുടെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടി. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി നേതാക്കളും പ്രവര്‍ത്തകരും ബിജെപി അടക്കമുളള എതിര്‍ പാര്‍ട്ടികളിലേക്ക് ഒഴുകി. ഒരിടവേളയ്ക്ക് ശേഷം രാഹുല്‍ ഗാന്ധി അധ്യക്ഷ പദവിയിലേക്ക് തിരിച്ചെത്തണം എന്ന ആവശ്യം ശക്തമായി പാര്‍ട്ടിക്കുളളില്‍ ഉയരുകയാണ്. രാഹുല്‍ തിരിച്ചെത്തണം എന്ന് മുതിര്‍ന്ന നേതാവ് സല്‍മാന്‍ ഖുര്‍ഷിദ് അടക്കമുളളവര്‍ ആവശ്യപ്പെടുന്നുണ്ട്. രാഹുല്‍ സ്ഥാനമൊഴിഞ്ഞതോടെ കോണ്‍ഗ്രസില്‍ ശൂന്യതയാണെന്ന് കഴിഞ്ഞ ദിവസം ഖുര്‍ഷിദ് വിമര്‍ശിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+